മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം. സോഷ്യല്‍ മീഡിയ വഴിയാണ് ബഷീര്‍ ബഷിയേയും കുടുംബത്തേയും പ്രേക്ഷകര്‍ അറിയുന്നത്.
മോഡലായി തിളങ്ങി നിന്ന ബഷീര്‍ ബഷിയെ ബിഗ് ബോസില്‍ എത്തിയതോടെയാണ് പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ ആയിരുന്നു ബഷീര്‍ ബഷി പങ്കെടുത്തത്. പറയാനുള്ളത് കൃത്യമായി പറഞ്ഞുകൊണ്ട് 85 ദിവസമാണ് ബഷീര്‍ ബിഗ് ബോസില്‍ നിന്നത്.
ബിഗ് ബോസില്‍ കൂടി ബഷീറിനെ അടുത്തറിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലും ബഷീറിന് ആരാധകര്‍ കൂടുക ആയിരുന്നു. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്. ബഷീറിന്റെ ഏകദേശം ഏഴോളം ചാനലുകള്‍ ആണുള്ളത്.
തനിക്ക് രണ്ട് ഭാര്യമാരാണുള്ളത് എന്ന് ആദ്യമായി ബഷീര്‍ ബഷി വെളിപ്പെടുത്തിയത് എല്ലാവര്‍ക്കും വലിയ അമ്പരപ്പ് ഉണ്ടാക്കിയിരുന്നു. മഷൂറയും സുഹാനയുമാണ് ബഷീറിന്റെ ജീവിത പങ്കാളികള്‍. ആദ്യ ഭാര്യ സുഹാനയോട് അനുവാദം വാങ്ങിക്കൊണ്ടാണ് ബഷീര്‍ മഷൂറയെ കൂടി തന്റെ ജീവിതത്തിലേക്ക് കൂട്ടിയത്.
രണ്ടു ഭാര്യമാരും ഒരുമിച്ച് വളരെ സന്തോഷത്തോടെയാണ് ബഷീറിന്റെ കൂടെ ജീവിക്കുന്നത്.ഇപ്പോള്‍ മഷൂറ ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്തയും കുടുംബത്തെ തേടിയെത്തിയിരിക്കുകയാണ്. ഈ സന്തോഷ വാര്‍ത്തയ്ക്കു പിന്നാലെ ഒരു ദുഃഖവാര്‍ത്തയും ബഷീര്‍ അറിയിച്ചിരുന്നു.
ബഷീറിന്റെും സുഹാനയുടേയും ഇളയ മകന്‍ സൈഗുവിന്റെ ആരോഗ്യ പ്രശ്നമാണ് ബഷീറിന്റെ കുടുംബത്തിന് നോവാകുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മകന്റെ ആരോഗ്യത്തെ സംബന്ധിച്ച് ആരാധകരുമായി താരം പങ്കു വെച്ചത്. ഈ വിഷമത്തില്‍ കര കയറി വരുന്നതിനിടെ ഇപ്പോഴിതാ പുതിയ വീഡിയോയിലൂടെ കാറിന് ലക്കി നമ്പര്‍ സ്വന്തമാക്കിയ കഥ പറയുകയാണ് ബഷീര്‍.
1234 എന്ന ഫാന്‍സി നമ്പറിന്റെ ലേലം വിളിക്കുന്ന ദിവസം ഇന്നാണെന്ന് പറഞ്ഞായിരുന്നു ബഷീര്‍ വീഡിയോ ആരംഭിച്ചത്. ഓണ്‍ലൈന്‍ ലേലമായിരുന്നുവെന്നും എല്ലാ പ്രാവശ്യവും ഓപ്പോസിറ്റ് വിളിക്കാനായി ഒരാളേ ഉണ്ടാവാറുള്ളൂ എന്നാല്‍ ഇത്തവണ രണ്ടുപേരുണ്ടായിരുന്നുവെന്നും ബഷീര്‍ പറയുന്നു.
ഇത്തവണത്തെ ലേലം വിളി കുറിച്ച് ടൈറ്റാണെന്നും 2020 ലും 2021 ലും ലേലം വിളിയിലൂടെയായാണ് ഇതേ ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയതെന്നും ഇത് മൂന്നാം തവണയാണെന്നും ബഷീര്‍ പറയുന്നു. അതേസമയം, ഈ പ്രാവശ്യം ലേലം കൈയ്യില്‍ നിന്നും പോവാന്‍ ചാന്‍സുണ്ടെന്ന സംശയം ബഷീറിന് ഉണ്ടായിരുന്നു.
ലേലത്തിന്റെ ആദ്യ സ്്‌റ്റേജില്‍ ടെന്‍ഷനിലായെങ്കിലും വിട്ട് കൊടുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഒടുവില്‍ ലേലത്തില്‍ ഇഷ്ട നമ്പര്‍ താന്‍ സ്വന്തമാക്കിയിരിക്കുകയാണെന്നും ബഷീര്‍ പറയുന്നു. 15000 രൂപയില്‍ തുടങ്ങിയ ലേലം അവസാനിച്ചത് 85000 ലായിരുന്നുവെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം തന്റെ പുതിയ വണ്ടി ഏതാണെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.