ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന ഒരു കലാകാരനാണ് ഇത്; ആളെ മനസിലായോ ?

233

ഒരുകാലത്ത് മലയാള സിനിമയുടെ മുഖമുദ്ര തന്നെ ആയിരുന്നു ബാലചന്ദ്ര മേനോന്‍ എന്ന കലാകാരന്‍. ഒരേ സമയം നായകനായും സംവിധായകനായും അദ്ദേഹം മലയാള സിനിമയെ ഞെട്ടിച്ചിരുന്നു. കുടുംബ പശ്ചാത്തലത്തില്‍ സരസമായ നര്‍മ്മത്തില്‍ ചാലിച്ച് ജീവിതഗന്ധിയായ സിനിമകള്‍ ആയിരുന്നു അദ്ദേഹം ഒരുക്കിയതില്‍ ഏറെയും. 

ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവം ആണ് ബാലചന്ദ്ര മേനോന്‍. ഇപ്പോള്‍ അദ്ദേഹം പങ്കുവെച്ച പോസ്റ്റ് ആണ് വൈറല്‍ ആവുന്നത്.

Advertisements

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇന്റര്‍ കോളേജിയേറ്റ് നാടക മത്സരത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത സമയത്ത് ഒരു മത്സര വിജയിക്ക് ബാലചന്ദ്ര മേനോന്‍ സമ്മാനം നല്‍കുന്നതാണ് ചിത്രത്തില്‍. തന്റെ കയ്യില്‍ നിന്നും ഒന്നാം സ്ഥാനക്കാരനുള്ള സമ്മാനം വാങ്ങുന്ന വിദ്യാര്‍ത്ഥി ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന ഒരു കലാകാരനാണ് എന്നാണ് ബാലചന്ദ്ര മേനോന്‍ പറയുന്നത്.

അത് ആരെന്ന് മനസിലായോ എന്ന് ചോദിച്ച് ഉത്തരം പിന്നീട് പറയാം എന്നാണ് മേനോന്‍ പറയുന്നത്. എന്നാല്‍ കമന്റ് ബോക്‌സില്‍ അത് ആരാണെന്ന് ബാലചന്ദ്ര മേനോന്റെ ഫാന്‍സ് കണ്ടെത്തി കഴിഞ്ഞു സംവിധായകന്‍ ബ്ലെസിയാണ് അതെന്നാണ് അവര് കണ്ടെത്തിയത്. താങ്കളുടെ കയ്യൊപ്പ് പതിഞ്ഞതൊന്നും ഒരിക്കലും മോശമായിട്ടില്ലെന്ന് ബ്ലെസിയുടെ ആടുജീവിതത്തിന്റെ അടക്കം വിജയം ഒര്‍മ്മിപ്പിച്ച് ഒരാള്‍ കമന്റ് ചെയ്യുന്നു. ആടുജീവിതം സിനിമ ഹിറ്റ് ആയപ്പോള്‍ ഇങ്ങനെ ഉള്ള കാര്യങ്ങള്‍ അറിയാന്‍ പറ്റി എന്നാണ് ഒരു കമന്റ്.

അതേസമയം ബ്ലെസി സംവിധാനം ചെയ്ത ചിത്രം ആടുജീവിതം തീയ്യേറ്ററില്‍ ഓടികൊണ്ടിരിക്കുന്നു.

Advertisement