മകളെ കണ്ടതോടെ കെട്ടിപ്പിടിച്ച് ഉമ്മകള്‍ നല്‍കി, ബാലയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു, ഐസിയുവില്‍ നിന്നും പുറത്തേക്കിറങ്ങിയ ഉണ്ണിയും കരയുന്നുണ്ടായിരുന്നു, ബാദുഷ പറയുന്നു

623

രണ്ട് ദിവസം മുമ്പാണ് മലയാളികളുടെ പ്രിയപ്പെട്ട യുവനടന്‍ ബാലയെ കരള്‍രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രി ഐസിയുവില്‍ ആയിരുന്നു നടനെ പ്രവേശിപ്പിച്ചത്. നിലവില്‍ ചികിത്സയിലാണ് ബാല.

ആരാധകരെ ആശ്വാസത്തിലാക്കി ബാലയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടെന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ആശുപ്രത്രിയില്‍ ഇപ്പോള്‍ നല്‍കുന്ന ചികിത്സകളെ തുടര്‍ന്ന് ബാലയുടെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്.

Advertisements

അതേസമയം തുടര്‍ചികിത്സയുടെ കാര്യത്തില്‍ അടക്കം ഡോക്ടര്‍മാരാണ് ഇനിയും തീരുമാനം കൈക്കൊള്ളേണ്ടത്. അതേസമയം മാസങ്ങള്‍ക്ക് ശേഷം മകളെ കണ്ട സന്തോഷത്തിലാണ് ബാലയും എന്നാണറിയുന്നത്. ആശുപത്രിയില്‍ ബാലയെ കാണാന്‍ മകള്‍ അവന്തിക കഴിഞ്ഞ ദിവസം എത്തിയിരുന്നു.

Also Read: നയന്‍സും വിക്കിയും മികച്ച മാതാപിതാക്കള്‍, ഈ വൈറല്‍ വീഡിയോ കണ്ട് ആരാധകര്‍ ഒന്നടങ്കം പറയുന്നു

അമ്മ അമൃത സുരേഷിന് ഒപ്പമാണ് പാപ്പുവെന്ന് വിളിക്കുന്ന അവന്തിക ആശുപത്രിയില്‍ എത്തിയത്. അച്ഛനെ കണ്ട ശേഷം അമൃതയുടെ സഹോദരി അഭിരാമിക്കൊപ്പം കുട്ടി മടങ്ങുകയും ചെയ്തു. മകളെ കാണണമെന്ന് ബാല തന്നെ കാണാന്‍ വന്ന നിര്‍മ്മാതാവ് ബാദുഷയോടും നടന്‍ ഉണ്ണി മുകുന്ദനോടും ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. മകളെ കണ്ട ബാല ഏറെ സന്തോഷത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴിതാ മകളെ കണ്ട ബാലയുടെ സന്തോഷത്തെ കുറിച്ചും ബാലയെ കാണാനെത്തിയ സഹപ്രവര്‍ത്തകരെ കുറിച്ചും സംസാരിക്കുകയാണ് ബാദുഷ. ഉണ്ണി മുകുന്ദനും താനും ഒന്നിച്ചായിരുന്നു ആശുപത്രിയിലേക്ക് പോയതെന്നും ആദ്യം ഡോക്ടറെയായിരുന്നു കണ്ടതെന്നും മെഡിസിന്‍സ് സ്റ്റാര്‍ട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു പറഞ്ഞതെന്നും ബാദുഷ പറയുന്നു.

Also Read: പഴയതിലും മെച്ചെപ്പെട്ട് വരുന്നു, തന്റെ ആരോഗ്യ വിവരം ആരാധകരെ അറിയിച്ച് മിഥുന്‍, പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്ന് താരം

ബാലയ്ക്ക് കരള്‍ മാറ്റി വെക്കുന്നതായിരിക്കും ബെറ്റര്‍ എന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. ബാലയെ ആദ്യം കയറി കണ്ടത് ഉണ്ണി മുകുന്ദന്‍ ആയിരുന്നുവെന്നും ബാലയോട് സംസാരിച്ച ശേഷം പുറത്തിറങ്ങിയ ഉണ്ണി കരയുന്നുണ്ടായിരുന്നുവെന്നും താന്‍ ഉള്ളില്‍ക്കയറി നോക്കുമ്പോള്‍ ബാലയും കരയുന്നുണ്ടായിരുന്നുവെന്നും ബാദുഷ പറഞ്ഞു.

അസുഖത്തിന്റെ നേരിയ അസ്വസ്ഥത മാത്രമേ ബാലയ്ക്കുണ്ടായിരുന്നുള്ളൂ. തന്റെ കൈയ്യൊക്കെ പിടിച്ച് സംസാരിച്ചുവെന്നും അപ്പോഴാണ് മകളെ കാണണം എന്ന ആഗ്രഹത്തെ കുറിച്ച് പറഞ്ഞതെന്നും അതിനുള്ള കാര്യങ്ങളൊക്കെ താന്‍ ചെയ്തുകൊടുത്തുവെന്നും അധികം വൈകാതെ തന്നെ അമൃത മകളെയും കൊണ്ട് ആശുപത്രിയില്‍ എത്തിയിരുന്നുവെന്നും ബാദുഷ പറഞ്ഞു.

കുഞ്ഞിനെ കണ്ടപ്പോള്‍ കെട്ടിപ്പിടിച്ച് കുറേ ഉമ്മകള്‍ കൊടുത്തു, ഒത്തിരി നേരം സംസാരിച്ചു, അമൃതയോടും ബാല സംസാരിച്ചുവെന്നും ഇപ്പോള്‍ ബാലയുടെ ഭാര്യ എലിസബത്തും കുടുംബവുമാണ് ആശുപത്രിയിലുള്ളതെന്നും ബാദുഷ പറഞ്ഞു.

Advertisement