1994 ലെ മിസ് വേൾഡ് മത്സരത്തിലെ വിജയി. ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള വനിതകളിൽ ഒരാൾ. ഇന്ത്യയുടെ സ്വന്തം ഐശ്വര്യറായിയെ വിശേഷിപ്പിക്കാൻ ഈ വാക്കുകളൊന്നും പോരാതെ വരും. മണിരത്‌നം സംവിധാനം ചെയ്ത ഇരുവർ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്ന താരം അധികം വൈകാതെ ബോളിവുഡിലേക്കും കാലെടുത്തു വെച്ചു.
പിന്നീട് കൈ നിറയെ ചിത്രങ്ങളാണ് താരത്തെ കാത്തിരുന്നത്. ഇന്ത്യയിലെ തന്നെ നിരവധി ഭാഷകളിൽ താരം പ്രത്യക്ഷപ്പെട്ടു. ഒരു പക്ഷെ ഏറ്റവും കൂടുതൽ ഇന്ത്യൻ ഭാഷകളിൽ അഭിനയിച്ച നടിയും അവരായിരിക്കാം. തന്റെ നിലപാടുകൾകൊണ്ട് വിമർശകരുടെ വായടപ്പിക്കാൻ ഐശ്വര്യ ശ്രമിക്കാറുണ്ട്. പലപ്പോഴും അത്തരം നിലപാടുകൾ കൈയ്യടിക്ക് അർഹമാവാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പഴയൊരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അഭിമുഖത്തിൽതാരം പറയുന്നത് ഇങ്ങനെ; എന്റെ കരിയറിൽ ആദ്യമായി ലിപ് ലോക്ക് രംഗത്തിൽ അഭിനയിക്കുന്നത് ധൂം 2വിൽ ഹൃത്വിക് റോഷനൊപ്പമാണ്. ആ രംഗത്തിന്റെ പേരിൽ എനിക്ക് വക്കീൽ നോട്ടീസടക്കം കിട്ടിയിട്ടുണ്ട്. അതും എന്റെ ആരാധകരിൽ നിന്നുമാണ് ഇത്ര വലിയൊരു പ്രതിഷേധം നേരിടേണ്ടി വന്നത്. നിങ്ങൾ ഐക്കൺ ആണ്. ഞങ്ങളുടെ പെൺകുട്ടികൾക്ക് മാതൃകയാണ്. ഇതുവരെ നിങ്ങൾ ജീവിച്ചത് മാതൃകാ ജീവിതമാണ്. നിങ്ങൾ ഇപ്പോൾ ചെയ്തത് അവർക്ക് അംഗീകരിക്കാനാകില്ല, നിങ്ങളെന്തിനാണ് അങ്ങനെ ചെയ്തത്? എന്നാണ് അവർ ചോദിച്ചത്”
ഞാൻ അഭിനേത്രിയാണ്. എന്റെ ജോലിയാണ് ഞാൻ ചെയ്തത്. രണ്ട് മൂന്ന് മണിക്കൂറുള്ളൊരു സിനിമയിലെ ഒന്നോ രണ്ടോ സെക്കന്റുകളുടെ പേരിൽ എന്നോട് അവർ വിശദീകരണം ചോദികുയാണ്” എന്നും ഐശ്വര്യ പറയുന്നുണ്ട്. അതേസമയം താൻ ലിപ് ലോക്ക് രംഗങ്ങൾ ചെയ്യുന്നതിൽ ഒട്ടും കംഫർട്ടബിൾ അല്ലെന്നും അത്തരം രംഗങ്ങൾ ഉണ്ടെന്ന കാരണം കൊണ്ടുമാത്രം താൻ ഒരുപാട് സിനിമകൾ ഉപേക്ഷിച്ചിട്ടുണ്ടെന്നും ഐശ്വര്യ വ്യക്തമാക്കുന്നുണ്ട്.
ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് കടക്കുന്നതിന് മുമ്ബ് തനിക്ക് ആരാധകരുടെ പ്രതികരണം അറിയണം എന്നുണ്ടായിരുന്നുവെന്നും അതായിരുന്നു ആ രംഗം ചെയ്യാനുള്ള കാരണമെന്നും ഐശ്വര്യ പറയുന്നുണ്ട്. താൻ മാത്രമല്ല സ്‌ക്രീനിൽ ചുംബിക്കാൻ താൽപര്യമില്ലാത്ത ഒരുപാട് താരങ്ങളുണ്ടെന്നും ഐശ്വര്യ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം ഹൃത്വിക്കുമായുള്ള ചുംബന രംഗം ബച്ചൻ കുടുംബത്തിന് തൃപ്തികരമല്ലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഐശ്വര്യയും അഭിഷേകും തമ്മിലുള്ള വിവാഹത്തിന്റെ സമയത്തായിരുന്നു ധൂം 2 പുറത്തിറങ്ങിയത്. ഇതിനെ തുടർന്ന് ഹൃത്വിക്കിനോട് അഭിഷേക് സംസാരിക്കാതായെന്നും വരെ റിപ്പോർട്ടുകളുണ്ട്.