സോഷ്യൽ മീഡിയയിൽ സജീവം ആണ് നടൻ ബാല. തന്റെ കുടുംബ വിശേഷം എല്ലാം ഈ താരം പങ്കുവെക്കാറുണ്ട്. അഭിമുഖത്തിലും ചോദ്യങ്ങൾക്കെല്ലാം കൃത്വമായ മറുപടി ബാല കൊടുക്കാറുണ്ട്. ഇപ്പോഴിതാ നടൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
വിവാഹമോചനത്തിന്റെ കാരണം തുറന്ന് പറയാത്തത് മകളെ ഓർത്താണെന്ന് ബാല പറയുന്നു. അതേസമയം മകന്റെ അച്ഛനായിരുന്നെങ്കിൽ തെളിവ് സഹിതം പറയുമായിരുന്നു എന്നും ബാല കൂട്ടിച്ചേർത്തു.
കാണാൻ പാടില്ലാത്ത കാഴ്ച കണ്ടു, അങ്ങനെയൊക്കെ ഉണ്ടോ എന്ന് ഓർത്ത് ഞെട്ടി, അതു കണ്ടപ്പോൾ ഞാൻ തകർന്നു. കുട്ടികളും കുടുംബവുമാണ് പ്രാധാന്യമെന്നാണ് കരുതിയത്,
ബലശാലിയായിരുന്നെങ്കിലും ഞാൻ ഫ്രീസായി. ഇല്ലെങ്കിൽ ആ മൂന്നുപേർ രക്ഷപ്പെടില്ലായിരുന്നു. തീർച്ചയായും ദൈവം ശിക്ഷ കൊടുക്കും. മകളായതുകൊണ്ടാണ് ഞാൻ എല്ലാം പറയാത്തത്, വിവാഹ സമയത്ത് ഒരിക്കലും അതൊന്നും എന്റെ മകളെ ബാധിക്കരുത്.
സാധാരണ ഒരു അച്ഛനാണ് ഞാൻ, മകൾക്ക് പിറന്നാളായിട്ടാണെങ്കിലും ഇന്ന് ഒന്നു ഓർത്ത് വിളിക്കാമായിരുന്നു എന്നും നടൻ ബാല മാധ്യമങ്ങളോട് വ്യക്തമാക്കുന്നു.
വിവാഹമോചനത്തെ കുറിച്ച് ചോദിച്ചപ്പോൾ ആണ് താരം ഇങ്ങനെ മറുപടി നൽകിയത്.