അന്ന് മമ്മൂട്ടിയെ തഴയാൻ ശ്രമിച്ചപ്പോൾ ഞാനാണ് അദ്ദേഹത്തിന് വേണ്ടി വാദിച്ചത്; താൻ കാരണമാണ് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചതെന്ന് ബാലചന്ദ്രമേനോൻ

190

മലയാള സിനിമയിൽ അഭിനയം സംവിധാനം രചന തുടങ്ങി സർവ്വ മേഖലയിലും കൈയ്യൊപ്പ് പതിപ്പിച്ച താരമാണ് ബാലചന്ദ്ര മേനോൻ. മലയാള സിനിമക്ക് സിനിമയ്ക്ക് നിരവധി നായികമാരെ സമ്മാനിച്ച അദ്ദേഹം മലയാളികൾക്ക് എന്നും പ്രിയങ്കരനായ വ്യക്തിയാണ്. ചലച്ചിത്രരംഗത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നിങ്ങനെ നിരവധി നിലകളിൽ പ്രശസ്തനായ വ്യക്തി കൂടിയാണ് ബാലചന്ദ്രമേനോൻ.

സ്വയം രചനയും സംവിധാനവും നിർവ്വഹിച്ച് 1998-ൽ പുറത്തിറങ്ങിയ സമാന്തരങ്ങൾ എന്ന ചിത്രത്തിലെ ഇസ്മായിൽ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയപുരസ്‌കാരവും അദ്ദേഹം നേടി. ബാലചന്ദ്ര മേനോനും ഒട്ടനവധി പുതുമുഖ താരങ്ങളെ മലയാള സിനിമയിലേക്ക് കൊണ്ട് വന്നു. ശോഭന – ഏപ്രിൽ 18, പാർവതി – വിവാഹിതരേ ഇതിലേ ഇതിലേ, മണിയൻപിള്ള രാജു – മണിയൻ പിള്ള അഥവ മണിയൻ പിള്ള , കാർത്തിക – മണിച്ചെപ്പ് തുറന്നപ്പോൾ , ആനി – അമ്മയാണെ സത്യം, നന്ദിനി – ഏപ്രിൽ 19 എന്നിവർ മേനോന്റെ സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയവരാണ്.

Advertisements

സിനിമയിലെ സമസ്ത മേഖലയും കൈകാര്യം ചെയ്തിരുന്ന ബാലചന്ദ്ര മേനോൻ പക്ഷെ സിനിമയുടെ ക്വാളിറ്റിയിൽ വെള്ളം ചേർക്കാൻ തയ്യാറായിരുന്നുമില്ല. ഏഴു സ്വരങ്ങളും എന്നു തുടങ്ങുന്ന ഗാനത്തിന്റെ ചിത്രീകരണത്തിൽ മാത്രമാണ് താരം ഉഴപ്പിയത്. അത് സമയക്കുറവ് കാരണമായിരുന്നു എന്നും അക്കാര്യത്തിൽ ഖേദിക്കുന്നു എന്നും ബാലചന്ദ്രമേനോൻ പിന്നീട് പ്രതികരിക്കുകയും ചെയ്തിരുന്നു.

ALSO READ- നില കുട്ടി ചേച്ചിയായി; പേളിയുടെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തി; സന്തോഷത്തിൽ മതിമറന്ന് താരം

തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടേയും ഫേസ്ബുക്ക് പോജിലൂടെയും സജീവമായ മേനോൻ പല കാര്യങ്ങളും തുറന്നുപറയാൻ മടിക്കാത്തയാളുമാണ്. ഇപ്പോഴിതാ വീണ്ടും തന്റെ ജീവിതത്തിലെ മറക്കാനാകാത്ത ഒരു അനുഭവം പങ്കുവെച്ച് മേനോൻ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം മമ്മൂട്ടിക്ക് മൂന്നാമതും ദേശീയ പുരസ്‌കാരം ലഭിച്ചത് തന്റെ പിടിവാശി കൊണ്ടുകൂടിയാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

മമ്മൂട്ടിയ്ക്ക് മൂന്നാമത്തെ ദേശീയ പുരസ്‌കാരം ലഭിക്കുമ്പോൾ ജൂറി അംഗമായിരുന്നു ബാലചന്ദ്ര മേനോൻ. ഡോ.ബാബാസാഹേബ് അംബേദ്കറിലെ മമ്മൂട്ടിയുടെ പ്രകടനമാണ് അവസാന റൗണ്ടിൽ മത്സരിക്കാൻ എത്തിയത്. എന്നാൽ മമ്മൂട്ടിയുടെ അസാമാന്യപ്രകടനം ജൂറി അംഗങ്ങൾ തഴഞ്ഞപ്പോൾ അദ്ദേഹത്തിനുവേണ്ടി വാദിക്കുകയായിരുന്നു താനെന്നാണ് ബാലചന്ദ്ര മേനോൻ പറയുന്നത്.

അന്ന് സിനിമകൾ കണ്ട ഭൂരിപക്ഷം ജൂറി അംഗങ്ങളും സഖം എന്ന ഹിന്ദി ചിത്രത്തിലെ അജയ് ദേവ്ഗന്റെ പ്രകടനമാണ് മികച്ചതെന്ന നിലപാടായിരുന്നു. മമ്മൂട്ടി മികവും തികവും പുലർത്തിയ ‘അംബേദ്കർ’ ഉള്ളപ്പോഴായിരുന്നു ഈ തീരുമാനം. കഥാപാത്രത്തോട് അഭിനേതാവ് അത്രയേറെ നീതിപുലർത്തിയിട്ടും അത് അവഗണിക്കുന്നത് ശരിയല്ലെന്ന് തനിക്ക് തോന്നിയെന്നും അതുകൊണ്ടാണ് ഇടപെട്ടതെന്നും ബാലചന്ദ്ര മേനോൻ പറയുന്നു.

ALSO READ- ബിഗ് ബോസിന്റെ ബ്രാൻഡ് അംബാസഡർ വരെയാക്കാൻ പറ്റിയ ആളാണ് റിയാസ്; ഇതൊരു പ്രൊഫഷനാണ് റിയാസിന്; മുഴുവൻ മാർക്കും നൽകി റോൺസൺ

മമ്മൂട്ടിയുടേത് ഏറ്റവും മികച്ച പ്രകടനമല്ലെന്നും എന്നാൽ രൂപത്തിൽ, ശബ്ദത്തിൽ, ശരീരഭാഷയിൽ എല്ലാം അംബേദ്കറായി മാറാൻ മമ്മൂട്ടി എന്ന നടൻ കാഴ്ചവച്ച സമർപ്പണത്തെ എങ്ങനെ അവഗണിക്കാൻ കഴിയും എന്ന് താൻ തിരിച്ചുചോദിച്ചുവെന്നാണ് ബാലചന്ദ്ര മേനോൻ പറയുന്നത്. തന്റെ ആ ചോദ്യത്തിന് മറ്റ് ജൂറി അംഗങ്ങൾക്ക് മറുപടിയുണ്ടായില്ല.

വിഷയത്തിൽ അഭിപ്രായ വ്യത്യാസം ഉയർന്നതോടെ രണ്ടു പേർക്കും പുരസ്‌കാരം നൽകാം എന്നായിയെന്നും പക്ഷെ ഈ നിലപാട് അംഗീകരിക്കാൻ ജൂറി ചെയർമാൻ ഡിവിഎസ് രാജു തയാറായില്ല എന്നും ബാലചന്ദ്ര മേനോൻ പറയുന്നു. മികച്ച നടനുള്ള പുരസ്‌കാരം ഒരാൾക്കുമാത്രം മതി എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. തുടർന്ന് മമ്മൂട്ടിക്ക് പ്രത്യേക പരാമർശം നൽകാമെന്നും അദ്ദേഹം വാദിച്ചു.

എന്നാൽ മുൻപ് തന്നെ മികച്ച നടനുള്ള അവാർഡ് രണ്ട് പേർക്ക് നൽകിയ ചരിത്രമുണ്ടെന്നു താൻ ചൂണ്ടിക്കാണിച്ചതോടെ അദ്ദേഹം അത് അംഗീകരിക്കുകയായിരുന്നു എന്നും ബാലചന്ദ്ര മേനോൻ പറയുന്നു. ഇങ്ങനെ തന്റെ കൂടി ശ്രമഫലമായാണ് മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള മൂന്നാമത്തെ ദേശീയ പുരസ്‌കാരം ലഭിച്ചതെന്നാണ് ബാലചന്ദ്ര മേനോൻ പറയുന്നത്.

ഒരുപക്ഷേ അന്ന് ഞാൻ മിണ്ടാതിരുന്നെങ്കിൽ അദ്ദേഹത്തിന് അവാർഡ് കിട്ടുമായിരുന്നില്ല എന്നും ~രു ജൂറി അംഗത്തിന്റെ കടമ മാത്രമാണ് ഞാൻ ചെയ്തത് എന്നാണ് ബാലചന്ദ്ര മേനോൻ പറയുന്നത്. പിന്നീട് ഇതറിഞ്ഞ മമ്മൂട്ടിയും എന്നോട് പറഞ്ഞിട്ടുണ്ട്. അത് ബാലചന്ദ്രമേനോന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Advertisement