പറഞ്ഞത് എല്ലാം സത്യം; എല്ലാം വളരെ അധികം ആലോചിച്ച് മനപൂര്‍വ്വം പറഞ്ഞതാണ്; സംശയം എപിസോഡ് പുറത്തുവന്നാല്‍ തീരുമെന്ന് ബാല

449

തമിഴ്, മലയാളം സിനിമകളില്‍ സജീവമായിട്ടുള്ള നടനും സംവിധായകനുമെല്ലാമാണ് നടന്‍ ബാല. 2003ല്‍ അന്‍പ് എന്ന തമിഴ് സിനിമയിലൂടെയാണ് ബാല അഭിനയം ആരംഭിച്ചത്. ശേഷം മൂന്ന് തമിഴ് സിനിമകള്‍ കൂടി ചെയ്ത് 2006ല്‍ മലയാളത്തിലേക്ക് കളഭം എന്ന സിനിമയിലൂടെ അരങ്ങേറി. ശേഷം തുടരെ തുടരെ നിരവധി മലയാള സിനിമകള്‍ ബാലയ്ക്ക് ലഭിച്ചു. കളഭം എന്ന സിനിമയിലൂടെ നടന്‍ ബാലയുടെ മലയാളത്തിലേക്കുള്ള ചുവടു വെപ്പ് അതി ഗംഭീരമായിരുന്നു.

മലയാളത്തിലെ ആദ്യത്തെ സിനിമയില്‍ തന്നെ നായക കഥാപാത്രം ചെയ്തത്തോടെ ബാലയുടെ അഭിനയ ജീവിതത്തിലെ രാശി തെളിഞ്ഞു. പിന്നീടങ്ങോട്ട് നിരവധി അവസരങ്ങള്‍ ബാലയെ തേടിയെത്തി. ബിഗ്ഗ് ബി, പുതിയ മുഖം, സാഗര്‍ ഏലിയാസ് ജാക്കി, കയം, എന്ന് നിന്റെ മൊയ്ദീന്‍, പുലിമുരുകന്‍, അലക്സാണ്ടര്‍ ദി ഗ്രേറ്റ്, ലൂസിഫര്‍, വേനല്‍മരം തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചു. വില്ലനായും നായകനായും സ്വഭാവ നടനായുമെല്ലാം അഭിനയിച്ചിട്ടുള്ള ബാല കഴിഞ്ഞ വര്‍ഷമാണ് രണ്ടാമതും വിവാഹിതനായത്. കുന്ദംകുളം സ്വദേശിനി എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്.

Advertisements

ഡോക്ടറായ എലിസബത്ത് ബാലയുടെ കുടുംബസുഹൃത്ത് കൂടിയാണ്. ഇടവേള ബാബു, മുന്ന സൈമണ്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ ബാല എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇതിനിടെ സ്റ്റാര്‍ മാജിക് ഷോയില്‍ എത്തിയ നടന്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇപ്പോഴിതാ തനിയ്ക്ക് പറയേണ്ടതും, നിങ്ങള്‍ക്ക് ചോദിക്കേണ്ടതുമായ കാര്യം ഞാന്‍ ഷോയില്‍ പറഞ്ഞു എന്ന് പറഞ്ഞുകൊണ്ട് ബാല വീണ്ടും എത്തിയിരിക്കുകയാണ്.

ALSO READ- ഓഡിയോ പുറത്ത് വന്നിട്ടും, ഗര്‍ഭിണിയായ ഭാര്യയെ ഇത്രയധികം കഷ്ടപ്പെടുത്തിയിട്ടും നാണമില്ലാതെ ന്യായം പറയുന്നോ? സത്യം മാത്രമെ വിജയിക്കൂ എന്ന് പറഞ്ഞ നടന് പൊങ്കാല

ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് കേട്ടത് എല്ലാം സത്യമാണ് എന്നും, നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കും എന്നും താരം പറയുന്നത്. എന്നാല്‍ വിഷയം എന്താണ് എന്ന് വ്യക്തമാക്കാതെയാണ് ബാല സംസാരിക്കുന്നത്. ഷോ പുറത്ത് വന്നാല്‍ എല്ലാത്തിനും മറുപടി കിട്ടും എന്നും നടന്‍ പറയുന്നു.

താന്‍ കഴിഞ്ഞദിവസം ഞാന്‍ കൊച്ചിയില്‍ ഉണ്ടായിരുന്നു. ഒരു ദിവസം മാത്രമേ എനിക്ക് അവിടെ ചെലവഴിക്കാന്‍ സമയം കിട്ടിയുള്ളൂ. സ്റ്റാര്‍ മാജിക്കിന്റെ ഷൂട്ടിന് വേണ്ടി വന്നതാണ്. അതൊരു കോമഡി ഷോ ആണ്. പക്ഷെ അതില്‍ ഞാന്‍ പറഞ്ഞത് എല്ലാം സത്യമായ കാര്യമാണ്. ദേഷ്യപ്പെട്ടോ ഇമോഷണലായോ പറഞ്ഞത് അല്ല. ചില കാര്യങ്ങള്‍ പെട്ടന്ന് ദേഷ്യപ്പെടുമ്പോഴോ, ഇമോഷണലാവുമ്പോഴോ പറഞ്ഞ് പോവും. പക്ഷെ സ്റ്റാര്‍ മാജിക് ഷോയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം വളരെ അധികം ആലോചിച്ച് മനപൂര്‍വ്വം പറഞ്ഞതാണെന്നും ബാല പറയുന്നു.

ALSO READ- എന്റെ മുറിവുകള്‍ ഉണങ്ങുന്നു, 14 വര്‍ഷത്തെ അനുഭവങ്ങളുമായി അഭിമാനത്തോടെ, ഈ തേനീച്ച ഒരു ചിത്രശലഭമായി മാറിയിരിക്കുന്നു; ശ്രദ്ധേയമായി അഭയ ഹിരണ്‍മയിയുടെ കുറിപ്പ്

പതിനഞ്ചാം തിയ്യതിയ്ക്ക് ശേഷം ഞാന്‍ തിരിച്ച് കേരളത്തില്‍ എത്തും. അതിന് മുന്‍പ് ഷോ ടെലികാസ്റ്റ് ആയി കഴിഞ്ഞാല്‍ കുറേ ഏറെ ചോദ്യങ്ങള്‍ ഞാന്‍ നേരിടേണ്ടി വരും. ഇപ്പോള്‍ തന്നെ ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും ഞാന്‍ കേള്‍ക്കുന്നുണ്ട്. എല്ലാം ഞാന്‍ പറയും. കേട്ടത് സത്യമാണ്. ഞാനും നിങ്ങളുടെ കൂട്ടത്തില്‍ നില്‍ക്കുന്ന ഒരാളാണ്. വേണം എന്നുണ്ടെങ്കില്‍ വേണം, ഇല്ലെങ്കില്‍ വേണ്ട. കുറച്ച് നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടിയാണ് ഞാന്‍ ചെന്നൈയിലേക്ക് വന്നത്. 15 നും 20 നും ഇടയില്‍ ഞാന്‍ തിരിച്ചെത്തും. ആര്‍ക്ക് വേണമെങ്കിലും അഭിമുഖം നല്‍കാന്‍ ഞാന്‍ തയ്യാറാണെന്നും പക്ഷെ നേരിട്ട് വന്ന് മുഖത്ത് നോക്കി ചോദി്ക്കണം. പിന്നിലൂടെ പറയരുതെന്നും ബാല പറയുന്നു.

ഗായിക അമൃത സുരേഷായിരുന്നു ബാലയുടെ ആദ്യ ഭാര്യ. 2010ല്‍ വിവാഹിതരായ ബാലയും അമൃതയും 2019ലാണ് വിവാഹമോചിതരായത്. വിവാഹത്തോടെ പിന്നണി ഗാനരംത്ത് നിന്നും മാറി നിന്ന അമൃത വളരെ കുറച്ച് നാളുകള്‍ മാത്രമാണ് ബാലയ്ക്ക് ഒപ്പം കഴിഞ്ഞത്. ബാലയുമായുള്ള വിവാഹ ജീവിതത്തില്‍ അമൃതയ്ക്ക് ഒരു മകളുണ്ട്.

Advertisement