മലയാളികള്‍ക്ക് ഏറെ സൂപരിചിതനാണ് നടനും മോഡലുമായ ബഷീര്‍ ബഷി. ബിഗ്ബോസ് മലയാളം പതിപ്പ് സീസണ്‍ ഒന്നില്‍ മല്‍സരിക്കാന്‍ എത്തിയതോടെയാണ് ബഷീര്‍ ബഷി മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായി മാറിയത്.
തന്റെ രണ്ട് ഭാര്യമാരെ കുറിച്ച് ബഷീര്‍ ബഷി തുറന്നു പറഞ്ഞത് ബിഗ്ബോസില്‍ വെച്ച് ആയിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്.
അതും പ്രണയ വിവാഹം തന്നെ ആയിരുന്നു. രണ്ടാമത്തെ ഭാര്യ മഷൂറ ഇപ്പോള്‍ ഗര്‍ഭിണിയാണ്. മാംഗ്ലൂരിലെ വീട്ടിലാണ് മഷൂറ ഇപ്പോഴുള്ളത്. മഷൂറയുടെ ബേബി ഷവര്‍ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ തങ്ങളുടെ 13ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ബഷീറും ആദ്യ ഭാര്യ സുഹാനയും. ഇന്‍സ്റ്റയിലൂടെ ഉള്‍പ്പടെ ചിത്രങ്ങളും വീഡിയോയും പങ്കിട്ടുകൊണ്ടുമാണ് ബഷീറും കുടുംബവും സന്തോഷം അറിയിക്കുന്നത്. രാത്രി കൃത്യം പന്ത്രണ്ടുമണിക്കു തന്നെ കേക്ക് കട്ടിങ് വീഡിയോയും ബഷീര്‍ പങ്കിട്ടിരിക്കുകയാണ്.
പതിമൂന്ന് വര്‍ഷമായി സുഹാന തന്നെ സഹിക്കുകയാണെന്നായിരുന്നു വിവാഹ വാര്‍ഷിക ദിനത്തില്‍ ബഷീര്‍ പറഞ്ഞത്. താന്‍ രണ്ടാമതും വിവാഹം കഴിച്ചുവെങ്കിലും സുഹാന ഇത് സഹിച്ചും ക്ഷമിച്ചും മുന്നോട്ട് പോകുകയായിരുന്നുവെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സാധാരണ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളേ തങ്ങള്‍ക്കും ഉള്ളൂവെന്നും എല്ലാം തങ്ങള്‍ പരസ്പരം അഡ്ജസ്റ്റ് മുന്നോട്ട് പോകുകയാണെന്നും സുഹാന പറഞ്ഞു. പതിമൂന്ന് വര്‍ഷം വളരെ അടിപൊളിയായിട്ടാണ് തങ്ങള്‍ ജീവിച്ചതെന്നും എന്താണ് സഹിക്കുകയും ക്ഷമിക്കുകയും ചെയ്തതെന്നും സുഹാന ബഷീറിനോട് ചോദിക്കുന്നു.
വീട്ടിലെ ജോലി ചെയ്യുന്നവര്‍ വേലക്കാരികളാണെങ്കില്‍ താനുമൊരു വേലക്കാരി ആണെന്നും വീട്ടിലെ ജോലികള്‍ ചെയ്താലേ വീട് വൃത്തിയാവുകയുള്ളൂവെന്നും സുഹാന കൂട്ടിച്ചേര്‍ത്തു.