മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.

പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ ഭാര്യമാരില്‍ ആരെയാണ് പേടിയെന്ന ചോദ്യത്തിന് ബഷീര്‍ നല്‍കിയ ഉത്തരമാണ് ഏറെ ശ്രദ്ധ നേടുന്നത്. സുഹാനയെ ആണ് തനിക്ക് കൂടുതല്‍ പേടിയെന്ന് ബഷീര്‍ ബഷി പറയുന്നു.
അതിനിടെ സുഹാനയാണ് ഏറ്റവും കൂടുതല്‍ ബ്യൂട്ടി കോണ്‍ഷ്യസ് എന്നും പൈസ കൂടുതലും ചെലവഴിക്കുന്നത് സുഹാനയാണെന്നും ബഷീര്‍ ബഷി കൂട്ടിച്ചേര്‍ത്തു. അതേസമയം ബഷിക്ക് ആരെയാണ് ഏറ്റവും ഇഷ്ടമെന്ന ചോദ്യത്തിന് കുഞ്ഞുങ്ങളെ എന്നായിരുന്നു സുഹാനയുടെ മറുപടി. എ്ന്നാല്‍ ഇബ്രുവിനെ എന്നായിരുന്നു മഷൂറ നല്‍കിയ ഉത്തരം.