സന്തോഷ് വർക്കി എന്നുപറഞ്ഞാൽ അധികമാരും അറിയില്ല,എന്നാൽ ആറാട്ടണ്ണൻ എന്ന് പറഞ്ഞാൽ എല്ലാവർക്കും ഈ ഓൺലൈൻ സിനിമാ നിരൂപകനെ മനസിലാകും. മോഹൻലാലിന്റെ ‘ആറാട്ട്’ സിനിമയ്ക്കു നിരൂപണം പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനായതാണ് സന്തോഷ് വർക്കി. എന്നാൽ പിന്നീട് പല സിനിമകളെയും താരങ്ങളെയും കുറിച്ചും മോശമായി സംസാരിക്കുകയും ആളുകളുടെ മർ ദ്ദ നത്തിന് വരെ ഇ ര യാവുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ സന്തോഷ് വർക്കിയെ കൊണ്ട് പഴയ മോശം പരാമർശങ്ങൾക്ക് മാപ്പ് പറയിപ്പിച്ചിരിക്കുകയാണ് നടൻ ബാല. വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് സന്തോഷ് വർക്കിയെക്കൊണ്ട് ബാല മാപ്പ് പറയിപ്പിച്ചത്. പതിവ് രീതിയിലല്ല താൻ സംസാരിക്കുന്നതെന്നും ഒത്തിരി നാളായി മനസ്സിൽ ഒരു വിഷമം ഉണ്ടായിരുന്നുവെന്നും ബാല പറയുകയാണ്.
അഭിനേതാക്കളുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് മോശമായി സംസാരിച്ചതിന്റെ പേരിലാണ് സന്തോഷ് വർക്കിയെക്കൊണ്ട് ബാല മാപ്പ് പറയിപ്പിച്ചത്.വർക്കിയെ നല്ലതുപോലെ ഉപദേശിച്ചാണ് ബാല ഓരോ പരാമർശത്തിനും മാപ്പ് പറയിപ്പിച്ചിരിക്കുന്നത്.
നിങ്ങൾക്ക് ഒരു നടന്റെ സിനിമയെക്കുറിച്ച് സംസാരിക്കാം, അയാളുടെ വ്യക്തിജീവിതത്തെ കുറിച്ച് നിങ്ങൾക്ക് സംസാരിക്കാൻ അധികാരമില്ല. അത് തെറ്റാണോ എന്നാണ് ബാല സന്തോഷിനോട് ചോദിക്കുന്നത്. ഉടനെ ഇയാൾ ‘തെറ്റാണ്’ എന്നാണ് നൽകുന്ന മറുപടി.
താങ്കൾ എന്തെങ്കിലും കാര്യങ്ങൾ നിങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടോ എന്നതിലും സന്തോഷ് വർക്കി ‘ഇല്ല’ എന്ന് മറുപടി പറഞ്ഞു. ലാൽ സാറിനെക്കുറിച്ച് അങ്ങനെ പറഞ്ഞതിൽ വിഷമമുണ്ട്’ എന്ന് സന്തോഷ് വർക്കി പറയുന്നുണ്ട്. തുടർന്ന് മോഹൻലാലിനോടും ഭാര്യ സുചിത്രയോടും മാപ്പു പറയണമെന്ന് ബാല പറഞ്ഞു.
കൂടാതെ, ഒരു നടിയെക്കുറിച്ച് നടത്തിയ ബോഡി ഷെയിമിങ്ങിനും അത് ചെയ്യാൻ പാടില്ലാത്തതായിരുന്നു എന്ന് ബാലയുടെ മുന്നിൽവച്ച് കുറ്റം ഏറ്റുപറയുകയാണ് സന്തോഷ് വർക്കി.
‘നമ്മുടെ വീട്ടിൽ ഉള്ള ആരെയെങ്കിലും കുറിച്ച് അങ്ങനെ പറഞ്ഞാൽ അവരുടെ സഹോദരന്മാരോ മറ്റോ വെറുതെ വിടുമോ? ദിസ് ഈസ് റോങ്ങ്’ എന്നായിരുന്നു ബാലയുടെ പ്രതികരണം. ഒരു പടം കണ്ട് ഏതൊരാൾക്കും അവരുടെ വ്യക്തിപരമായ അഭിപ്രായം പറയാം.
എന്നാൽ ഒരു നടിയുടെ ശരീരഭാഗങ്ങളെക്കുറിച്ചോ, ഒരു നടന്റെ വ്യക്തിജീവിതത്തെക്കുറിച്ചോ പറയാൻ നിങ്ങൾക്ക് അധികാരമില്ല. താൻ ഉൾപ്പെടുന്ന ലാലേട്ടൻ ഫാൻസ് പ്രതികരിക്കുമെന്നുമാണ് ബാല പറയുന്നത്.
മോഹൻലാൽ, ഭാര്യ സുചിത്ര, മോഹൻലാലിന്റെ ഫാൻസ്, ബോഡി ഷെയിമിങ് ചെയ്ത നടി എന്നിവരോട് സന്തോഷ് വർക്കി പരസ്യമായി മാപ്പ് പറയുകയായിരുന്നു. ഇനി മേലാൽ ഇത്തരം കാര്യങ്ങൾ ചെയ്യാതെ, നല്ല റിവ്യൂസ് ചെയ്യണം എന്ന് ഉപദേശവും ബാല സന്തോഷ് വർക്കിക്ക് നൽകുന്നുണ്ട്.