ഒരു കാലത്ത് ബോളിവുഡ് അടക്കി ഭരിച്ച നടി ഇന്ന് ബുദ്ധ സന്യാസി

112

ഒരുകാലത്ത് അഭിനയ ലോകത്ത് തിളങ്ങി നിന്ന് പിന്നീട് സിനിമയോട് ബൈ പറഞ്ഞ നിരവധി താരങ്ങളെ നമുക്ക് അറിയാം. ഇതില്‍ നടിമാര്‍ കുടുംബ ജീവിതത്തിലേക്ക് കടന്നതിനുശേഷം ആയിരിക്കും ഇങ്ങനെ ഒരു തീരുമാനം എടുത്തത്. എന്നാല്‍ വിവാഹശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ താരങ്ങളും ഉണ്ട്. ഇപ്പോള്‍ ഒരു ബോളിവുഡ് നടിയുടെ വിശേഷമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

Advertisements

പേര് പറഞ്ഞാല്‍ പെട്ടന്ന് ഈ നടിയെ മനസ്സിലാവണം എന്നില്ല, പക്ഷെ അഭിനയിച്ച ചിത്രങ്ങള്‍ ഹിറ്റാണ്. ബര്‍ഖ മദന്‍ എന്ന നടിയെ കുറിച്ചാണ് പറയുന്നത്. ഇന്ന് ബുദ്ധ സന്യാസിയായി ജീവിയ്ക്കുന്ന ഇവര്‍ ഒരു കാലത്ത് ബോളിവുഡ് സിനിമയിലെ ഗ്ലാമര്‍ നായികയായിരുന്നു.

ഐശ്വര്യ റായി മത്സരിച്ച് സുന്ദരി പട്ടം സ്വന്തമാക്കിയ വര്‍ഷം, ഫെമിന മിസ് ഇന്ത്യ പേജന്റില്‍ ബര്‍ഖ മദനും ഉണ്ടായിരുന്നു. അതിലൂടെയാണ് ബര്‍ഖയും സിനമയിലേക്ക് എത്തുന്നത്. അക്ഷയ് കുമാര്‍ നായകനായ ഖിലാദിയോന്‍ ക ഖിലാദി എന്ന ചിത്രത്തിലൂടെ 1996 ല്‍ ആണ് ബര്‍ഖ മദന്റെ അരങ്ങേറ്റം.

തുടര്‍ന്ന് ബൂട്ട്, സോച്ച് ലോ, സുര്‍ഖാബ് പോലുള്ള ചിത്രങ്ങളിലെല്ലാം അഭിനയിച്ച ശ്രദ്ധ നേടി. അതിനിടയിലാണ് താരം ബുദ്ധ സന്യാസി ജീവിതത്തിലേക്ക് കടന്നത്.

also read
അമ്മായിയമ്മയ്ക്ക് പ്രിയപ്പെട്ട ചെടികളൊക്കെ വാങ്ങിയാണ് താരം എത്തിയത്; വിവാഹ ശേഷം ആദ്യമായി ഭര്‍ത്താവിന്റെ വീട്ടിലേക്ക് സ്വാസിക
മദന്റെ ഈ തീരുമാനത്തിനൊപ്പം കുടുംബവും യോജിച്ചു നിന്നു എന്നതാണ് നടിയ്ക്ക് വലിയ പിന്തുണയായത്.

Advertisement