ബിഗ്ബി എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ബാല. തെലുങ്കിലാണ് ബാല അരങ്ങേറിയതെങ്കിലും കൂടുതലായും മലയാളം, തമിഴ് ചിത്രങ്ങളിലാണ് താരം പ്രത്യക്ഷപ്പെട്ടത്. സംവിധായകൻ, നിർമ്മാതാവ്, അഭിനേതാവ് എന്നീ നിലകളിൽ പ്രശസ്തനായ താരം വിവാദങ്ങളിലും, ഗോസിപ്പുകളിലും നിറഞ്ഞ് നില്ക്കുന്ന വ്യക്തി കൂടിയാണ്.
ഈയടുത്ത് താരം കരൾ രോഗത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സമയത്താണ് താരത്തിന് ഡോക്ടർമാർ ശസ്ത്രക്രിയ വിധിച്ചത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മ ര ണ ത്തെ മുഖാമുഖം കണ്ടു കിടന്നിരുന്ന ദിവസങ്ങളെ കുറിച്ച് പലപ്പോഴും പറയാറുമുണ്ട് താരം. കുറച്ചുനാളായി ബാലയെ കരൾ രോഗം അലട്ടുന്നുണ്ടായിരുന്നു. അതിനാൽ തന്നെ ശരീര ഭാരവും ക്രമാതീതമായി കുറഞ്ഞിരുന്നു.
എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർമാർ പ്രതീക്ഷിച്ചതിലും വേഗത്തിൽ ബാല സുഖംപ്രാപിക്കുകയായിരുന്നു. ഇപ്പോഴിതാ പൊതുവേദിയിൽ തനിക്ക് കരൾ പകുത്തു നൽകിയ സുഹൃത്തിനെ കുറിച്ചും ബാല വെളിപ്പെടുത്തിയിരുന്നു.
പിന്നാലെ ഇപ്പോഴിതാ ഒരു വേദിയിൽ ബാല പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. ഇതിനു മുമ്പ് ഫിലിം ആർട്ടിസ്റ്റ് എംപ്ലോയീസ് യൂണിയന്റെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ തനിക്കു കരൾ ദാനം ചെയ്ത വ്യക്തിയെ ബാല പരിചയപ്പെടുത്തിയിരുന്നു. ജോസഫ് എന്ന സുഹൃത്താണ് തനിക്ക് കരൾ നൽകിയതെന്ന് ബാല പറഞ്ഞിരുന്നു.
താൻ എപ്പഴോ മ രിക്കേ ണ്ട ആളായിരുന്നുവെന്നും ദൈവത്തോട് നന്ദി പറയുന്നുവെന്നും ബാല പറഞ്ഞു. ‘ഞാൻ ഹിന്ദുവായി ജനിച്ചു, എനിക്ക് കരൾ തന്നത് ക്രിസ്ത്യാനിയാണ്, രക്തം നൽകിയത് മുസ്ലീം വ്യക്തിയാണ്. മതമല്ല. ഈ ഭൂമിയിൽ സ്‌നേഹം മാത്രമെ വിജയിക്കൂ’- എന്നാണ് ബാല തന്റെ ജീവിതാനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നത്.
ബാലയുടെ വാക്കുകൾ സോഷ്യൽമീഡിയയിലും വലിയ ചർച്ചയാവുകയാണ്. ഒരു ഘട്ടത്തിൽ താൻ ഇനി മരിച്ചാലും അന്തസ്സായി, രാജാവായിട്ട് മരിക്കുമെന്ന് തീരുമാനിച്ചിരുന്നു. അപ്പോൾ ദൈവം പറഞ്ഞു ഇല്ല ഇല്ല. എന്നിട്ട് ഡോക്ടറെ തന്നെ ഏൽപിക്കുകയായിരുന്നു.
ALSO READ- തിയ്യേറ്ററുകളില്‍ ആവേശം, 50കോടി വാരി ആര്‍ഡിഎക്‌സ്, വിജയക്കുതിപ്പ് തുടരുന്നു
ഈ ഡോക്ടർ എന്ന് പറയുമ്പോൾ ട്രീറ്റ്മന്റ് മാത്രമല്ല, നമ്മുടെ മനസിനകത്ത് കയറി വരണം. എപ്പഴോ മരിക്കേണ്ട ആളായിരുന്നു താൻ. ഇപ്പോൾ അതിന് ദൈവത്തോട് നന്ദി പറയുകയാണ് എന്നും ബാല പറയുകയാണ്,
കൂടാതെ, താൻ എല്ലാവരോടും ഒരു കാര്യം ചോദിക്കുകയാണ് താൻ ഏത് മതം? ‘ ഞാൻ ഹിന്ദുവായി ജനിച്ചു, എനിക്ക് കരൾ തന്നത്(ജോസഫ്) ക്രിസ്ത്യാനിയാണ്, രക്തം നൽകിയത് മുസ്ലീം വ്യക്തിയാണ്. മതമല്ല, ഈ ലോകത്ത് സ്‌നേഹം മാത്രമേ വിജയിക്കൂ- ബാല പറയുന്നു.