മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.
സോഷ്യല്‍ മീഡിയ വഴിയാണ് ബഷീര്‍ ബഷിയേയും കുടുംബത്തേയും പ്രേക്ഷകര്‍ അറിയുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീര്‍ ബഷിയെ ബിഗ് ബോസില്‍ എത്തിയതോടെയാണ് പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. തന്റെ രണ്ട് ഭാര്യമാരെ കുറിച്ച് ബഷീര്‍ ബഷി തുറന്നു പറഞ്ഞത് ബിഗ്‌ബോസില്‍ വെച്ച് ആയിരുന്നു.
പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ ആയിരുന്നു ബഷീര്‍ ബഷി പങ്കെടുത്തത്. പറയാനുള്ളത് കൃത്യമായി പറഞ്ഞുകൊണ്ട് 85 ദിവസമാണ് ബഷീര്‍ ബിഗ് ബോസില്‍ നിന്നത്.
ബിഗ് ബോസില്‍ കൂടി ബഷീറിനെ അടുത്തറിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലും ബഷീറിന് ആരാധകര്‍ കൂടുക ആയിരുന്നു. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.
ഇപ്പോഴിതാ ബഷീറിന്റെയും കുടുംബത്തിന്റെയും ഒരു പഴയ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വീണ്ടും വൈറലാവുന്നത്. ഭാര്യമാരെ കുറിച്ചാണ് ഇതില്‍ സംസാരിക്കുന്നത്. രണ്ട് ഭാര്യമാരെയും ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് നല്ല രീതിയിലാണ് നോക്കുന്നതെന്നും പക്ഷേ തന്റെ അടിച്ച് പിരിയുന്നത് കാണാനാണ് അധികമാളുകളും ആഗ്രഹിക്കുന്നതെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
സുഹാന തനിക്ക് എത്ര പ്രിയപ്പെട്ടതാണോ അത്ര തന്നെ പ്രിയപ്പെട്ടതാണ് മഷൂറയെന്നും രണ്ടാളും തന്റേതാണെന്നും രണ്ട് പേരെ പറഞ്ഞാലും തനിക്ക് ഹര്‍ട്ട് ആകുമെന്നും തന്റെ രണ്ട് ഭാര്യമാര്‍ക്കും രണ്ട് വീടാണ് എന്നും വിശേഷ ദിവസങ്ങളില്‍ ഒന്നിച്ച് കൂടുമെന്നും രണ്ടിടത്തായാണ് താന്‍ നില്‍ക്കുന്നതെന്നും ബഷീര്‍ പറയുന്നു.