മാനസിക രോഗിയാണ്, 20 വർഷമായി ചികിത്സിലാണ്; ബാല നല്ലൊരു മനുഷ്യനാണ്, തന്നെ പൂട്ടിയിട്ടിട്ടില്ലെന്ന് ആറാട്ടണ്ണൻ; ചെ കു ത്താനെ പൂട്ടുമെന്ന് ബാല

264

നടൻ ബാലയും ചെകുത്താൻ എന്ന പേരിൽ വീഡിയോ ചെയ്യുന്ന അജു അലക്‌സും ആറാട്ടണ്ണൻ സന്തോഷ് വർക്കിയുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്. ബാല സന്തോഷിനെ കൊണ്ട് വ്യക്തി ഹ ത്യ കമന്റുകൾക്ക് മാപ്പ് പറയിപ്പിച്ചതിന് പിന്നാലെയാണ് ഇയാളേയും കൂട്ടി അജു അലക്‌സിന്റെ താമസ് സ്ഥലത്ത് എത്തിയത്. ഇതിന് പിന്നാലെ നടന്ന സംഭവങ്ങൾ സിനിമാക്കഥപോലെ സോഷ്യൽമീഡിയയിൽ നിറയുകയാണ്.

സന്തോഷ് വർക്കിയെ കൊണ്ട് തുടക്കത്തിൽ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ബാല മാപ്പ് പറയിപ്പിച്ചത്. പിന്നീട് അജുവിന്റെ താമസസ്ഥലത്തെത്തിയെങ്കിലും സുഹൃത്തിനെയാണ് കാണാനായത്. അജു സ്ഥലത്തില്ലായിരുന്നു. തുടർന്ന് സുഹൃത്തിനോട് അജുവിന്റെ വീഡിയോകളെ കുറിച്ച് ബാല ചോദ്യം ചെയ്ത് മടങ്ങുകയും ചെയ്തിരുന്നു. ഈ വീഡിയോ സോഷ്യൽമീഡിയയിൽ ബാല തന്നെ പോസ്റ്റ് ചെയ്തു.

Advertisements

എന്നാൽ ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് അജു അലക്‌സ് പോലീസിൽ പരാതി നൽകിയത്. പിന്നാലെ സന്തോഷ് വർക്കിയെ ബാല തടഞ്ഞുവെച്ചിരിക്കുകയാണെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു.ഒടുവിൽ ഇക്കാര്യത്തിൽ വിശദീകരണവുമായി ബാലയ്ക്ക് ഒപ്പമെത്തി് യിരിക്കുകയാണ് സന്തോഷ് വർക്കി.

ALSO READ- ഫില്‍ട്ടര്‍ ഇല്ലാത്ത മനുഷ്യന്‍ , സിനിമയില്‍ വന്നശേഷം സംസാരിക്കാനോ കാണാനോ കഴിഞ്ഞില്ല, പ്രണവിനെ കുറിച്ച് മാളവിക പറയുന്നത് കേട്ടോ

ഫേസ്ബുക്കി ലൈവിലാണ് ഇരുവരും എത്തിയത്. ഈ വീഡിയോയിൽ ചെകുത്താനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബാല പറഞ്ഞു. ചെ കു ത്താൻ എന്ന അജു അലക്സിനെ പൂട്ടുമെന്നാണ് നടൻ ബാല പറയുന്നത്.


അതേസമം, ബാല തന്നെ പൂട്ടിയിട്ടെന്ന ആരോപണം തെറ്റാണെന്ന് സന്തോഷ് വർക്കിയും പറഞ്ഞു. ആരും തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയോ ഫോൺ തട്ടിയെടുക്കുകയോ ചെയ്തിട്ടില്ല.

താൻ ഒറ്റക്ക് സ്‌കൂട്ടറിലാണ് ബാലയുടെ വീട്ടിലേക്ക് വന്നതെന്നും സന്തോഷ് ബാലയുടെ ചോദ്യത്തിന് മറുപടിയായി പറയുന്നു. കൂടാതെ, തനിക്ക് ഒസിഡി എന്ന രോഗമാണ്, 20 വർഷമായി അതിന്റെ ചികിത്സയിലാണ്. അടുത്തിടെ ബാംഗളൂരിലെ ആശുപത്രിയിൽ ആയിരുന്നുവെന്നും സന്തോഷ് പറഞ്ഞു. സന്തോഷ് കഴിക്കുന്ന മരുന്നുകളും ബാല മാധ്യമങ്ങൾക്ക് മുന്നിൽ കാണിക്കുന്നുണ്ട്.

അതേസമയം, സംഭവങ്ങൾക്ക് പിന്നാലെ ഇന്നലെയായിരുന്നു തൃക്കാക്കര പോലീസ് സ്റ്റേഷനിൽ അജു അലക്‌സിനൊപ്പമെത്തി സന്തോഷ് വർക്കി ബാലക്കെതിരെ മൊഴി നൽകിയത്.

ബാല തന്നെ മണിക്കൂറുകളോളം ഫ്‌ളാറ്റിൽ പൂട്ടിയിട്ടു എന്നാണ് സന്തോഷ് വർക്കിയുടെ മൊഴി. അജുവിന്റെ ഫ്‌ളാറ്റിൽ വച്ച് ബാല തോക്കുചൂണ്ടിയെന്നും ഇയാൾ പറഞ്ഞിരുന്നു.

ALSO READ- ദിലീപിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഷക്കീല , ആഗ്രഹം സഫലമാവട്ടെ എന്ന് ആരാധകരും

ഈ സമയം, സന്തോഷ് വർക്കി കൂടെ നിന്ന് ചാരപ്പണി ചെയ്യുകയായിരുന്നുവെന്ന് ബാലയും പ്രതികരിച്ചിരുന്നു. താൻ ആരെയും തടവിൽ വച്ചിട്ടില്ലെന്നും നടൻ വ്യക്തമാക്കിയിരുന്നു.

സന്തോഷ് വർക്കി മോഹൻലാൽ അടക്കമുള്ള താരങ്ങളെ കുറിച്ച് അധിക്ഷേപ പരാമർശങ്ങൾ നടത്തിയതിനാണ് ബാല സന്തോഷിനെ വിളിപ്പിച്ച് മാപ്പ് പറയിപ്പിച്ചത്. സംഭവം വലിയ വാർത്തയായ സമയത്താണ് ബാല വളരെ നല്ലൊരു മനുഷ്യനാണെന്ന് സന്തോഷ് വർക്കി ഫേയ്‌സ്ബുക്കിൽ കുറിച്ചത്.

എന്നാൽ, സന്തോഷിനെ കൊണ്ട് മാപ്പ് പറയിപ്പിച്ച വിഷയത്തിൽ ബാലക്കെതിരെ അജു അലക്‌സ് വ്‌ളോഗ് ചെയ്യുകയായിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് സന്തോഷ് വർക്കിക്കൊപ്പം ബാല യൂട്യൂബറുടെ ഫ്‌ളാറ്റിലെത്തിയത്.

എന്നാൽ സംഭവ സമയത്ത് അജു സ്ഥലത്തില്ലായിരുന്നു. ഇയാളുടെ സുഹൃത്ത് പരാതി നൽകുകയും തുടർന്ന് വീട്ടിൽ അതിക്രമിച്ചു കയറൽ, ഭീഷണിപ്പെടുത്തൽ, സംഘം ചേർന്നുള്ള കുറ്റകൃത്യം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പോലീസ് ബാലയ്ക്കും കണ്ടാലറിയാവുന്ന മൂന്നു പേർക്കുമെതിരെ കേസെടുക്കുകയായിരുന്നു.

Advertisement