മമ്മൂക്കയെ വെച്ച് സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു സിനിമ ചെയ്തു, സുഹൃത്തുക്കളായതിനാല്‍ ഉടക്കാന്‍ പറ്റില്ലായിരുന്നു, തുറന്നുപറഞ്ഞ് ബൈജു അമ്പലക്കര

2189

മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിയെ നായകനാക്കി വല്യേട്ടന്‍ എന്ന സിനിമ ചെയ്തതിനെ കുറിച്ച് നിര്‍മ്മാതാവ് ബൈജു അമ്പലക്കര പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. വല്യേട്ടന്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന സമയത്ത് ഷാജി കൈലാസും രഞ്ജിത്തും ചേര്‍ന്ന് മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു സിനിമ ചെയ്തുവെന്നും ബൈജു പറയുന്നു.

Advertisements

തനിക്ക് ഷാജി കൈലാസും രഞ്ജി പണിക്കറുമൊക്കെയായി നല്ല ബന്ധമായിരുന്നു. എകലവ്യന്‍, കമ്മീഷണര്‍ തുടങ്ങിയ നല്ല ഒത്തിരി സിനിമകള്‍ ചെയ്ത് ഷാജി കൈലാസ് തിളങ്ങി നില്‍ക്കുന്ന സമയമായിരുന്നു അതെന്നും അന്ന് രഞ്ജി പണിക്കറായിരുന്നു സിനിമകള്‍ക്കെല്ലാം കഥയെഴുതിയിരുന്നതെന്നും ബൈജു പറയുന്നു.

Also Read:ആദ്യം പിന്നിലാക്കിയത് ദൃശ്യത്തെ, ഇപ്പോള്‍ കുറുപ്പിനെയും, മലയാളത്തിലെ ആറാമത്തെ ഹിറ്റ് ചിത്രമായി കണ്ണൂര്‍ സ്‌ക്വാഡ്, കുതിപ്പ് തുടരുന്നു

അങ്ങനെയിരിക്കെ താന്‍ ഷാജിയെ വെച്ച് ഒരു ബിഗ് ബജറ്റ് സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. അക്കാര്യം ഷാജിയോട് സംസാരിച്ചുവെന്നും ആ സമയത്തായിരുന്നു മമ്മൂക്കയുടെ ദി ട്രൂത്ത് എന്ന സിനിമ ഷൂട്ട് നടക്കുന്നതെന്നും അപ്പോഴായിരുന്നു താന്‍ മമ്മൂക്കയെ പരിചയപ്പെടുന്നതെന്നും മമ്മൂക്കയെ നായകനാക്കി വേണം സിനിമ ചെയ്യാനെന്നും താന്‍ ഷാജിയോട് പറഞ്ഞുവെന്ന് ബൈജു പറയുന്നു.

അങ്ങനെ ആ സിനിമയുടെ കഥ എഴുതാന്‍ രഞ്ജി പണിക്കര്‍ക്ക് അഡ്വാന്‍സ് ഒക്കെ കൊടുത്തു. മമ്മൂക്കയ്ക്കും അഞ്ചുലക്ഷം അഡ്വാന്‍സ് കൊടുത്തു. ഇടക്കൊക്കെ രഞ്ജിയെ കണ്ട് കഥ എന്തായെന്ന് താന്‍ ചോദിക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ കഥ റെഡിയാക്കാമെന്ന് പറയുന്നതല്ലാതെ കാര്യങ്ങളൊന്നും മുന്നോട്ട് പോയിരുന്നില്ലെന്നും ബൈജു പറയുന്നു.

Also Read:രഞ്ജുഷ മരണം മുൻകൂട്ടി തീരുമാനിച്ചിരുന്നോ; താരത്തിന്റെ പോസ്റ്റുകളിൽ നിറഞ്ഞ് നില്ക്കുന്നത് നിരാശ; എന്തുപറ്റിയെന്ന് അറിയാതെ ആരാധകർ

അപ്പോഴാണ് തനിക്ക് ചെറിയ സംശയം തോന്നിയത്. അങ്ങനെ ട്രൂത്തിന്റെ ലൊക്കേഷനില്‍ പോയി ഷാജിയെ കണ്ട് സംസാരിച്ച് പെട്ടെന്ന് ആ സിനിമ ചെയ്യണമെന്ന് പറഞ്ഞി. അതിന് പിന്നാലെയാണ് താന്‍ ആ രഹസ്യമറിയുന്നതെന്നും തന്റെ സിനിമ മാറ്റിവെച്ചിട്ട് അവര്‍ മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു സിനിമ ചെയ്യാനുള്ള തീരുമാനത്തിലായിരുന്നുവെന്നും ആ സിനിമ നരസിംഹമായിരുന്നുവെന്നും ബൈജു പറയുന്നു.

താന്‍ മമ്മൂക്കയ്ക്ക് അഡ്വാന്‍സ് കൊടുത്ത കാര്യമൊക്കെ ഷാജിയോട് പറഞ്ഞു. എന്നാല്‍ അവര്‍ തന്റെ സുഹൃത്തുക്കളായതിനാല്‍ തനിക്ക് അവരോട് ഉടക്കാന്‍ പറ്റില്ലായിരുന്നുവെന്നും അങ്ങനെ അത് നടക്കട്ടെയെന്ന് പറഞ്ഞുവെന്നും ആ സിനിമ പുറത്തിറങ്ങിയപ്പോള്‍ വന്‍ ഹിറ്റായി എന്നും അതിന് ശേഷമാണ് താന്‍ വല്യേട്ടന്‍ സിനിമ ചെയ്യുന്നതെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.

Advertisement