ഗണേഷിനെ ഒഴിവാക്കി പകരം മനോജ് കെ ജയനെ ആ കഥാപാത്രം ചെയ്യാന്‍ തീരുമാനിച്ചു, ശരിക്കും വിഷമം തോന്നിപ്പോയി, അന്ന് ഞാന്‍ അനുഭവിച്ച മാനസിക വിഷം എത്രത്തോളമാണെന്ന് പറയാനാവില്ല, നിര്‍മ്മാതാവ് പറയുന്നു

324

മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടി നായകനായി എത്തിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു വല്യേട്ടന്‍. ഷാജി കൈലാസായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ബൈജു അമ്പലക്കരയായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാവ്.

Advertisements

ഇപ്പോഴിതാ വല്യേട്ടന്‍ സിനിമയെ കുറിച്ച് ബൈജു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. വല്യേട്ടന്‍ സിനിമയില്‍ മനോജ് കെ ജയന്റെ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് ഗണേഷ് കുമാറായിരുന്നുവെന്നും ആ സമയത്ത് ഗണേഷ് ഹീറോയായിട്ട് ഒന്നോ രണ്ടോ സിനിമകള്‍ മാത്രമായിരുന്നു ചെയ്തിരുന്നതെന്നും ബൈജു പറയുന്നു.

Also Read: കുഞ്ഞതിഥിയെത്തുന്ന സന്തോഷം, ബേബി ഷവര്‍ ആഘോഷമാക്കി അര്‍ച്ചനയും ഭര്‍ത്താവും, വൈറലായി ചിത്രങ്ങള്‍

അന്ന് ഗണേഷിന് രാഷ്ട്രീയമൊന്നുമുണ്ടായിരുന്നില്ല. മിക്ക സിനിമകളിലും സഹനടനായിട്ടായിരുന്നു അഭിനയിച്ചതെന്നും വല്യേട്ടനില്‍ അഭിനയിക്കണമെന്ന് ഗണേഷിന് വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നും തനിക്ക് ഗണേഷ് ഈ ചിത്രത്തില്‍ വേണമെന്നുണ്ടായിരുന്നുവെന്നും ബൈജു അമ്പലക്കര പറയുന്നു.

തന്റെ അടുത്ത സുഹൃത്തായിരുന്നു ഗണേഷ്. ഷാജിയോട് ഈ ചിത്രത്തില്‍ ഗണേഷുണ്ടാവണമെന്ന് താന്‍ പറഞ്ഞിരുന്നു ഗണേഷ് എന്തായാലും ഉണ്ടാവുമെന്ന് ഷാജിയും പറഞ്ഞിരുന്നുവെന്നും അതുകേട്ട് താന്‍ ഗണേഷിന് ഉറപ്പുനല്‍കിയിരുന്നുവെന്നും എന്നാല്‍ ഷൂട്ട് തുടങ്ങിയപ്പോള്‍ ഷാജി ഗണേഷിനെ വിളിച്ചില്ലെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.

Also Read: ഇപ്പോള്‍ സംഭവം സീരിയസ് ആയി, ചികിത്സയിലാണ്, ഭാഗ്യത്തിന് സര്‍ജറി വേണ്ടിവന്നില്ല, ദുഃഖവാര്‍ത്ത പങ്കുവെച്ച് മൃദുല വിജയ്

ഇടക്കിടെ ഗണേഷ് സിനിമയെ പറ്റി തന്നോട് വിളിച്ച് ചോദിക്കുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ ഷൂട്ട് തുടങ്ങാന്‍ പോകുന്നുവെന്നാണ് താന്‍ പറഞ്ഞിരുന്നതെന്നും അവനെ ഒഴിവാക്കിയത് വലിയ വിഷമമായെന്നും ഷാജിയും ഗണേഷും തമ്മില്‍ എന്തോ സൗന്ദര്യപ്പിണക്കമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണെന്ന് തോന്നുന്നു ഗണേഷിനെ ഒഴിവാക്കി മനോജ് കെ ജയനെ അഭിനയിപ്പിച്ചതെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.

Advertisement