സ്വസ്ഥതയ്ക്ക് വിവാഹം തടസമാണെന്ന് ധരിച്ചു; ഒരു സുപ്രഭാതത്തിൽ കണ്ട പെൺകുട്ടിയുടെ പിന്നാലെ പോയി, അവളെ ഓടിച്ചിട്ട് കല്യാണം കഴിച്ചു: ബാലചന്ദ്ര മേനോൻ

297

മലയാള സിനിമയിലെ സർവ്വകലാ വല്ലഭൻ എന്ന പേരിന് ഒരുകാലത്ത് അർഹനായിരുന്ന നടൻ ആണ് ബാലചന്ദ്രമേനോൻ. രചനയു സംവിധാനവും നിർമ്മാണവും അഭനയവും അടക്കം എല്ലാ മേഖലയിലും വർഷങ്ങൾക്കേ മുമ്പേ കൈവെച്ച നായക നടൻ ആയിരുന്നു ബാലചന്ദമേനോൻ.

അതേ പോലെ തന്നെ മലയാളത്തിന് നിരവധി ഹിറ്റ് നായികമാരെയും സംഭാവന ചെയ്ത് അതുല്യ പ്രതിഭകൂടി ായിരുന്നു ബാലചന്ദ്രമേനോൻ. നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം തന്റെ തന്നെ രചനയിലും സംവിധാനത്തിലും അഭിനയത്തിലും മലയാള സിനിമക്ക് സമ്മാനിച്ചിരുന്നു

Advertisements

ഇപ്പോഴിതാ ജീവിതത്തിൽ അപ്രതീക്ഷിതമായി പ്രണയവും വിവാഹവും സംഭവിച്ചതിനെ കുറിച്ച് പറയുകയാണ് ബാലചന്ദ്ര മേനോൻ. തനിക്ക് ഒരുപാട് കത്തുകൾ ലഭിച്ചിരുന്നെന്നും ഫേസ്ബുക്കും സോഷ്യൽമീഡിയയും ഒന്നുമില്ലാത്ത കാലത്ത് കത്തുകളിലൂടെയാണ് പ്രേക്ഷകർ സംവദിച്ചിരുന്നതെന്നും ബാലചന്ദമേനോൻ പറയുന്നു. തനിക്ക് കെട്ടുകണക്കിന് കത്തുകളാണ് വരാറുള്ളത്. ബാലചന്ദ്രമേനോന് എങ്ങനെയാണ് ഇത്രയധികം കത്തുകൾ വരുന്നതെന്ന് ഇടയ്ക്ക് മമ്മൂട്ടി ചോദിച്ചിരുന്നെന്നും താരും പറയുന്നു.

ALSO READ- ‘അതെ, എനിക്ക് ഏറെ സന്തോഷം ലഭിക്കുന്ന ഇടമാണത്’; വിജയ് വർമയുമായി പ്രണയത്തിലെന്ന് വെളിപ്പെടുത്തി നടി തമന്ന ഭാട്ടിയ

തന്റെ സിനിമയായ ഒരു പൈങ്കിളിക്കഥ എന്ന ചിത്രത്തിൽ ഹീറോയ്ക്ക് നിരക്കാത്ത കാര്യമായിരുന്നു താൻ ചെയ്തത്. ‘മധു സാറിന്റെ മകനാണ് ഞാൻ. എന്റെ വീട്ടിലെ ജോലിക്കാരിയാണ് രോഹിണി. അവളോടൊരു ഇഷ്ടം തോന്നി. ആരുമറിയാതെ അവളുടെ റൂമിൽ പോയിത്തുടങ്ങി, അവൾ ഗർഭിണിയായി. സാഹചര്യത്തെ അതിജീവിച്ച് അവളെ ഞാൻ ഏറ്റെടുക്കുന്ന കഥയായിരുന്നു.’

എന്നാൽ നിങ്ങളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല, ഞങ്ങളെ നിരാശപ്പെടുത്തിക്കളഞ്ഞു. ബാലചന്ദ്രമേനോനിൽ നിന്നും ഞങ്ങൾ ഇത് പ്രതീക്ഷിച്ചില്ലെന്നായിരുന്നു ആരാധികമാർ പറഞ്ഞതെന്ന് ബാലചന്ദ്രമേനോൻ പറയുന്നു.

ഒപ്പ തന്റെ ജീവിതത്തിലെ ഒരേയൊരു പ്രണയത്തെക്കുറിച്ചും പുതിയ വീഡിയോയിൽ ബാലചന്ദ്രമേനോൻ പറയുന്നുണ്ട.് ‘എന്റെ ജീവിതത്തിൽ എങ്ങനെയാണ് പ്രണയം ഉണ്ടായതെന്നാണ് ഞാൻ പറയുന്നത്. ലവ് സ്റ്റോറി പറയുകയാണെന്ന് പറഞ്ഞപ്പോൾ എങ്ങനെയായിരിക്കും പറയുന്നതെന്ന് ഭാര്യയ്ക്ക് ആശങ്കയുണ്ടായിരുന്നു. പ്രണയഗാനങ്ങളും സിനിമകളുമൊക്കെ കുറേ കണ്ട് മനസിൽ പതിഞ്ഞിട്ടുള്ളതാണ്.’- ബാലചന്ദ്രമേനോൻ പറഞ്ഞു.

ALSO READ- ‘സമ്മതിച്ചു ചേച്ചീ; എന്നെയൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു’; മഞ്ജു വാര്യരുടെ സാഹസികത കണ്ട് കണ്ണുതള്ളി നവ്യ നായരും!

യഥാർഥ പ്രണയം എന്താണെന്ന് ആർക്കും ഡിഫൈൻ ചെയ്യാൻ പറ്റുന്നതല്ലല്ലോ. ദിവ്യമായ ഒരു വികാരമാണ് പ്രണയം എന്നറിയാം. ഒരു പ്രേമം സഫലമാവാത്തതിന്റെ പേരിൽ ജീവനൊടുക്കുന്നുണ്ടെങ്കിൽ അതെത്ര ദിവ്യമായ വികാരമാണ് എന്ന് ആലോചിക്കാറുണ്ട്. ലവ് ഈസ് ബ്ലൈൻഡ് എന്ന് പറയാറില്ലേ. ഒരാൾ മറ്റൊരാളെ ഇഷ്ടപ്പെടുന്നതിന് കാരണങ്ങളൊന്നുമില്ല.’

പ്രണയത്തിനങ്ങനെ ലോജിക് ഇല്ല. പ്രണയത്തെക്കുറിച്ച് സംസാരിക്കാനായി ആലോചിച്ചപ്പോഴേ ഇത്രയും കാര്യങ്ങൾ മനസിലേക്ക് വന്നിരുന്നെന്നും താരം വിശദീകരിച്ചു.

അതേസമയം, കല്യാണം കഴിക്കുന്നില്ലെന്ന് തീരുമാനിച്ച് നടന്ന ആളാണ് താനെന്ന് പറയുകയാണ് ബാലചന്ദ്രമേനോൻ. ‘കല്യാണം കഴിച്ചാൽ കുട്ടിയുണ്ടാവും. അവരുടെ കാര്യങ്ങളൊക്കെ നോക്കണം, നമുക്ക് ഇതിനൊന്നും സമയമില്ലെന്ന നിലപാടിലായിരുന്നു ഞാൻ. സ്വസ്ഥമായുള്ള ജീവിതത്തിന് വിവാഹം തടസമാണെന്നായിരുന്നു അന്നത്തെ ധാരണ. ഒരിക്കലും പ്രതീക്ഷിക്കാത്തൊരു സമയത്താണ് എന്റെ ജീവിതത്തിലൊരു പ്രണയം സംഭവിച്ചതും അത് വിവാഹത്തിലേക്ക് എത്തിയതും. ഒരു സുപ്രഭാതത്തിൽ കണ്ട പെൺകുട്ടിയുടെ പിന്നാലെ പോയി, അവളെ ഓടിച്ചിട്ട് കല്യാണം കഴിച്ചതാണ് ഞാൻ’- ബാലചന്ദ്രമേനോൻ പറയുന്നു.

Advertisement