ബാഹുബലി പോലെയാണ് തന്റെ പ്രണയവിവാഹം, ആരാണ് കട്ടപ്പയെന്നൊന്നും പറയാനാവാത്ത അവസ്ഥ: പ്രണയത്തെ കുറിച്ചും ജീവിതത്തിലെ പുതിയ വിശേഷവും പങ്കു വെച്ച് അനുശ്രീ

100

ഓമനത്തിങ്കൾപക്ഷിയെന്ന പരമ്പരയിൽ ജിത്തുമോനെ അവതരിപ്പിച്ച് അഭിനയ ജീവിതം തുടങ്ങിയതാണ് അനുശ്രീ. ബാലതാരമായിത്തുടങ്ങിയ അനുശ്രീക്ക് മികച്ച അവസരങ്ങളാണ് പിന്നീട് ലഭിച്ചത്. ദേവി മാഹാത്മ്യം, ശ്രീ മഹാഭാഗവതം, അമല, ഏഴുരാത്രികൾ, പാദസരം, സീത തുടങ്ങി നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട് താരം.

ക്യാമറാമാനായ വിഷ്ണുവിനെയാണ് അനുശ്രീ വിവാഹം ചെയ്തത്. ബാഹുബലി സിനിമ പോലെയായിരുന്നു തന്റെ പ്രണയവിവാഹമെന്നായിരുന്നു അനുശ്രീ പറഞ്ഞത്. സ്വാസിക അവതരിപ്പിക്കുന്ന പരിപാടിയായ റെഡ് കാർപ്പറ്റിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു അനുശ്രീ ജീവിതത്തിലെ പുതിയ വിശേഷത്തെക്കുറിച്ച് വാചാലയായത്.

Advertisements

ALSO READ

ഇന്റർകാസ്റ്റ് മാര്യേജ് വീട്ടിൽ പണ്ടുമുതലേയുണ്ടായിരുന്നു ; ഞങ്ങളുടേത് ഇന്റർകാസ്റ്റ് മാര്യേജായിരുന്നു ; ആഗ്രഹിച്ചത് പോലെയൊരാളെയാണ് ഭാര്യയായി കിട്ടിയത്! വിവാഹത്തെക്കുറിച്ച് പറഞ്ഞ് റോൺസൺ

വിഷ്ണുവുമായുള്ള പ്രണയത്തിൽ അമ്മയായിരുന്നു എതിർപ്പ് പ്രകടിപ്പിച്ചത്. ഇതേക്കുറിച്ച് അറിഞ്ഞപ്പോൾത്തന്നെ ഫോണൊക്കെ പിടിച്ച് വാങ്ങിച്ചിരുന്നു. വിവാഹം നടത്തിത്തരാമെന്നായിരുന്നു ആദ്യം പറഞ്ഞത്. അങ്ങനെ ഒരുവർഷത്തോളം ഫോണിൽ കോണ്ടാക്റ്റൊന്നുമില്ലായിരുന്നു. ഒരുവർഷത്തോളം മിണ്ടാതിരുന്ന് കഴിഞ്ഞാൽ നടത്തിത്തരാമെന്ന് പറഞ്ഞുവെങ്കിലും പിന്നീട് വാക്ക് മാറ്റുകയായിരുന്നു. ഒരുതരത്തിലും നടത്തില്ലെന്ന് മനസിലാക്കിയതോടെയാണ് വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് അനുശ്രീ പറയുന്നു.

ബാഹുബലി പോലെയാണ് തന്റെ പ്രണയവിവാഹമെന്നായിരുന്നു അനുശ്രീ പറഞ്ഞത്. ആരാണ് കട്ടപ്പയെന്നൊന്നും പറയാനാവില്ലെങ്കിലും അങ്ങനെയായിരുന്നു അവസ്ഥ. കുറേ പ്രാവശ്യം അമ്മയോട് ഇത് തന്നെ മതി, ഞാൻ വിഷ്ണുവിനെയേ വിവാഹം ചെയ്യൂയെന്ന് ആവർത്തിച്ച് പറഞ്ഞിരുന്നു. ഒരുദിവസം രാത്രി വഴക്കിട്ടാണ് വീട്ടിൽ നിന്നും ഇറങ്ങിപ്പോന്നത്. രാത്രി 12 മണിക്ക് കൊച്ചിയിലേക്ക് പോവുകയായിരുന്നു. അവിടെ വിഷ്ണുവും സുഹൃത്തുക്കളുമുണ്ടായിരുന്നു.

ALSO READ

ട്രീറ്റ്മെന്റ് വഴിയായാണോ ഒറ്റപ്രസവത്തിൽ മൂന്ന് കുട്ടികൾ! എനിക്ക് പ്രശസ്തിയും ഫെയിമും ഒക്കെ ഇഷ്ടമാണെങ്കിൽ മകൾ നേരെ തിരിച്ചാണ് : ആരാധകരുടെ സംശയങ്ങൾക്ക് മറുപടി കൊടുത്ത് ലക്ഷ്മി നായർ

ജാതകം നോക്കിയപ്പോൾ അതിൽ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് വേറെ വിവാഹം നടത്താനുള്ള ശ്രമങ്ങളുമൊക്കെയുണ്ടായിരുന്നു. മനപ്പൂർവ്വമായി കുറ്റങ്ങൾ കണ്ടെത്തി വിവാഹം വൈകിപ്പിക്കാനുള്ള ശ്രമമാണെന്ന് മനസിലാക്കിയതോടെയായിരുന്നു ഞങ്ങൾ വിവാഹം തീരുമാനിച്ചത്. വിഷ്ണുവിന്റെ വീട്ടിൽ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും അനുശ്രീ പറഞ്ഞിരുന്നു.

കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് താനെന്നും അനുശ്രീ വ്യക്തമാക്കിയിരുന്നു. 4 മാസമായി, ഇപ്പോൾ ഭക്ഷണമൊന്നും കഴിക്കാൻ തോന്നാത്ത അവസ്ഥയാണ്. പാലക് പനീറും ആലു പൊറാട്ടയും പോലെയുള്ള ഐറ്റങ്ങളൊക്കെ കുക്ക് ചെയ്യാറുണ്ടെന്നും താരം പറഞ്ഞിരുന്നു. റോൺസൺ വിൻസെന്റിനൊപ്പമായാണ് അനുശ്രീ റെഡ് കാർപ്പറ്റിലേക്ക് എത്തിയിരുന്നത്.

 

 

Advertisement