രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ വൻ ഹിറ്റായി മാറിയിരുന്നു. ഈ ചിത്രത്തിന്റെ ആദ്യ ഭാഗവും രണ്ടാം ഭാഗവും പ്രേക്ഷകർ ഒരുപോലെ നെഞ്ചേറ്റുകയായിരുന്നു. രമ്യ കൃഷ്ണനായിരുന്നു പ്രഭാസിനൊപ്പം കരുത്തുറ്റ സ്ത്രീ കഥാപാത്രമായി സിനിമയിൽ നിറഞ്ഞാടിയത്.
ഇപ്പോഴിതാ സിനിമയിൽ രമ്യ കൃഷ്ണൻ അവതരിപ്പിച്ച രാജമാതാ ശിവകാമി ദേവിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന വെബ് സീരീസിൽ നയൻതാര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. റിപ്പോർട്ട് സത്യമാണെങ്കിൽ നയൻതാര ആദ്യമായി അഭിനയിക്കുന്ന വെബ് സീരീസാണ് അണിയറയിൽ ഒരുങ്ങുന്നത്.
Also read
സെറ്റുമുണ്ടുടുത്ത് പ്രിയാ വാര്യരുടെ തകർപ്പൻ ഡാൻസ് ; കേരളത്തിലല്ല കേട്ടോ, അങ്ങു റഷ്യയിൽ!
സീരീസിൽ ഏത് കഥാപാത്രത്തെയായിരിക്കും താരം അവതരിപ്പിക്കുക എന്ന കാര്യം ഇതുവരെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നില്ലെങ്കിലും ശ്രദ്ധേയമായ കഥാപാത്രം തന്നെയാകും നയൻതാര അവതരിപ്പിക്കുക എന്ന് വ്യക്തമാണ്. ബാഹുബലിക്കും മുമ്പുള്ള കാലഘട്ടമാണ് സീരീസ് പ്രമേയമാക്കിയിരിക്കുന്നത്.
ഒരു മണിക്കൂർ വീതമുള്ള ഒമ്പത് ഭാഗങ്ങളായാണ് ഒരു സീസൺ ഒരുക്കുന്നത്. ”ബാഹുബലി: ദി ബിഗിനിംഗ്”, ”ബാഹുബലി: കൺക്ലൂഷൻ” എന്നിവയുടെ പ്രിക്വൽ ആയി വരുന്ന സീരീസിന് ‘ബാഹുബലി: ബിഫോർ ദി ബിഗിനിംഗ്” എന്നാണ് നെറ്റ്ഫ്‌ലിക്‌സ് പേരിട്ടിരിക്കുന്നത്.
Also read
നിനക്കെങ്ങനെ എന്നെ തൊടാൻ ധൈര്യം വന്നു, പൊട്ടിത്തെറിച്ച് കത്രീന കൈഫ്, സംഭവം ഇങ്ങനെ
ആനന്ദ് നീലകണ്ഠൻ എഴുതിയ ‘ദി റൈസ് ഓഫ് ശിവകാമി’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് നിർമ്മിക്കുന്നതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചന. സീരീസിൽ ശിവകാമിയുടെ വേഷത്തിൽ എത്തുന്നത് പഞ്ചാബി താരം വാമിഖ ഗബ്ബിയാണ്.
ബാഹുബലി നിർമ്മാതാക്കളും സംവിധായകനുമായ അർക്ക മീഡിയ വർക്ക്‌സും എസ് എസ് രാജമൗലിയും ചേർന്നാണ് സീരീസ് നിർമ്മിക്കുന്നത്. രാഹുൽ ബോസ്, അതുൽ കുൽക്കർണി എന്നിവരും സീരീസിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.