നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം വലിയ ശ്രദ്ധനേടിയിരുന്നു. പ്രധാനമന്ത്രിയും സിനിമയിലെ പ്രമുഖ താരങ്ങളുമെല്ലാം പങ്കെടുത്ത വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
വിവാഹശേഷം കൊച്ചിയില്‍ ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹ റിസപ്ഷന് ഒരുക്കിയിരുന്നു. അതും താരപ്രഭയാല്‍ സമ്പന്നമായിരുന്നു. താരരാജാവ് മമ്മൂട്ടിയും ദുല്‍ഖറും ശ്രീനിവാസനും കുടുംബവുമെല്ലാം റിസപ്ഷനില്‍ പങ്കെടുത്തിരുന്നു.
ശാരീരികാസ്വസ്ഥതകള്‍ അനുഭവിക്കുമ്പോഴും അതെല്ലാം മറന്നുകൊണ്ട് മകളുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാനെത്തിയ നടന് ശ്രീനിവാസനെ മനംനിറഞ്ഞാണ് സുരേഷ് ഗോപി സ്വീകരിച്ചത്. തമാശ പറഞ്ഞും ചിരിച്ചും ശ്രീനിവാസന് വേദിയില്‍ നിറഞ്ഞുനിന്നു.
ആരാധകരെയെല്ലാം ഞെട്ടിക്കുന്ന ലുക്കിലായിരുന്നു സുരേഷ് ഗോപി റിസപ്ഷനില്‍ പങ്കെടുക്കാനെത്തിയത്. കുഞ്ചാക്കോ ബോബനും, ഹണി റോസും ജോജുവും തുടങ്ങി ഒത്തിരി സിനിമാതാരങ്ങള്‍ റിസപ്ഷനില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.
തിരുവനന്തപുരത്തും വിവാഹറിസപ്ഷന് ഒരുക്കിയിട്ടുണ്ട്. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും വേണ്ടിയാണ് തിരുവനന്തപുരത്ത് വിവാഹറിസപ്ഷന് ഒരുക്കിയത്.