മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. തമിഴ് താരം ആണെങ്കിലും താരം ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തിരി ക്കുന്നതും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതും മലയാളത്തില്‍ ആണ്. നിരവധി മലയാള സിനിമകളില്‍ നായകനായും സഹതാരമായും വില്ലനായും എല്ലാം ബാല അഭിനയിച്ചിട്ടുണ്ട്.
അടുത്തിടെ മലയാളത്തിലെ യുവ നടന്‍ ഉണ്ണിമുകുന്ദന് എതിരെ ചില ആരോപണങ്ങളുമായി ബാല എത്തിയിരുന്നു. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തില്‍ അഭിനയിച്ച താന്‍ അടക്കമുള്ളവര്‍ക്ക് പ്രതിഫലം തരാതെ ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് കുടിയായ ഉണ്ണി മുകുന്ദന്‍ ചതിച്ചു എന്നായിരുന്നു ബാലയുടെ ആരോപണം.
ഈ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി വിവാദങ്ങള്‍ ആയിരുന്നു ഉണ്ടായത്. ഇപ്പോഴിതാ താന്‍ ചെന്നൈയിലേക്ക് തിരിച്ചു പോവുക ആണെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ബാല. ഉണ്ണി മുകുന്ദനുമായുള്ള വിവാദങ്ങള്‍ക്കു പിന്നാലെയാണ് ബാലയുടെ ഈ തീരുമാനം.
ഇപ്പോഴിതാ ബാലയുടെ ഭാര്യ എലിസബത്തിനന്റെ തുറന്നുപറച്ചില്‍ വൈറലാവുകയാണ്. ഞാന്‍ ഹോസ്പിറ്റലില്‍ ജോയിന്‍ ചെയ്തപ്പോഴേ ബാലയെ ആണ് ജീവനക്കാര്‍ തിരക്കിയതെന്ന് എലിസബത്ത് പറയുന്നു. ജീവിതം വളരെ സുന്ദരമായി പോകുന്നു എന്നും, തനിക്ക് പൊതുവെ സംസാരിക്കാന്‍ കുറച്ചു സമയം എടുക്കുമെന്നും എലിസബത്ത് പറയുന്നു.
ബാലയെ കുറിച്ച് എലിസബത്ത് പറയുന്നത് പുള്ളി ഭയങ്കര ചൈല്‍ഡിഷ് ആണ്. കുഞ്ഞു മനസ്സായതുകൊണ്ടുതന്നെ പോസിറ്റീവും നെഗറ്റീവും ഉണ്ട്. ഒന്നും പറഞ്ഞാല്‍ അങ്ങോട്ട് കേള്‍ക്കില്ല. പിന്നെ കുറച്ചു കഴിയുമ്പോള്‍ അങ്ങനെ പറഞ്ഞാരുന്നോ എന്ന് ചോദിക്കും. പുള്ളി മുന്‍പേ പറഞ്ഞ കാര്യങ്ങള്‍ മറന്നു പോകുമെന്നാണ് എലിസബത്ത് പറയുന്നത്.
ചിലപ്പോള്‍ മനസിലായാലും മനസിലാകാത്ത പോലെ നില്‍ക്കും. ഇക്കാര്യങ്ങള്‍ കൊണ്ട് ദേഷ്യം ഉണ്ടാകാറുണ്ട്. അങ്ങോട്ട് പറയുന്നത് ഒന്നും കേള്‍ക്കില്ല. ഇങ്ങോട്ട് പറയുന്നത് മാത്രം കേട്ടുകൊണ്ടിരിക്കണം. അത് എല്ലാ കാര്യത്തിലും അങ്ങനെ തന്നെയാണ്. എന്നും എലിസബത്ത് പറയുന്നു. ഈ സമയത്ത് ആം അറസ്റ്റഡ്, ഭാര്യയുടെ മുന്‍പില്‍ തോറ്റുപോകാത്ത ഏതു ഭര്‍ത്താവുണ്ട്. അങ്ങനെ തോറ്റുപോയ ഒരു ഭര്‍ത്താവാണ് ഞാന്‍. അത്രേമേ പറയാന്‍ ഉള്ളൂ എന്നാണ് ബാല പറയുന്നത്. കൂടാതെ,. എലിസബത്തിന് ഭയങ്കര ദേഷ്യമാണ്. പക്ഷേ നല്ല സ്‌നേഹം ഉള്ള ആളാണ്. അതാണ് എനിക്ക് ഇഷ്ടമെന്നും ബാല പറയുന്നുണ്ട്.