അമൃതയും, ഞാനും പിരിഞ്ഞതിനുള്ള കാരണം നിങ്ങൾ ആരെങ്കിലും ചോദിച്ചോ? മറ്റുള്ളവർ വിജയിക്കാൻ വേണ്ടി ഞാൻ തോറ്റു കൊടുത്തതാണ്; സ്വകാര്യ ജീവിതം വെളിപ്പെടുത്തി ബാല

2888

2 മച്ച് എന്ന തെലുങ്ക് സിനിമയിലൂടെ അഭിനയ ലോകത്തേക്ക് വന്ന താരമാണ് ബാല. തെലുങ്കിന് പുറമേ മലയാളത്തിലും, തമിഴിലും ബാല തന്റെ കഴിവ് തെളിയിച്ചു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിങ്ങറിനിടെ പരിചയപ്പെട്ട ഗായിക അമൃതയേയാണ് താരം ആദ്യം വിവാഹം കഴിച്ചത്. എന്നാൽ ഈ ബന്ധം തകർന്നതോടെ താരം വിവാദങ്ങളിൽ അകപ്പെട്ടു.

തന്റെ പ്രവർത്തികളിലൂടെ, അഭിമുഖങ്ങളിലൂടെയുമൊക്കെ ബാല ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചു. ചില സമയത്ത് വിവാദങ്ങളിൽ അകപ്പെട്ടു. എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന കൂട്ടത്തിലുള്ള വ്യക്തിയാണ് താനെന്ന് പലപ്പോഴും ബാല തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരമിപ്പോൾ.

Advertisements

Also Read
സിനിമയിലെ പ്രതിഫലം ഇങ്ങനെ, ഒടുവില്‍ വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍, ഞെട്ടി ആരാധകര്‍

സീക്രട്ട് ഏജന്റ് സായിയോട് ഫോണിൽ സംസാരിക്കുകയായിരുന്നു ബാല. ബാലയുടെ വാക്കുകൾ ഇങ്ങനെ; എന്റെ സ്വകാര്യ ജീവിതം ഞാൻ പറയട്ടെ. ഇത്രയേറെ യൂട്യൂബേഴ്‌സ് ഉണ്ടായിട്ടും ഞാനും അമൃതയും എന്തിനാണ് വേർപിരിഞ്ഞതെന്ന് ആരെങ്കിലും ചോദിച്ചിരുന്നോ? താൻ ഒരിക്കൽ ചോദിച്ചുവെന്ന് സായ് മറുപടി പറയുന്നുണ്ട്. ഞാൻ മറുപടി തന്നോ എന്ന് താരം തിരികെ ചോദിക്കുന്നുണ്ട്.

ഞാൻ എന്റെ മകൾക്ക് വേണ്ടി അവളുടെ ഭാവിക്ക് വേണ്ടി തോറ്റുകൊടുത്തതാണ്. ചില സമയം നമ്മൾ തോറ്റുകൊടുക്കുന്നത് മറ്റുള്ളവർക്ക് വേണ്ടിയാണ്. അവർ വിജയിക്കാൻ വേണ്ടിയാണ് എന്നാണ് സ്വകാര്യ ജീവിതത്തെ കുറിച്ച് ബാല പറഞ്ഞത്. അമൃതക്ക് ഒപ്പമാണ് ബാലയുടെ മകൾ അവന്തിക താമസിക്കുന്നത്.

Also Read
എന്നെ വളഞ്ഞ ആരാധകർ കാരണം ഷൂട്ടിങ്ങ് ബാൻ ചെയ്തു; ഞാൻ എന്റെ കൗമാരക്കാലം ആസ്വാദിച്ചിട്ടുണ്ട്; വിഷമം അച്ഛനും അമ്മയും എല്ലാം ഇത് കാണുമല്ലോ എന്നോർത്താണ്; റഹ്‌മാൻ

ബാല ഗുരുതരമായി ആശുപത്രിയിൽ കിടക്കുന്ന സമയത്ത് മകൾ അവന്തിക ഹോസ്പിറ്റലിൽ സന്ദർശിച്ചിരുന്നു. കുന്ദംകുളം സ്വദേശിയായ എലിസബത്തിനെയാണ് ബാല രണ്ടാമതും വിവാഹം കഴിച്ചത്. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് താരം

Advertisement