മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.
സോഷ്യല്‍ മീഡിയ വഴിയാണ് ബഷീര്‍ ബഷിയേയും കുടുംബത്തേയും പ്രേക്ഷകര്‍ അറിയുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീര്‍ ബഷിയെ ബിഗ് ബോസില്‍ എത്തിയതോടെയാണ് പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ ആയിരുന്നു ബഷീര്‍ ബഷി പങ്കെടുത്തത്.
ബിഗ് ബോസില്‍ കൂടി ബഷീറിനെ അടുത്തറിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലും ബഷീറിന് ആരാധകര്‍ കൂടുക ആയിരുന്നു. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.
ബഷീറിന്റെ ആദ്യഭാര്യ സുഹാനയും മഷൂറയും സഹോദരിമാരെ പോലെയാണ് ഒരു വീട്ടില്‍ കഴിയുന്നത്. മഷൂറ ഗര്‍ഭിണിയായതോടെ ഈ വിശേഷങ്ങളാണ് ഇപ്പോള്‍ ഇവരുടെ അക്കൗണ്ടുകളില്‍ നിറയെ. ഇപ്പോഴിതാ മഷൂറ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
തന്റെ അവസാന സ്‌കാനിങ് റിപ്പോര്‍ട്ടാണ് മഷൂറ ഇതിലൂടെ കാണിക്കുന്നത്. എഴാം മാസം മുതല്‍ എപ്പോള്‍ വേണമെങ്കിലും പ്രസവം ഉണ്ടാവാം എന്നും പക്ഷേ കുഞ്ഞിന്റെ തല തിരിഞ്ഞ് തുടങ്ങാത്തതിനാല്‍ സിസേറിയന്‍ ആവാനും സാധ്യതയുണ്ടെന്നും മഷൂറ പറയുന്നു.
Also Read: ഞങ്ങൾ മൂന്ന് പേരും മൂന്ന് സ്ഥലത്ത്; കടന്ന് പോയത് വിഷാദത്തിലൂടെ, തുറന്ന് പറഞ്ഞ് അഞ്ജലി റാവു
എങ്ങനെ ആയാലും അതിനെ നേരിടാന്‍ ഉള്ള ധൈര്യം തനിക്ക് ബഷിയും സുഹാനയും തരുന്നുണ്ടെന്നും സൈഗു മോനും സുനുവും വാവയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും തന്റെ കൈയ്ക്ക് കാലനും വന്ന നീര് കണ്ട് ഇതിനും ഗര്‍ഭം വന്നോ എന്നാണ് സൈഗുവിന്റെ സംശയം എന്നും മഷൂറ പറയുന്നു.