ആര്‍ഡിഎക്‌സ് വെറും അടിപടമാണെന്ന് പറഞ്ഞിരുന്നെങ്കിലോ? നെഗറ്റീവ് റിവ്യൂ മമ്മൂട്ടിക്കും മോഹന്‍ലാലിനും പ്രശ്‌നമല്ല; ഞാന്‍ പാവപ്പെട്ട നിര്‍മ്മാതാക്കള്‍ക്ക് ഒപ്പം: ബാല

107

മലയാളത്തില്‍ നിരവധി ആരാധകരുള്ള നടനാണ് ബാല. ഇതിനോടകം നിരവധി സിനിമകളില്‍ തകര്‍പ്പന്‍ അഭിനയമാണ് ബാല കാഴ്ച വച്ചത്. തന്റെ ജീവിതത്തിലെ സങ്കടവും സന്തോഷമെല്ലാം ആരാധകരെ അറിയിക്കാറുള്ള താരം പലപ്പോഴും തന്റേതായ രീതിയില്‍ പ്രതികരിച്ച് സോഷ്യല്‍മീഡിയയില്‍ ട്രോളുകളും വിമര്‍ശനങ്ങളും നേരിടാറുണ്ട്.

അടുത്ത കാലത്തായി ആറട്ടണ്ണനും ചെകുത്താനുമായി ഒക്കെ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സിനിമ തിയറ്ററില്‍ പരാജയപ്പെടുന്നത് റിവ്യൂ ബോ ബിം ഗ് കാരണമാണെന്ന ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ വിഷയത്തില്‍ മനസ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് ബാല.

Advertisements

പലപ്പോഴും നെഗറ്റീവ് റിവ്യൂവൊക്കെ സിനിമകള്‍ക്ക് പറയുന്നത് ഒരാളെ അവകാശമില്ലാതെ ഉപദ്രവിക്കുന്നതിന് തുല്യമാണെന്ന് നടന്‍ ബാല പറയുന്നു. അവര്‍ ചിന്തിക്കുന്നത് മാത്രമല്ല നിയമം. ഇത് വല്ലാതെ കൈവിട്ട് പോവുന്നുണ്ടെന്നും ബാല പറയുകയാണ്. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കവെയാണ് താരം മനസ് തുറന്നത്.

ALSO READ- ‘എല്ലാ സംശയങ്ങള്‍ക്കുമുള്ള മറുപടി ഉടന്‍ തന്നെ ഞാന്‍ തരും; സിനിമ കണ്ട് വിജയ് സാര്‍ വന്‍ ഹാപ്പിയാണ്’; ലിയോ വിശേഷങ്ങള്‍ പറഞ്ഞുതീരാതെ ലോകേഷ് കനകരാജ്

ആരും ഒരു സിനിമയെ കുറിച്ച് എടുത്ത് ചാടി അഭിപ്രായം പറയരുത്. അതിന് ആര്‍ക്കും അവകാശമില്ല. മമ്മൂട്ടി, മോഹന്‍ലാല്‍, രജനി, വിജയ് തുടങ്ങി എല്ലാ ഭാഷയിലെയും സൂപ്പര്‍ താരങ്ങളെ ഇതൊന്നും ബാധിക്കില്ല. വളര്‍ന്നു വരുന്ന പുതിയ ആളുകള്‍ക്കാണ് ഇത് വലിയ ബുദ്ധിമുട്ടാവുകയെന്ന് ബാല വിസദീകരിക്കുകയാണ്,

പുതിയ താരങ്ങള്‍ പിന്നെ എങ്ങനെ മുന്നോട്ട് പോവും. ഈയിടെ ആര്‍ഡിഎക്‌സ് എന്ന ഒരു സിനിമ ഇറങ്ങി. അതിലെ ഒരു നടനെ കുറിച്ച് എന്തൊക്കെയാണ് മോശമായി പറഞ്ഞിരുന്നതെന്ന് ബാല ചോദിക്കുന്നു.

എന്നാല്‍, ആ സിനിമ കണ്ടിട്ട് ഇതില്‍ ഒന്നുമില്ല വെറുമൊരു അടിപടമാണെന്ന് പറഞ്ഞാല്‍ ആ സിനിമ പരാജയപ്പെടില്ലേ. പക്ഷെ മലയാളികള്‍ ആ സിനിമ ഒരുപാട് ആഘോഷിച്ചില്ലേയെന്നും താരം ചോദ്യം ചെയ്തു.
ALSO READ- ‘ലക്ഷ്മിയുമായി പ്രശ്‌നങ്ങളുണ്ട്; ബാലഭാസ്‌ക്കറിന്റെ മ ര ണത്തിന് തൊട്ടുമുന്‍പല്ല; 17 വര്‍ഷമായി നിലനില്‍ക്കുന്നതാണ് അത്:തുറന്ന് പറഞ്ഞ് ഇഷാന്‍ദേവ്

താന്‍ ഇത്രയെ പറയുന്നുള്ളു. സിനിമാ നിരൂപണം നടത്തുന്നവര്‍ ഒരു സിനിമ കണ്ടിട്ട് അവരുടെ വ്യക്തിപരമായ അഭിപ്രായം ഒരു പൊതു അഭിപ്രായമായി പറയരുത്. അതിന് ആര്‍ക്കും അവകാശമില്ല. എല്ലാവര്‍ക്കും ഒരു തലയും ഒരു മൈന്‍ഡുമാണ് ഉള്ളത്. അവര്‍ ചിന്തിക്കുന്നത് മാത്രം നിയമമല്ല. ഇത് കൈവിട്ട് പോകുന്നുണ്ടെന്നും ബാല പറഞ്ഞു.

കൂടാതെ, കൊറോണ സമയത്ത് സിനിമയില്ലാത്തപ്പോള്‍ സിനിമയിലെ ടെക്‌നിഷ്യന്‍സ് എന്താണ് ചെയ്തതെന്ന് ആര്‍ക്കെങ്കിലും അറിയുമോ. അവരുടെ കുടുംബം എങ്ങനെയാണ് ജീവിച്ചതെന്ന് ആരെങ്കിലും അന്വേഷിച്ചിരുന്നോ. സിനിമാ റിവ്യൂ നടത്തുന്നവര്‍ അവരെ പോയി സഹായിച്ചിരുന്നോയെന്നാണ് ബാല ചോദിക്കുന്നത്.

അതേസമയം, സിനിമ തിരിച്ച് നല്ല അവസ്ഥയിലേക്ക് വരുമ്പോള്‍ എല്ലാവര്‍ക്കും ജോലി കിട്ടുന്നുണ്ട്. അതും കൂടെ പറച്ചെടുത്താല്‍ എങ്ങനെയാണ്. അവകാശമില്ലാതെ ഉപദ്രവിക്കുകയാണ്. അത് സിനിമയിലെ എല്ലാവരെയും ബാധിക്കുന്നുണ്ട്.

താന്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും നെഗറ്റീവ് റിവ്യൂ മമ്മൂട്ടിക്കും മോഹന്‍ലാലിനും പ്രശ്‌നമല്ലെന്നും ബാല പറഞ്ഞു. ഈ ആസ്തിയെല്ലാം വിറ്റിട്ട് ഈ തൊഴിലില്‍ വിശ്വസിച്ച് സിനിമ ചെയ്യാന്‍ ഇറങ്ങുന്നവരുടെ ചോറാണ് ഇല്ലാതെയാവുന്നതെന്നും താരം അഭിപ്രായപ്പെട്ടു.

Advertisement