സുഹൃത്തുക്കളോടൊപ്പം സംസാരിക്കുന്നതിന് ഇടയ്ക്ക് ബാൽക്കണിയിലേക്ക് പോയി; പിന്നെ കണ്ടത് ജീവനറ്റ്; ദിവ്യ ഭാരതിയുടെ മരണത്തിന് മുമ്പുള്ള നിമിഷങ്ങൾ

125

ഓർമകൾ മാത്രം ബാക്കിയാക്കി പ്രശസ്തിയുടെ കൊടുമുടിയിയിൽ നിന്ന് നടി ദിവ്യാ ഭാരതി മരണത്തിന്റെ ദൂരൂഹതയിൽ മറഞ്ഞിട്ട് വർഷങ്ങളേറെയാകുന്നു. ജീവിതം ഇനിയും ജീവിച്ചു തുടങ്ങാത്ത 19 വയസിലാണ് ദിവ്യയെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. അന്നും ഇന്നും ചുരുളഴിയാതെ കിടക്കുന്ന സമസ്യയാണ് ഈ നടിയുടെ മരണം.

ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡിലെ മിന്നുന്ന നക്ഷ്ത്രമായി വളർന്ന നടിയിയാരുന്നു ദിവ്യ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയെന്ന നിലയിൽ തിളങ്ങി നിന്ന സമയത്താണ് ഒരു ദിവസം രാത്രി മുബൈയിലെ വെർസോവയിലെ അഞ്ചു നില അപാർട്മന്റിൻ നിന്ന് ദുരൂഹതകൾ ബാക്കിയാക്കി ദിവ്യ താഴോട്ട് പതിക്കുന്നത്.

Advertisements

1974 ഫെബ്രുവരി 15 ന് ബോംബെയിലാണ് ദിവ്യ ജനിക്കുന്നത്. ദിവ്യ ഓംപ്രകാശ് ഭാരതിയെന്നായിരുന്നു വിദ്യയുടെ യഥാർത്ഥ പേര്. പല നടിമാരേയും പോലെ സംഘർഷങ്ങൽ മാത്രം നിറഞ്ഞ ബാല്യമായിരുന്നു ദിവ്യയുടേതും. അച്ഛൻ ഓംപ്രകാശ് ഭാരതിയുടെ രണ്ടാം ഭാര്യയായ മീട്ടാ ഭാരതിയുടെ ഇളയമകളായിരുന്നു ദിവ്യ. കുനാൽ എന്നൊരു ജ്യേഷ്ഠസഹദരനും ഉണ്ടായിരുന്നു.

ALSO READ- ടെലിവിഷൻ അവതാരകയായി തുടങ്ങി; ഒരേയൊരു സിനിമയിലെ നായികാ കഥാപാത്രത്തിലൂടെ ഇന്നും ഓർക്കുന്ന പ്രിയപ്പെട്ട മുഖം; മറക്കില്ല ദീപയെ മലയാളികൾ

ജീവനാംശം ആവശ്യപ്പെട്ട് ആദ്യ ഭാര്യ കേസ് ഫയൽ ചെയ്തതോടെ സ്വത്തിന്റെ ഭൂരിഭാഗവും ആദ്യ ഭാര്യയ്ക്ക് നൽകേണ്ടി വന്നു ഓംപ്രകാശിന്. അതേ തുടർന്ന് ജയ്പൂരിലായിരുന്നു പിന്നീട് ഈ കുടുംബം. സാമ്പത്തികമായി തളർന്നതോടെ നഷ്ടപ്പെട്ടതെല്ലാം വെട്ടപ്പിടിക്കാൻ ജയ്പ്പൂരിൽ നിരവധി ജോലികൾ ഓംപ്രകാശ് ചെയ്തു. ക്രമേണ അവിടുത്തെ പ്രധാന ജന്മികളിൽ ഒരാളായി വിദ്യയുടെ അച്ഛൻ.

പതിനെട്ടാം വയസിൽ, ‘ഷോലാ ഔർ ശബ്‌ന’ത്തിന്റെ സെറ്റിൽ വെച്ച്, അന്നത്തെ പല ഗോവിന്ദാ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമാതാവായിരുന്ന സാജിദ് നദിയാദ്വാലയുമായി ദിവ്യ പ്രണയത്തിലാവുകയും, അധികം താമസിയാതെ അവർ തമ്മിൽ വിവാഹിതരാവുകയും ചെയ്തു. വിവാഹത്തിന് ശേഷം ദിവ്യ, തന്റെ പേര് സന എന്ന് മാറ്റുകയും ചെയ്തിരുന്നു.

ALSO READ- ഏറ്റവും മോശം സമയത്താണ് ജീവയെ കണ്ടുമുട്ടിയത്; അച്ഛനോടും അമ്മയോടും പറയാൻ പറ്റാത്ത കാര്യം ജീവയോട് പറഞ്ഞു, ആ കാര്യമാണ് ഏറ്റവും ഇഷ്ടപ്പെട്ടത്, എന്ന് അപർണ തോമസ്

അതേസമയം, ബോളിവുഡിൽ ഇന്നും ദുരൂഹത ആരോപിക്കപ്പെടുന്ന മരണമാണ് നടി ദിവ്യ ഭാരതിയുടേത്. സൂപ്പർ ഹിറ്റ് നായിക ആയി തിളങ്ങി നിൽക്കുന്നതിനിടെയാണ് ദിവ്യയുടെ അപ്രതീക്ഷിത മരണം. അഞ്ചാം നിലയിലെ ഫ്‌ലാറ്റിൽ നിന്ന് താഴേക്ക് വീണ് പരിക്കേറ്റുള്ള നടിയുടെ മരണത്തെ ചൊല്ലിയുള്ള തർക്കം ഇപ്പോഴും അവസാനിച്ചിട്ടില്ല.

19ാം വയസിലാണ് ദിവ്യ ഭാരതി മരിക്കുന്നത്. ദിവ്യ ആത്മഹത്യ ചെയ്തതാണെന്നും അതല്ല, നടിയെ കൊലപ്പെടുത്തിയതാണെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. അധോലോക ശക്തികളുടെ സാന്നിധ്യം നിറഞ്ഞു നിന്ന സമയമായിരുന്നു അക്കാലത്ത് ബോളിവുഡ്. അതുകൊണ്ടുതന്നെ ദിവ്യയുടേത് കൊലപാതകമാണെന്ന ആരോപണം ഉയർന്നത്.

ALSO READ- ജോൺ ജിയോയ്ക്ക് മാംഗല്യം! ഭാവി വധുവിനൊപ്പം ബംബർ ചിരി വേദിയിലെത്തി താരം ചിരിയടക്കാനാകാതെ മഞ്ജുവും സാബുവും, അമിതാഭ് ബച്ചനും ജയ ബച്ചനും തന്നെയെന്ന് കമന്റ്

അതേസമയം, നടി ബാൽക്കണിയിൽ നിന്നും വീഴുന്നതിന് തൊട്ടുമുൻപ് എന്ത് ചെയ്യുകയാണെന്ന് സംബന്ധിച്ച് നേരത്തെ പല റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ബാൽക്കണിയിൽ ഇരിക്കുമ്പോൾ നടി അബദ്ധത്തിൽ തെന്നി വീണതാണെന്നായിരുന്നു നടിയുടെ കുടുംബം പറഞ്ഞത്.

ചെന്നൈയിൽ നിന്നും ഷൂട്ട് കഴിഞ്ഞെത്തിയതായിരുന്നു ദിവ്യ ഭാരതി അന്ന്. മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട് ഫാഷൻ ഡിസൈനർ നീത ലല്ലയുമായി നടിക്കന്ന് വസതിയിൽ കൂടിക്കാഴ്ച ഉണ്ടായിരുന്നു. ഭർത്താവിനൊപ്പമെത്തിയ നീത ലല്ലയെ കണ്ട് എഴുന്നേറ്റപ്പോൾ ബാൽക്കണിയിൽ നിന്നും വീണതാണെന്നും റിപ്പോർട്ടുകളുണ്ട്. അതല്ല, എല്ലാവരും കൂടി ഫ്‌ലാറ്റിൽ സംസാരിച്ചിരുന്നതിന് ശേഷമാണ് ദിവ്യയ്ക്ക് അപകടം സംഭവിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

നീത ലല്ലയുടെ കൂടെ ഇടയ്ക്ക് മദ്യം കഴിച്ചിരുന്നു ദിവ്യ. പിന്നീട് ദിവ്യയുടെ വീട്ടു ജോലിക്കാരി അടുക്കളയിൽ ജോലി തിരക്കിൽ മുഴുകി. മുറിയിൽ എല്ലാവരും ടിവി കണ്ടിരുന്നു. ഇതിനിടെ ദിവ്യ ബാൽക്കണിയിൽ പോയിരുന്നു. അറ്റത്തിരുന്ന ദിവ്യ തിരിയവെ ബാലൻസ് തെറ്റി വീഴുകയായിരുന്നത്രെ. ഓടിക്കൂടി നടിയെ എടുക്കുന്ന സമയത്ത് ജീവനുണ്ടായിരുന്നു. എന്നും എന്നാൽ ആശുപത്രിയിൽ വെച്ച് ദിവ്യ മരണപ്പെടുകയായിരുന്നു.

താരത്തിന്റെ മരണം സംബന്ധിച്ച് പിന്നീട് അഭ്യൂഹങ്ങൾ പരന്നതോടെ വിഷയത്തിൽ വ്യക്തത വരുത്തി ദിവ്യ ഭാരതിയുടെ പിതാവ് രംഗത്തെത്തി. ‘നടന്നത് കൊലപാതകമോ ആത്മഹത്യയോ അല്ല. അതെ അവൾ അൽപം മദ്യിപിച്ചിരുന്നു. പക്ഷെ അര മണിക്കൂറിൽ എത്ര മദ്യപിക്കാൻ പറ്റും. അവൾ ഡിപ്രഷനിലും ആയിരുന്നില്ല. ബാൽക്കണിയുടെ അറ്റത്തിരുന്നു, ബാലൻസ് തെറ്റി വീണു’

‘ദുഖകരമെന്നോണം അവളുടെ ഫ്‌ലാറ്റൊഴിച്ച് മറ്റെല്ലാ ഫ്‌ലാറ്റുകൾക്കും ഗ്രിൽസ് ഉണ്ടായിരുന്നു. താഴെ എപ്പോഴും കാറുകൾ പാർക്ക് ചെയ്യുമായിരുന്നു. പക്ഷെ ആ രാത്രി ഒരു കാറും താഴെ ഉണ്ടായിരുന്നില്ല. അവൾ നേരിട്ട് താഴേക്ക് വീണു,’ ദിവ്യ ഭാരതിയുടെ പിതാവ് പറഞ്ഞു.

1993 ഏപ്രിൽ അഞ്ചിനാണ് ദിവ്യ ഭാരതി മരിച്ചത്. ഒരു വർഷക്കാലയളവ് മാത്രമാണ് ദിവ്യ ഹിന്ദി സിനിമകളിൽ അഭിനയിച്ചിരുന്നുള്ളൂ. എന്നാലിപ്പോഴും നടി പ്രേക്ഷകരുടെ പ്രിയതാരമായി ഓർമ്മിക്കപ്പെടുന്നു.

Advertisement