നമ്മളിലെ പരിമളമായി വന്ന് മലയാളത്തിന് പുറമേ തെന്നിന്ത്യയിലും തന്റേതായ ഇരിപ്പിടം കണ്ടെത്തിയ നടിയാണ് ഭാവന. സ്വന്തം സഹോദരിയെപ്പോലെയും, മകളെപ്പോലെയും, കൂട്ടുക്കാരിയെപ്പോലെയുമാണ് ഭാവന നമുക്ക്. കഴിഞ്ഞ അഞ്ച് വർഷത്തിന് മേലെയായി താരം മലയാള സിനിമയിൽ നിന്ന് വിട്ട് നില്ക്കാൻ തുടങ്ങിയിട്ട്. വിവാഹശേഷം നടി കൂടുതലും കന്നഡ സിനിമയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇപ്പോഴിതാ ഭാവനയെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടി ആര്യ.
ഇന്ത്യാഗ്ലിറ്റ്‌സിന് നല്കിയ അഭിമുഖത്തിലാണ് ഭാവനയെകുറിച്ച് ആര്യ മനസ്സ് തുറന്നത്. ഹണി ബീ 2 വിന്റെ ലേക്കേഷനിൽ വെച്ചാണ് ഞാനും ഭാവനയും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. ആ സിനിമയിൽ ഭാവനയുടെ സുഹൃത്തായിരുന്നു ഞാൻ. അതുകൊണ്ട് തന്നെ കൂടുതലും സീൻ ഭാവനയ്‌ക്കൊപ്പമായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഒരു മുറിയിലായിരുന്നു ഫുൾ ടൈം സ്‌പെൻഡ് ചെയ്തത്.
എന്ത് ആവശ്യത്തിനും, ഏത് സമയത്ത് വിളിച്ചാലും ഭാവന സഹായിക്കും.
ലെന ചേച്ചിയും കൃഷ്ണ പ്രഭയും ഒപ്പമുണ്ടായിരുന്നു. അന്ന് പത്ത് ദിവസത്തോളം എനിക്ക് ഷൂട്ട് ഉണ്ടായിരുന്നു. അവിടെ നിന്നും തുടങ്ങിയ സൗഹൃദമാണ്. അത് പിന്നീട് സ്‌ട്രോങ്ങായി. ഞങ്ങൾ ഒരുമിച്ച് പിന്നീട് വർക്ക് ചെയ്തിട്ടില്ല. ഭാവന സൗഹൃദത്തിന് ഒരുപാട് പ്രാധാന്യം കൊടുക്കുന്നയാളാണ്.’
എന്ത് ആവശ്യത്തിനും എപ്പോൾ വേണമെങ്കിലും ഭാവനയെ വിളിക്കാം അവൾ നമ്മളെ സഹായിക്കും. സ്റ്റേജ് ഷോയ്ക്ക് വിദേശത്ത് പോയപ്പോൾ ഉണ്ടായ അനുഭവം ഇനി ഉണ്ടായാൽ ഞാൻ പ്രതികരിക്കും. അന്ന് എനിക്ക് പ്രതികരിക്കാൻ പറ്റിയില്ല.’ ‘അത്തരം അനുഭവം വരുമ്പോൾ സാഹചര്യം നോക്കാതെ നമ്മൾ പ്രതികരിക്കണം’ ആര്യ പറഞ്ഞു. ഭാവനയുടെ എക്കാലത്തേയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഹണി ബീ.
കേരളത്തിൽ സ്വകാര്യ പരിപാടികളിലും പൊതു പരിപാടികളിലും പങ്കെടുക്കാൻ എത്തുമ്പോൾ ആര്യയുടെ ബൊട്ടീക്കായ കാഞ്ചീവരത്തിൽ നിന്നുമാണ് ഭാവന സാരികൾ പർച്ചേസ് ചെയ്യാറുള്ളത്. അതേസമയം ഭാവന അഭിനയിച്ച ന്റിക്കാക്കക്കൊരു പ്രേമാണ്ടാർന്നു എന്ന സിനിമ തിയ്യറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്. ഷറഫുദ്ദീനാണ് ചിത്രത്തിൽ ഭാവനയുടെ നായകനായി എത്തുന്നത്.