‘ഞാൻ ചെറുപ്പത്തിൽ കണ്ട പൃഥ്വിരാജ് അല്ല ഇപ്പോൾ, നമുക്കൊന്നും തിരിച്ച് ചോദിക്കാൻ കഴിയില്ല’; വെളിപ്പെടുത്തി നടൻ ബൈജു

48147

നന്നേ ചെറുപ്പത്തിൽ സിനിമയിലെത്തി പിന്നീടി മലയാള സിനിമാ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമായി മാറിയ നടനാണ് ബൈജു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ഭാഗ്യം താരത്തെ തേടി എത്തുകയും ചെയ്തിരുന്നു.

നായകനായും സഹനടനായും വില്ലനായും കോമഡിതാരമായും ഒക്കെ തിളങ്ങിയിട്ടുള്ള ബൈജു ഇടക്കാലത്ത് സിനിമ ജീവിതത്തിന് ഒരു ഇടവേള എടുത്തിരുന്നു. തിരിച്ചു വരവിലും ശക്തമായ വേഷങ്ങൾ ചെയ്ത് സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് അദ്ദേഹം ഇപ്പോൾ.

Advertisements

പന്ത്രണ്ടാമത്തെ വയസിൽ ബാലചന്ദ്രമേനോന്റെ മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന സിനിമയിലൂടെയാണ് സന്തോഷ് കുമാർ എന്ന ബൈജു ശ്രദ്ധേയനായത്. ഇടയ്ക്ക് സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത ബൈജു തിരിച്ചുവരവിൽ ലൂസിഫറിലെ വേഷത്തിലൂടെ വീണ്ടും സജീവമായിരിക്കുകയാണ്. ബൈജു 2014-ൽ പുത്തൻപണം എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്.

ALSO READ- ലുങ്കിയുടുത്ത് കുപ്പിവള ഇട്ട് മുല്ലപ്പൂ ചൂടി സിംപിളായി നടക്കുന്നവരെ നിങ്ങൾക്ക് ഇഷ്ടം അല്ലേ; വീണ്ടും വ്യത്യസ്ത ലുക്കിൽ അനുശ്രീ

ഇപ്പോഴിതാ അദ്ദേഹം യുവതാരങ്ങളായ ജയസൂര്യയെ കുറിച്ചും പൃഥ്വിരാജിനെ കുറിച്ചും പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധേയമാകുന്നത്. ആട് 2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവമാണ് ബൈജു തുറന്നുപറയുന്നത്.

‘ജയസൂര്യയും ഞാനും ഒരുമിച്ചുള്ള ഒരു ഷോട്ട് എടുക്കാൻ ഇരിക്കുകയായിരുന്നു. പെട്ടെന്ന് ജയസൂര്യ എന്റെ കാലുകളിലേക്ക് വീണു. ഞാൻ പേടിച്ചുപോയി. ഇവൻ എന്താണ് ചെയ്യുന്നതെന്ന് ആലോചിച്ചു. പിന്നെയാണ് മനസ്സിലായത് അനുഗ്രഹം വാങ്ങിക്കാൻ കാലിൽ വീണതാണെന്ന്. ചേട്ടന്റെ കൂടെ ഞാൻ ആദ്യമായാണ് അഭിനയിക്കുന്നത് അനുഗ്രഹിക്കണമെന്ന് ജയസൂര്യ പറഞ്ഞു. അനുഗ്രഹം വാങ്ങണമെങ്കിൽ റൂമിൽ വന്ന് വാങ്ങിക്കൂടായിരുന്നോ ഇങ്ങനെ കാലിൽ വീഴണോ എന്ന് ഞാൻ ചോദിച്ചു എന്നും ബൈജു പറയുന്നു.

ALSO READ- വീണ്ടും പാടത്ത് നിന്നുള്ള ചിത്രം പങ്കുവെച്ച് ഗോപി സുന്ദറും അമൃത സുരേഷും; പൊങ്കാലയുമായി പുറകെ സോഷ്യൽമീഡിയയും; മിണ്ടാട്ടമില്ലാതെ താരങ്ങൾ

അതുപോലെ ലൂസിഫർ അഭിനയിച്ചപ്പോഴും ചില അനുഭവങ്ങൾ ഉണ്ടെന്നും ബൈജു പറയുന്നു. പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് പറയുക ആണെങ്കിൽ, ‘ഒരു സംഭവവും നമുക്ക് നമ്മുടെ കയ്യിൽ നിന്ന് ഇട്ട് ചെയ്യാൻ രാജു സമ്മതിക്കില്ല. പറയുന്നത് എന്താണോ അത് ചെയ്യുക. അധികം ചെയ്താൽ ചേട്ടാ അതു വേണ്ട എന്ന് പറയും. ഞാൻ ചെറുപ്പത്തിൽ കണ്ട പൃഥ്വിരാജ് അല്ല ഇപ്പോൾ.’

ചേട്ടാ അതു വേണ്ട എന്നു പറഞ്ഞാൽ പിന്നെ നമുക്കൊന്നും തിരിച്ച് ചോദിക്കാൻ കഴിയില്ല. ഒരു ഡയറക്ടർ എന്ന നിലയിൽ അങ്ങനെയാണ് പൃഥ്വി നിന്നിരുന്നത്. ലാലേട്ടന് പോലും കയ്യിൽ നിന്നിട്ട് എന്തെങ്കിലും ചെയ്യാൻ പറ്റിയിട്ടുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല- ബൈജു പറയുന്നു.

Advertisement