അതിന് എങ്ങനെ കഴിഞ്ഞുവെന്ന് സോനുവിനോട് ചോദിച്ചിരുന്നുവെന്ന് മഷൂറ, മാംഗ്ലൂര്‍ യാത്രയുടെ വീഡിയോ വൈറല്‍

1250

മലയാളികള്‍ക്ക് ഏറെ സൂപരിചിതനാണ് നടനും മോഡലുമായ ബഷീര്‍ ബഷി. ബിഗ്ബോസ് മലയാളം പതിപ്പ് സീസണ്‍ ഒന്നില്‍ മല്‍സരിക്കാന്‍ എത്തിയതോടെയാണ് ബഷീര്‍ ബഷി മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായി മാറിയത്.

Advertisements

തന്റെ രണ്ട് ഭാര്യമാരെ കുറിച്ച് ബഷീര്‍ ബഷി തുറന്നു പറഞ്ഞത് ബിഗ്ബോസില്‍ വെച്ച് ആയിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്. സുഹാന എന്നാണ് ആദ്യ ഭാര്യയുടെ പേര്.

Also Read: എത്രത്തോളം ശക്തരാണ് നമ്മളെന്ന് അപ്പോള്‍ നമുക്ക് മനസ്സിലാവും, വൈറലായി ജാസ്മിന്റെ പുതിയ പോസ്റ്റ്

ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. രണ്ടാം വിവാഹവും പ്രണയ വിവാഹം തന്നെ ആയിരുന്നു. രണ്ടാമത്തെ ഭാര്യ മഷൂറ ഇപ്പോള്‍ ഗര്‍ഭിണിയാണ്. മാംഗ്ലൂരിലെ വീട്ടിലാണ് മഷൂറ ഇപ്പോഴുള്ളത്. മഷൂറയുടെ ബേബി ഷവര്‍ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

ബേബി ഷവര്‍ ചടങ്ങിനായി മാംഗളൂവിലേക്കുള്ള ഇവരുടെ യാത്രയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. മഷൂറയുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചത്. ബഷീറായിരുന്നു വണ്ടിയോടിച്ചത്. ബേബി ഡ്രൈവ് ചെയ്യുമ്പോള്‍ താന്‍ കംഫര്‍ട്ടബിള്‍ ആണെന്നായിരുന്നു മഷൂറ പറഞ്ഞത്.

Also Read: കാട്ടികൂട്ടലുകൾ കണ്ടാൽ കഷ്ടപ്പെട്ട് പ്രസവിച്ച പോലെയാണ്; നയൻസിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

എന്നാല്‍ ഇതിലും നന്നായി താന്‍ വണ്ടിയോടിക്കുമെന്ന് അതിനിടെ സുഹാന കമന്റ് ചെയ്തു. യാത്രയ്ക്കിടെ പല സ്ഥലങ്ങളും നിര്‍ത്തി ഇവര്‍ റിലാക്‌സ് ചെയ്യുന്നുണ്ടായിരുന്നു. സൈഗുമോന്‍ കുഞ്ഞായിരുന്നപ്പോള്‍ സോനു വാവയെയും കൊണ്ട് മാംഗളൂരുവിലെ വീട്ടില്‍ വന്നിരുന്നുവെന്നും ഇതെങ്ങെനെ സാധിച്ചുവെന്ന് താന്‍ ചോദിച്ചിരുന്നുവെന്നും മഷൂറ പറയുന്നു. മാംഗളൂരുവിലെ വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതും വീഡിയോയില്‍ കാണിച്ചിരുന്നു.

Advertisement