പിള്ളേരൊക്കെ വലുതായില്ലേ, ഇനി ആവശ്യം ഇല്ലാത്ത കാര്യങ്ങൾക്ക് നിക്കണോ; റേഞ്ച് റോവറിൽ നടക്കണ്ട, താഴേക്ക് പോകരുതെന്നൊള്ളൂ: ബൈജു സന്തോഷ്

2188

10 ആം വയസ്സിൽ അഭിനയരംഗത്തേക്ക് ബാലതാരമായി കാലെടുത്തു വെച്ച നടനാണ് ബൈജു. 1981 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. 1985 വരെ ബാലതാരമായി അഭിനയിച്ച താരം പിന്നീടങ്ങോട്ട് ആ ലേബലിൽ നിന്ന് മാറി നടനായി. നായകനായും, സഹനടനായും താരം മലയാള സിനിമയിൽ നിറഞ്ഞു നിന്നു

ഇപ്പാഴിതാ സിനിമാ രംഗത്ത് താൻ നഷ്ടമാക്കിയതിനെ കുറിച്ച് പറയുകയാണ് ബൈജു. മുപ്പത് വയസുമുതൽ നാൽപത് വയസു വരെയുള്ള കാലം താൻ വെറുതെ വേസ്റ്റ് ആക്കിയെന്നാണ് ബൈജു സന്തോഷ് പറയുന്നത്. സിനിമയിൽ കാര്യമായി ഇക്കാലത്ത് ചെയ്യാൻ പറ്റിയില്ല. വേസ്റ്റാക്കി കളഞ്ഞു. സിനിമ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറിയതോടെയാണ് എല്ലാം മാറിയതെന്ന് ബൈജു പറയുന്നു.

Advertisements

കുടുംബത്തെ കുറിച്ചും താരം പറയുന്നുണ്ട്. താൻ വലിയ സമ്പന്നനായാണ് ജനിച്ചത്. എന്നാൽ അച്ഛൻ എല്ലാ സമ്പത്തും നശിപ്പിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തുകയാണ്. താൻ അതുകൊണ്ടുതന്നെ പണമൊന്നും ധെൂർത്തടിച്ചു കളയാറില്ല. അതുകൊണ്ടാണ് പിടിച്ചു നില്ക്കാൻ പറ്റിയത്. അച്ഛനൊക്കെ മുൻപിലുള്ള വലിയ അനുഭവങ്ങൾ അല്ലെ. ഈ സമ്പത്തും കൂടി ഇല്ലാത്ത അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ. സമ്പത്ത് എന്ന് ഉദ്ദേശിക്കുന്നത് നമ്മുടെ ദൈനം ദിന ചിലവുകൾ ആണെന്നും ഒരു മാസം ഇത്രരൂപയൊക്കെ വേണ്ടേയെന്നും താരം ചോദിക്കുന്നു.

ALSO READ- ധോണിയുമായി ബന്ധം ഉണ്ടായിരുന്നു എന്നാൽ ശ്രീശാന്തുമായി ഉണ്ടായിരുന്നത് അങ്ങനത്തെ ഒരു ബന്ധം അല്ല, വെളിപ്പെടുത്തി റായ് ലക്ഷ്മി

നിന്റെ നല്ല കാലത്ത് നിന്റെ ഒപ്പം ആളുകൾ ഉണ്ടാകും. നിനക്ക് മോശം സമയം വന്നാൽ നിന്റെ കൂടെ ആരും ഉണ്ടാകില്ല എന്നതാണ് സത്യമെന്നും ആർക്കും ആരും ഉണ്ടാകില്ല, അത് ഒരു തത്വം ആയി മാറി കൊണ്ടിരിക്കുകയാണെന്നും- ബൈജു പറയുന്നു.

എല്ലാവരും സുഹൃത്തുക്കൾ ഒന്നുമല്ല. എനിക്ക് ഉണ്ടായിരുന്ന അത്ര സുഹൃത്തുക്കൾ മലയാള സിനിമയിൽ ആർക്കേലും ഉണ്ടോ എന്ന് സംശയം ആണ്. ഇപ്പോൾ അതിൽ നിന്നെല്ലാം മാറി നിൽക്കുകയാണ്. മറ്റൊന്നും കൊണ്ടല്ല അതിലൊക്കെ നമുക്ക് ഒരു മടുപ്പ് ഉണ്ടാകുമെന്നാണ് താര്തതിന്റെ അഭിപ്രായം.

ALSO READ- കല്യാണത്തിനു മുന്നെ തന്നെ ഷാനിദിന് ഒപ്പം താമസിച്ച് തുടങ്ങിയിരുന്നു, ഇപ്പോൾ 9 മാസം ഗർഭിണിയാണ്, സംശയങ്ങൾക്ക് എല്ലാം വ്യക്തത വരുത്തി ഷംന കാസിം

പിന്നെ നമ്മുടെതെയാ കാര്യങ്ങളിൽ പോയി തുടങ്ങുമ്പോൾ ഇതിനൊന്നും നമുക്ക് സമയം തികയാതെ വരും. എന്ന് കരുതി ആരോടും ദേഷ്യം ഉണ്ട് എന്നല്ല. ഒതുങ്ങി ജീവിക്കേണ്ട സമയത്ത് ഒതുങ്ങി ജീവിക്കണം. നമ്മൾ ഈ ആവശ്യം ഇല്ലാത്ത കാര്യത്തിനൊക്കെ പോയി ചീത്തപ്പേര് കിട്ടി കഴിഞ്ഞാൽ മാറില്ലെന്നും അദ്ദേഹം പറയുകയാണ്. നമ്മുടെ കൂടെ ഉള്ള ആളായിരിക്കും ഒരു പണി ഒപ്പിക്കുന്നത്. പക്ഷെ പേര് കിട്ടുന്നത് നമുക്കും. എനിക്ക് അനുഭവം ഉള്ളതാണെന്നും താരം വെളിപ്പെടുത്തി.

ഇക്കാരണങ്ങളാലാണ് ജീവിതത്തിൽ കുറെ ഒതുങ്ങിയത്. പിന്നെ പിള്ളേരൊക്കെ വലുതായില്ലേ. ഇനി ആവശ്യം ഇല്ലാത്ത കാര്യങ്ങൾക്ക് നിക്കണോ. ഒരു കാര്യോം ഇല്ലാത്ത കാര്യങ്ങൾ ആണ്. ഒരു ഗുണവും ഇല്ല അതുകൊണ്ടൊന്നും. ഒരാളോട് വഴക്ക് കൂടുന്ന നേരം ഉണ്ടങ്കിൽ പത്തുപേരെ നമുക്ക് സ്‌നേഹിച്ചുകൂടെയെന്നും താരം ചോദിക്കുന്നു.

കൂടാതെ തനിക്ക് അങ്ങനെ കോടീശ്വരൻ ആയി റേഞ്ച് റോവറിലിൽ നടക്കണം എന്നൊന്നും ഇല്ല. സത്യമായിട്ടും ഇല്ല. താഴേക്ക് പോകരുത് എന്നെ ഉള്ളൂവെന്നും ബൈജു സന്തോഷ് മനസ് തുറക്കുന്നു.

Advertisement