മമ്മൂട്ടി ഓരോന്ന് പറഞ്ഞൊഴിഞ്ഞു; സീനുകൾ ചെയ്തത് ഡ്യൂപ്പ് പിള്ളേർ; ഇവരൊക്കെ അഭിനയിച്ചാലും ഇല്ലെങ്കിലും ക്യാഷ് കൊടുക്കേണ്ട അവസ്ഥ; വിമർശിച്ച് ബൈജു കൊട്ടാരക്കര

48248

മലയാള സിനിമാ ലോകത്ത് ഒരു കാലത്ത് നിരവധി ഹിറ്റ് സിനിമകൾ ചെയ്ത സംവിധായകനാണ് ബൈജു കൊട്ടാരക്കര. വംശം, കമ്പോളം, ജെയിംസ്ബോണ്ട് തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഏരെ ശ്രദ്ധേയമായിരുന്നു. ഈയടുത്തായി ചാനൽ ചർച്ചകളിൽ സജീവമായി പഹ്‌കെടുത്തും അദ്ദേഹം വാർത്തകളിൽ നിറയാറുണ്ട്.

ഇപ്പോഴിതാ, സൂപ്പർതാരം മമ്മൂട്ടി ഉൾപ്പടെയുള്ള താരങ്ങൾക്ക് എതിരെ പരാമർശം നടത്തിയിരിക്കുകയാണ് ബൈജു. മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ് വീണ്ടും.

Advertisements

നിർമ്മാതാവ് ഹെൻഡ്രിയുടെ വാക്കുകൾ കടമെടുത്താണ് താൻ സംസാരിക്കുന്നത് എന്ന് പറഞ്ഞാണ് മമ്മൂട്ടിയെ കുറിച്ച്‌ബൈജു കൊട്ടാരക്കര പരാമർശം നടത്തിയത്. മമ്മൂട്ടിയും അർജുനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വന്ദേമാതരം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ സംഭവങ്ങളാണ് ബൈജു കൊട്ടാരക്കര മമ്മൂട്ടിക്കെതിരെ സംസാരിക്കനായി ഉദാഹരണമായി കാണിക്കുന്നത്.

ALSO READ- ജീർണിച്ച് നിലംപൊത്താറായ നിലയിൽ കനകയുടെ വീട്; താരത്തിന് എന്ത് സംഭവിച്ചു എന്നറിയാതെ ആരാധകർ; വീണ്ടും വാർത്തകളിൽ ഇടം പിടിച്ച് കനക

സിനിമകളിൽ കയ്യടി എപ്പോഴും സൂപ്പർ നായകന്മാർക്ക് മാത്രമേ ലഭിക്കാറുള്ളൂ. എന്നാൽ, പക്ഷെ അതിന്റെ പിന്നിൽ ഒരുപാട് പേരുടെ സ്വപ്നങ്ങൾ ഉണ്ട്, കഷ്ടപ്പാടുണ്ട്, ദുരിതങ്ങളുണ്ട്, അതുപോലെ എന്റെ സുഹൃത്ത് നിർമിച്ച ചിത്രമാണ് വന്ദേമാതരം. ഈ ചിത്രത്തിൽ 35 ലക്ഷത്തോളം രൂപ ചെലവിട്ട് ചില സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചിരുന്നുവെന്ന് ബൈജു കൊട്ടാരക്കര വെളിപ്പെടുത്തുന്നു.

ഈ സിനിമയിൽ മമ്മൂട്ടിക്ക് പകരം ഫൈറ്റ് സീനുകൾ മുഴുവൻ ചെയ്തത് ഡ്യൂപ്പ് പിള്ളേർ ആയിരുന്നു. സാധാരണ എല്ലാ സിനിമകളിലും അതൊക്കെ കാണും. ഡ്യൂപ്പുകൾ ഒന്നോ രണ്ടോ രംഗങ്ങൾ ഉണ്ടാകും. പക്ഷെ ഒരു ചിത്രത്തിലെ മുഴുവൻ സംഘട്ടന രംഗങ്ങളും ഡ്യൂപ്പ് ചെയ്യുക എന്ന് പറഞ്ഞാൽ അത് ശരിയായ കാര്യമല്ലെന്നാണ് ബൈജു പറയുന്നത്. സിനിമയിലെ ഫൈറ്റ് സീനിന്റെ സമയമാകുമ്പോൾ മമ്മൂട്ടി മുട്ട് വേദന, കാല് വേദന എന്നൊക്കെ പറഞ്ഞ് അഭിനയിക്കാതെ ഒഴിയും.

ALSO READ-ആദ്യം അവനൊപ്പം പോകാൻ ഞാൻ പേടിച്ചു; പിന്നീട് എനിക്കൊപ്പം എന്റെ സുഹൃത്തുക്കളെയും ക്ഷണിച്ചു; അന്ന് ഞാൻ അവനൊപ്പം ചിലവഴിച്ചത് എട്ട് മണിക്കൂറാണ്; തുറന്ന് പറച്ചിലുമായി പ്രിയങ്ക ചോപ്ര

ഈ കാലത്ത് പല പ്രമുഖ താരങ്ങളടക്കം കോടികളാണ് പ്രതിഫലം വാങ്ങുന്നത്. അതുകൊണ്ട് തന്നെ പറയുന്ന തുക കൊടുത്താണ് ഇവരെ പോയി കൊണ്ടുവരുന്നത്. എന്നിട്ട് ആ സിനിമയുടെ ചില രംഗങ്ങൾ ചെയ്യാൻ സാധിക്കില്ലെന്ന് പറഞ്ഞാൽ ശരിയാകില്ലെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെട്ടു.

ഇരട്ടി പണം കൊടുത്തുവേണം ഡ്യൂപ്പിനെ സെറ്റ് ചെയ്യാൻ. ഇവരൊക്കെ അഭിനയിച്ചാലും ഇല്ലെങ്കിലും ക്യാഷ് കൊടുക്കേണ്ട അവസ്ഥയാണ്. അതുമാത്രമല്ല ചില സീനുകളെ ചൊല്ലി നിർമ്മാതാവും മമ്മൂട്ടിയും തമ്മിൽ തർക്കമായിരുന്നെന്നും ബൈജു വെളിപ്പെടുത്തി.

നേരത്തെ തന്നെ വായിച്ച് കേൾപ്പിച്ച സ്‌ക്രീപ്റ്റ് പറയാൻ മമ്മൂട്ടിക്ക് ബുദ്ധിമുട്ട്. കൊടുക്കുന്ന സീൻ ചെയ്യാൻ മടിയായിരുന്നെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

കൂടാതെ, ‘മമ്മൂട്ടി അടുത്തിടെ ഇതിനെ കുറിച്ച് സംസാരിച്ചപ്പോൾ പറഞ്ഞത്രേ, ഞാനെന്ത് ചെയ്താലും അതെന്റെ ഫാൻസുകാർ കണ്ടോളുമെന്ന്.’ ഇതൊക്കെ അഹങ്കാരമല്ലേ എന്നും ബൈജു കൊട്ടാരക്കര പ്രതികരിക്കുകയാണ്. അതേസമയം, ബൈജു കൊട്ടാരക്കരയെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ തുടരുകയാണ് സോഷ്യൽമീഡിയയിൽ.

Advertisement