ബാല ചേട്ടനായി പ്രാർഥിക്കുന്നവരാണ് ഞങ്ങൾ; ആർക്കും മോശം വരണമെന്ന് ആഗ്രഹിക്കുന്നവരല്ല;പാപ്പുവിനെ തിരിച്ച് കൊണ്ടുപോയത് പിന്നിൽ; വെളിപ്പെടുത്തി അഭിരാമി

664

കരൾ രോഗത്തെ തുടർന്ന് പ്രമുഖ മലയാള സിനിമാനടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. മാധ്യമങ്ങളിൽ കഴിഞ്ഞ ദിവങ്ങളിലായി നിറയുന്നത് ബാലയെ കുറിച്ചുള്ള വാർത്തകളാണ്.

മലയാളികളുടെ പ്രിയപ്പെട്ട യുവനടൻ ബാലയെ കരൾരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോഴിതാ ബാലയുടെ കരൾ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായിരിക്കുകയാണ്. ബാലയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നാണ് വിവരങ്ങൾ.

Advertisements

അതേസമയം, ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് ബാലയെ കാണാൻ മകൾ അവന്തികയും മുൻഭാര്യ അമൃതയും കുടുംബവും എത്തിയിരുന്നു. പാപ്പുവെന്ന് വിളിക്കുന്ന മകളെ കണ്ട സന്തോഷത്തിലാണ് ബാല എന്നായിരുന്നു റിപ്പോർട്ടുകൾ.

ALSO READ- ‘ഒരു പത്ത് വർഷം ഞാൻ ഒന്നും ചെയ്തില്ലെങ്കിലും മലയാളികൾ എന്നെ മറക്കില്ല; ആരതിയോട് ഓടി രക്ഷപ്പെട്ടോളാൻ പറഞ്ഞവർ ആ വെള്ളം അങ്ങ് വാങ്ങിവച്ചേക്ക്: റോബിൻ

പാപ്പുവിനെ ബാലയ കാണിച്ച ശേഷം പെട്ടെന്ന് തന്നെ അഭിരാമി തിരികെ കൊണ്ടുപോയിരുന്നു. ഇതി പലതരത്തിലുള്ള വിമർ ശ നങ്ങൾക്ക് കാരണമായിരുന്നു. ഇപ്പോഴിതാ എല്ലാത്തിനും മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് അഭിരാമി.

ബാല ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോൾ തന്നെ അങ്ങോട്ടേക്ക് പോവുകയായിരുന്നു. ചേച്ചി അന്ന് പുലർച്ചെയാണ് ദുബായിൽ നിന്നും തിരിച്ചെത്തിയത്. ചേച്ചിയും പാപ്പുവും അകത്ത് കയറി ബാല ചേട്ടനെ കണ്ട് സംസാരിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് അഭിരാമി.

ALSO READ-വലിയ താരപുത്രി ആയിട്ടും പാരമ്പര്യം മുറുകെ പിടിച്ച് മാളവിക ജയറാം, ഇാെതാക്കെ കാണുമ്പോൾ സന്തോഷം തോന്നുന്നെന്ന് ആരാധകർ

ബാല ചേട്ടനെ രണ്ടുമൂന്ന് വട്ടം കണ്ടിരുന്നു. പിന്നെ അവിടത്തെ ഡോക്ടേഴ്സാണ് ഈ ഏരിയയിൽ കൊച്ചിനേയും കൊണ്ട് നിൽക്കണ്ട പോയ്ക്കോളൂ എന്ന് പറഞ്ഞത്. അങ്ങനെയാണ് താൻ പാപ്പുവിനെയും കൊണ്ട് പോയതെന്നാണ് അഭിരാമി പറയുന്നത്.


ആ സമയത്തും അച്ഛയും അമ്മയും ചേച്ചിയുമൊക്കെ അവിടെ തന്നെയാണുണ്ടായിരുന്നത്. ആർക്കും മോശം വരണമെന്ന് ആഗ്രഹിക്കുന്നവരല്ല തങ്ങളെന്നും അഭിരാമി പ്രതികരിച്ചു.

‘ബാല ചേട്ടന്റെ റിക്കവറിക്കായി പ്രാർത്ഥിക്കുന്നവരാണ് ഞങ്ങളും. ഇപ്പോ ചേട്ടൻ ഓക്കെയായി വരുന്നുണ്ട്. എലിസബത്ത് ചേച്ചിക്കൊപ്പം അവരുടെ വെഡ്ഡിംഗ് ആനിവേഴ്സറിക്ക് ഒരു വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു. അതിൽ കണ്ടപ്പോൾ ബെറ്ററായാണ് തോന്നിയത്. അതിൽ സന്തോഷമുണ്ട്. പുള്ളി ജീവിതത്തിലേക്കും അഭിനയത്തിലേക്കുമെല്ലാം തിരിച്ചുവരട്ടെ.’- എന്നും അഭിരാമി ആശംസിക്കുകയാണ്.

Advertisement