രാജു പറയുന്നതല്ലാതെ ഒരുസംഭവം നമ്മളെ കയ്യില്‍ നിന്ന് ചെയ്യാന്‍ സമ്മതിക്കത്തില്ല:ലൂസിഫറിലെ മുരുകന്‍ ബൈജു വെളിപ്പെടുത്തുന്നു

28

മലയാളത്തിന്റെ താര ചക്രവര്‍ത്തി മോഹന്‍ലാലിന്റെ ലൂസിഫര്‍ കണ്ടവര്‍ക്കാര്‍ക്കുംതന്നെ മറക്കാന്‍ കഴിയില്ല തൂവെള്ള ഖദറണിഞ്ഞ് തിരുവനന്തപുരം സ്‌ളാംഗുമായി ഇരിത്തംവന്ന ഒരു രാഷ്ട്രീയക്കാരന്റെ എല്ലാ മാനറിസങ്ങളുമായി അരങ്ങുതകര്‍ത്ത മുരുകനെ.

നടന്‍ ബൈജുവാണ് മുരുകനായി മിന്നിത്തിളങ്ങിയത്. അല്‍പ സ്വല്‍പമേയുള്ളുവെങ്കിലും ബൈജുവിന്റെ കൈകളില്‍ തീര്‍ത്തും ഭദ്രമായിരുന്നു മുരുകന്‍.

Advertisements

എന്നാല്‍ താനല്ല സംവിധായകന്‍ പൃഥ്വിരാജ് തന്നെയാണ് മുരുകനെ കിടിലനാക്കിയതെന്ന് പറയുകയാണ് ബൈജു.

പൃഥ്വിരാജ് എന്തു പറഞ്ഞോ അതുമാത്രമെ ലൂസിഫറില്‍ താന്‍ അഭിനയിച്ചിട്ടുള്ളുവെന്ന് ബൈജു പറയുന്നു. പൃഥ്വിരാജ് പറയുന്നതല്ലാതെ ഒരുസംഭവം കൈയില്‍ നിന്ന് ചെയ്യാന്‍ അദ്ദേഹം സമ്മതിച്ചിട്ടില്ലത്രേ.

ബൈജുവിന്റെ വാക്കുകള്‍ ഇങ്ങനെ:

രാജു അനങ്ങാന്‍ സമ്മതിച്ചിട്ടില്ല. രാജു പറയുന്നതല്ലാതെ ഒരുസംഭവം നമ്മളെ കയ്യില്‍ നിന്ന് ചെയ്യാന്‍ രാജു സമ്മതിക്കത്തില്ല. ചേട്ടാ അതുവേണ്ടാ അതുവേണ്ടാ എന്നുപറയും.

പിന്നെ വേറൊരു കാര്യമുണ്ട്, ഞാന്‍ ചെറുപ്പത്തില്‍ കണ്ട പൃഥ്വിരാജൊന്നുമല്ല ഇപ്പോള്‍. ചേട്ടാ അതുവേണ്ടാ എന്നുപറയുമ്പോള്‍ ശ്ശേ എന്നാലും രാജു എന്നുപറയാന്‍ നമുക്ക് തോന്നില്ല.

ഒരു ഡയറക്ടറുടേതായ അത് കീപ്പ് അപ്പ് ചെയ്തു തന്നെയാണ് രാജു സെറ്റിലുണ്ടായിരുന്നത്. എനിക്കു തോന്നുന്നില്ല ലാലേട്ടനെ കൊണ്ടും കൈയീന്നെന്തേലും ചെയ്യിപ്പിച്ചിട്ടുണ്ടെന്ന്.

നടക്കില്ല രാജു പറഞ്ഞതിന്റെ അപ്പുറത്ത് അനങ്ങാന്‍ ആരെയും രാജു സമ്മതിച്ചിട്ടില്ല ബൈജു പറയുന്നു.

അതേസമയം, മലയാളസിനിമയില്‍ മറ്റൊരു റെക്കാഡ് കുറിക്കാന്‍ തിയേറ്ററുകളില്‍ മുന്നേറുകയാണ് ലൂസിഫര്‍. സ്റ്റീഫന്‍ നെടുമ്ബള്ളി എന്ന മാസ് എന്റര്‍ടെയ്‌നറെ മോഹന്‍ലാലിലൂടെ പ്രേക്ഷകന് മുന്നില്‍ എത്തിച്ച പൃഥ്വിരാജ് താനൊരു മികച്ച സംവിധായകന്‍ തന്നെയെന്ന് പ്രേക്ഷകനെ കൊണ്ട് പറയിച്ചു കഴിഞ്ഞു.

ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, വിവേക് ഒബ്റോയി, ഇന്ദ്രജിത്ത് സുകുമാരന്‍, സായി കുമാര്‍, കലാഭവന്‍ ഷാജോണ്‍, ബൈജു, നന്ദു, ഫാസില്‍ തുടങ്ങിയ വന്‍താരനിരയ്ക്കൊപ്പം പൃഥ്വിരാജും ലൂസിഫറില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഇതുവരെയുള്ള എഴുത്തില്‍ നിന്നെല്ലാം വിഭിന്നമായി ഒരു പക്കാ മാസ് എന്റര്‍ടെയ്‌നറായാണ് മുരളി ഗോപി ലൂസിഫറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ലാലേട്ടനെ ഞാന്‍ എങ്ങനെയാണോ കാണാന്‍ ആഗ്രഹിച്ചത് ആതാണ് ലൂസിഫര്‍’ എന്ന വാക്ക് പൃഥ്വിരാജ് പാലിച്ചതിന്റെ ആഹ്‌ളാദത്തിലാണ് ആരാധകരും.

Advertisement