മലയാളികള്‍ക്ക് ഏറെ സൂപരിചിതനാണ് നടനും മോഡലുമായ ബഷീര്‍ ബഷി. ബിഗ്ബോസ് മലയാളം പതിപ്പ് സീസണ്‍ ഒന്നില്‍ മല്‍സരിക്കാന്‍ എത്തിയതോടെയാണ് ബഷീര്‍ ബഷി മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായി മാറിയത്.
തന്റെ രണ്ട് ഭാര്യമാരെ കുറിച്ച് ബഷീര്‍ ബഷി തുറന്നു പറഞ്ഞത് ബിഗ്ബോസില്‍ വെച്ച് ആയിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്. അതും പ്രണയ വിവാഹം തന്നെ ആയിരുന്നു.
സുഹാന, മഷൂറ എന്നീ രണ്ടു ഭാര്യമാരും കുട്ടികളും അടങ്ങുന്ന ബഷീറിന്റെ കുടുംബത്തിനു ആരാധകര്‍ ഏറെയാണ്. ഇപ്പോഴാതി ബഷീര്‍ ബഷിയുടെ ഒരു പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സുഹാനയെക്കുറിച്ചാണ് ഇതില്‍ ബഷീര്‍ പറയുന്നത്.
എന്റെ ഓരോ ഹൃദയത്തുടിപ്പിലും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു പ്രിയേ എന്ന് പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്. സുഹാനയ്‌ക്കൊപ്പമുള്ള ഒരു ചിത്രവും ബഷീര്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ മഷൂറ ചിത്രത്തില്‍ ഇല്ല.
സാധാരണ രണ്ട് ഭാര്യമാര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെക്കാറുള്ള ബഷീര്‍ എന്തുകൊണ്ടാണ് സുഹാനയ്‌ക്കൊപ്പമുള്ള ചിത്രം മാത്രം പങ്കുവെച്ചിരിക്കുന്നതെന്ന് ആരാധകര്‍ ചോദിക്കുന്നു, മഷൂറ എവിടെയെന്നും പലരും ചോദിക്കുന്നുണ്ട്.