ബിഗ്ബി എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ബാല. തെലുങ്കിലാണ് ബാല അരങ്ങേറിയതെങ്കിലും കൂടുതലായും മലയാളം, തമിഴ് ചിത്രങ്ങളിലാണ് താരം പ്രത്യക്ഷപ്പെട്ടത്. സംവിധായകൻ, നിർമ്മാതാവ്, അഭിനേതാവ് എന്നീ നിലകളിൽ പ്രശസ്തനായ താരം വിവാദങ്ങളിലും, ഗോസിപ്പുകളിലും നിറഞ്ഞ് നില്ക്കുന്ന വ്യക്തി കൂടിയാണ്.
ഈയടുത്ത് താരം കരൾ രോഗത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സമയത്താണ് താരത്തിന് ഡോക്ടർമാർ ശസ്ത്രക്രിയ വിധിച്ചത്.
കൊച്ചിയിലടെ സ്വകാര്യ ആശുപത്രിയിൽ മരണത്തെ മുഖാമുഖം കണ്ടു കിടന്നിരുന്ന ദിവസങ്ങളെ കുറിച്ച് പലപ്പോഴും പറയാറുമുണ്ട് താരം. ശസ്ത്രക്രിയയ്ക്ക് മുൻപ് തന്നെ ബാലയെ കരൾ രോഗം ബാലയെ അലട്ടുന്നുണ്ടായിരുന്നു. അതിനാൽ തന്നെ ശരീര ഭാരവും ക്രമാതീതമായി കുറഞ്ഞിരുന്നു. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർമാർ പ്രതീക്ഷിച്ചതിലും വേഗത്തിൽ ബാല സുഖംപ്രാപിക്കുകയായിരുന്നു.
പിന്നീട് ഒന്നര മാസമാകുമ്പോഴേക്കും ജിമ്മിൽ പോയി വെയ്റ്റ് ട്രെയിനിങ് ഒക്കെ ചെയ്യാൻ താൻ പ്രാപ്തനായെന്നും ബാല വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ പഴയ രൂപത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് താരം.
പൊതുപരിപാടികളിലും താരം സജീവമണ്. അതേസമയം, ബാലയ്ക്ക് കരൾ മാറ്റ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചപ്പോൾ നിരവധി പേരാണ് കരൾ ദാനം ചെയ്യാൻ സന്നദ്ധരായത്. ഇവരിൽ നിന്നും യോജിക്കുന്ന കരൾ കണ്ടെത്തിയാണ് ബാലയ്ക്ക് ശസ്ത്രക്രിയ നടത്തിയത്.
കരൾ പകുത്തുനൽകിയ വ്യക്തിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും അടുത്ത സൗഹൃദം ബാലയ്ക്കുണ്ട്. ഇപ്പോഴിതാ ആരാണ് തനിക്ക് കരൾ നൽകിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ബാല.
ഫിലിം ആർട്ടിസ്റ്റ് എംപ്ലോയീസ് യൂണിയന്റെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് തനിക്ക് കരൾ സമ്മാനിച്ച വ്യക്തിയെ ബാല പരിചയപ്പെടുത്തിയത്. ജോസഫ് എന്ന സുഹൃത്താണ് ബാലയ്ക്ക് കരൾ ദാനം ചെയ്തത്. ‘എനിക്ക് കരൾ തന്നത് ജോസഫാണ്. താൻ പോയാലും എന്റെ ചേട്ടൻ ജീവനോടെ ഉണ്ടാകണം എന്നാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാകും മുമ്പ് ജോസഫ് ഡോക്ടർമാരോട് പറഞ്ഞത്.’
‘ബാല ചേട്ടൻ ജീവിച്ചിരുന്നാൽ ഒരുപാട് ആളുകൾ രക്ഷപ്പെടുമെന്നും അന്ന് ജോസഫ് ഡോക്ടർമാരോട് പറഞ്ഞിരുന്നു. ഇതൊക്കെ പിന്നെയാണ് ഞാനറിഞ്ഞത്’- എന്നും ബാല പറഞ്ഞു.