തൃശൂരിൽ തോറ്റാൽ ഇനി മത്സരിക്കരുതെന്ന് സുരേഷ് ഗോപിയോട് പറഞ്ഞു; ഇതാണ് അവസാനത്തേത് എന്ന് പറഞ്ഞെന്ന് നടൻ ബൈജു

1271

10 ആം വയസ്സിൽ അഭിനയരംഗത്തേക്ക് ബാലതാരമായി കാലെടുത്തു വെച്ച നടനാണ് ബൈജു. 1981 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. 1985 വരെ ബാലതാരമായി അഭിനയിച്ച താരം പിന്നീടങ്ങോട്ട് ആ ലേബലിൽ നിന്ന് മാറി നടനായി. നായകനായും, സഹനടനായും താരം മലയാള സിനിമയിൽ നിറഞ്ഞു നിന്നു

ഇപ്പാഴിതാ സിനിമാ രംഗത്ത് മാത്രമല്ല രാഷ്ട്രീയത്തിലും സജീവമായ സഹപ്രവർത്തകരെ കുറിച്ചാണ് ബൈജു സംസാരിക്കുന്നത്. സുരേഷ് ഗോപി, മുകേഷ്, ഗണേശ് കുമാർ തുടങ്ങിയവരെ കുറിച്ച് ബൈജു സന്തോഷ് സംസാരിക്കുന്നുണ്ട്.

Advertisements

താൻ സുരേഷ് ഗോപിയോട് ഇത്തവണ ഇലക്ഷനിൽ ജയിച്ചില്ലെങ്കിൽ ഇനി മത്സരിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് ബൈജു പറയുന്നത്. അതേസമം, ജയിച്ചില്ലെങ്കിൽ താൻ ഇനി മത്സരിക്കില്ലെന്ന് അദ്ദേഹം മറുപടി നൽകിയെന്നും ബൈജു പറയുന്നു.

കേന്ദ്രത്തിൽ എന്തായാലും ബിജെപിയെ വരൂ എന്നാണ് എന്റെ നിഗമനം. അപ്പോൾ സുരേഷ് ഗോപി തൃശൂർ നിന്ന് ജയിച്ചാൽ ആ ജില്ലക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാകും. ജയിച്ചാൽ എന്തെങ്കിലും ചെയ്യുന്ന ആളാണ് അദ്ദേഹം. ഒരു സംശയവുമില്ല. ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയുന്ന കാര്യമാണത്. സാധ്യതയുമുണ്ടെന്ന്
ക്യാൻ മീഡിയയോട് ബൈജു പറഞ്ഞു.

അതേസമയം, എംഎൽഎയായ മുകേഷിന് ഇനി സീറ്റ് കിട്ടുവോ എന്ന് തനിക്കറിയില്ല. പുതിയ പിള്ളേർക്ക് കൊടുക്കാനാണ് സാധ്യതയെന്നും ബൈജു പറയുന്നു. തൃശൂരിൽ സുരേഷ് ഗോപി ഇത്തവണയും മത്സരിക്കുന്നുണ്ട്. അവിടുത്തെ ആളുകൾ തന്നോട് പറഞ്ഞത് ഇത്തവണ സുരേഷ് ഗോപി ജയിക്കുമെന്നാണ് എന്നും ബൈജു പറഞ്ഞു.

ALSO READ- ‘ലങ്ക ഇറങ്ങി കഴിഞ്ഞ് ഞാൻ കേരളത്തിൽ നിന്നും പോയി; ആളുകൾ എന്നെയും കുടുംബത്തെയും ജീവിക്കാൻ അനുവദിച്ചില്ല’; അന്ന് അനുഭവിച്ചതിനെ കുറിച്ച് മംമ്ത

സുരേഷ് ഗോപിയോട് ഷൂട്ടിങ് സമയത്താണ് ഇത്തവണ ജയിച്ചില്ലെങ്കിൽ ഇനി ഒരിക്കലും ഒരു മത്സരത്തിന് നിങ്ങൾ പോകരുതെന്ന് പറഞ്ഞതെന്ന് ബൈജു പറയുന്നു. ഇത് അവസാനത്തെ മത്സരം ആയിരിക്കണം എന്നും പറഞ്ഞു. ഇതോടെ ഇനി താൻ മത്സരിക്കില്ലെന്ന് പുള്ളി തന്നോട് പറയുകയും ചെയ്തു. ബാക്കി തൃശൂരത്തെ ജനങ്ങൾക്ക് വിട്ടുകൊടുക്കാമെന്നാണ് ബൈജു പറഞ്ഞത്.

മുൻമന്ത്രി കൂടിയായ ഗണേഷ് കുമാറിനെപ്പറ്റിയും ബൈജു സംസാരിക്കുന്നുണ്ട്. ഗണേഷ് ഒരു സിനിമ നടൻ എന്നതിലുപരി ഒരു നല്ല രാഷ്ട്രീയക്കാരനാണ്. മിടുക്കനായ രാഷ്ട്രീയക്കാരനാണ്. ജനങ്ങളുടെ മനസ്സ് അറിയാവുന്ന ഒരു പൊതുപ്രവർത്തകനാണ് ഗണേഷ്. കാരണം മന്ത്രി ആയിരുന്നപ്പോൾ അദ്ദേഹം ഒത്തിരി ശോഭിച്ചിട്ടുണ്ട് എന്നാണ് ബൈജു അഭിപ്രായപ്പെട്ടത്.

Advertisement