ചെ കു ത്താൻ പോലീസ് സ്റ്റേഷനിൽ പോകും എന്നറിയാം; അതുകൊണ്ടാണ് വീഡിയോ എടുത്തത്; വീട്ടിൽ കയറി ഭീ ഷണി മുഴക്കിയ സംഭവത്തിൽ ബാല

242

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ബാല. മലയാളി അല്ലെങ്കിലും മലയാളികൽ ആവേശത്തോടെ സ്വീകരിച്ച താരം കൂടിയാണ് ബാല. ഡോക്ടർ എലിസബത്താണ് ബാലയുടെ ഭാര്യ. ബാലയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത്. അടുത്തിടെ രോഗബാധിതനായ ബാല കരൾ മാറ്റ ശസ്ത്രക്രിയയിലൂടെ ആരോഗ്യം തിരികെ നേടിയെടുത്തിരുന്നു. കരൾ രോഗത്തെ തുടർന്ന് ഗുരുതരവാസ്ഥയിൽ യിരുന്ന ബാല ഒരു മാസക്കാലം ആശുപത്രിയിൽ ആയിരുന്നു.

ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ബാലയും ഭാര്യ എലിസബത്തും സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം താര ദമ്പതികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.

Advertisements

ഇതിനിടെയാണ് ബാല സന്തോഷ് വർക്കിയെന്ന ആറാട്ടണ്ണനെ കൊണ്ട് സോഷ്യൽമീഡിയ പരാമർശത്തിൽ മാപ്പ് പറയിപ്പിച്ചത്. നടൻ മോഹൻലാലിന് എതിരെ സന്തോഷ് നടത്തിയ പരാമർശങ്ങളിലാണ് ബാല വിളിച്ചുവരുത്തി മാപ്പ് പറയിപ്പിച്ചത്.

ALSO READ- നിങ്ങള്‍ക്കെതിരെ അന്വേഷണം എന്ന് കേട്ടപ്പോള്‍ ചിരിച്ച് ചിരിച്ച് മതിയായി, നമ്മള്‍ തമ്പ്രാക്കന്മാര്‍ അവസാന വിജയം കഴിഞ്ഞേ ജനങ്ങളെ അഭിമുഖീകരിക്കാറുള്ളൂ ; ഹരീഷ് പേരടി

ഇപ്പോഴിത മറ്റൊരു വിവാ ദ ത്തിൽ അകപ്പെട്ടിരിക്കുകയാണ് നടൻ ബാല. യുട്യൂബറായ ചെ കു ത്താൻ എന്ന് അറിയപ്പെടുന്ന അജു അലക്സിനെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. അജുവിനെ തിരഞ്ഞെത്തിയ ബാല സുഹൃത്തിനെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

സുഹൃത്ത് മുഹമ്മദ് അബ്ദുൽ ഖാദർ ആണ് ബാലയ്ക്ക് എതിരെ പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ ബാലക്കെതിരെയും കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെയുമാണ് തൃക്കാക്കര പോലീസ് കേസെടുത്തു. വീടിന് അകത്ത് അ തി ക്ര മിച്ച് കയറൽ, ഭീ ഷ ണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേ സെ ടുത്തിരിക്കുന്നത്.

ALSO READ-അവളെന്റെ സിസ്റ്റര്‍ ആണ്, ചില കലാപരിപാടികള്‍ ഞങ്ങള്‍ക്കിടെ ഉണ്ടായിരുന്നു, ഇതറിഞ്ഞ് ദിലീപ് അങ്കിള്‍ വിളിച്ച് ചീത്ത പറഞ്ഞു; വെളിപ്പെടുത്തി മാളവിക

കഴിഞ്ഞദിവസം വൈകീട്ടാണ് ബാല അജുവിനെ തിരഞ്ഞ് താമസസ്ഥലത്ത് എത്തിയത്. എന്നാൽ ഭീ ഷ ണിപ്പെടുത്തിയെന്ന വാദം തെറ്റാണെന്നും തന്നെ കുറിച്ചും മറ്റ് നിരവധി പേരെയും ഫേസ്ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയതിൽ പ്രതിഷേധിക്കാനാണ് ഫ്ളാറ്റിലെത്തിയതെന്നും ബാല വീഡിയോയിലൂടെ വിശദീകരിച്ചു.

പലപ്പോഴും അജു അലക്സ് വീഡിയോകളിൽ ഉപയോഗിക്കുന്ന മോശം ഭാഷയ്ക്കെതിരായ തന്റെ പ്രതികരണമാണ് ഇതെന്നാണ് ബാല പറയുന്നത്. അജുവിന്റെ മുറിയിൽ എത്തിയ തന്റെ വീഡിയോ പങ്കുവെച്ചാണ് ബാല വിശദീകരണ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

പോലീസ് സ്റ്റേഷനിൽ പോകും എന്ന് അറിഞ്ഞ് തന്നെയാണ് വീഡിയോ എടുത്തതെന്ന് ബാല പറയുന്നുണ്ട്. ഈ സംഭവത്തിൽ ബാലയുടെ മൊഴി രേഖപ്പെടുത്താൻ ഒരുങ്ങുകയാണ്.

Advertisement