നമുക്ക് അൽപം ദയയുള്ളവരാകാൻ ശ്രമിക്കാം, അത് വളരെ പ്രയാസമുള്ള കാര്യമാണെങ്കിലും ജീവിക്കാൻ വേണ്ടി : ബേബി ഷവർ ചിത്രങ്ങൾ പങ്കുവച്ച് കാജൾ അഗർവാൾ

92

അമ്മയാകുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് പ്രമുഖതാരം കാജൾ അഗർവാൾ. സ്‌നേഹവും ആശംസകളും കൊണ്ട് നിറഞ്ഞ തന്റെ ബേബി ഷവർ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം. ഞായറാഴ്ച നടന്ന ബേബി ഷവറിൽ താരത്തിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഭർത്താവ് ഗൗതം കിച്ച്ലുവുമൊപ്പമുള്ള സന്തോഷത്തോടെയുള്ള ചിത്രങ്ങളാണ് കാജൾ പങ്കുവച്ചത്.

ഗൗതമിനും പ്രിയപ്പെട്ടവർക്കും ഒപ്പമുള്ള നിരവധി ചിത്രങ്ങളാണ് കാജൾ പങ്കുവച്ചത്. 2020 ഒക്ടോബർ 30ന് മുംബൈയിൽ വച്ചായിരുന്നു കാജളിന്റെയും ഗൗതമിന്റെയുും വിവാഹം. ജനുവരിയിലായിരുന്നു ഗർഭിണിയാണെന്ന വാർത്ത കാജൾ ആരാധകരെ അറിയിച്ചത്. ‘നിന്നിലൂടെ 2022നെ നോക്കിക്കാണുന്നു’ എന്നാണ് പുതുവർഷത്തിൽ കാജളിന്റെ ചിത്രം പങ്കുവച്ചു കൊണ്ട് ഗൗതം കുറിച്ചത്. പോസ്റ്റിനൊപ്പം ഗർഭിണിയുടെ ഇമോജിയും ഗൗതം പങ്കുവച്ചിരുന്നു.

Advertisements

ALSO READ

ഞാൻ വിവാഹം കഴിച്ചിരിക്കുന്ന എന്റെ സ്വന്തം ഭാര്യയെ വിട്ടു തരില്ല എന്ന് പറയുന്നത് എവിടുത്തെ നിയമമാണ് ; അന്ന് ഭരതൻ വിളിച്ച് പറഞ്ഞു : സംഭവം ഇങ്ങനെ!

ബോഡിഷെയ്മിങ് നേരിട്ടതിനെ കുറിച്ച് കാജൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മോശം രീതിയിലുള്ള നിരവധി കമന്റുകൾ ലഭിച്ചിട്ടുണ്ടെന്നും കാജൾ നേരത്തെ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഗർഭിണിയാണെന്ന വാർത്ത തികച്ചും വ്യത്യസ്തമായ രീതിയിലാണ് കാജൾ ആരാധകരെ അറിയിച്ചത്.

‘ജീവിതത്തിലെ ഏറ്റവും മനോഹമായ മാറ്റത്തിലൂടെയാണ് ഞാൻ കടന്നു പോകുന്നത്. എന്റെ ശരീരത്തിലും, വീട്ടിലും, തൊഴിലിടത്തിലും എല്ലാം ഇതിന്റെ മാറ്റങ്ങൾ പ്രതിഫലിക്കും. ചില കമന്റുകളും ബോഡി ഷെയ്മിങ്ങിനെ കുറിച്ചുള്ള ചില സന്ദേശങ്ങും മീമുകളും ഒന്നും ഗുണകരമാകില്ല.

ALSO READ

നോർത്ത് ഇന്ത്യയിലെ ഒരു ബാറിൽ നിന്നുള്ള വീഡിയോ പങ്കു വച്ച് നടി ദിവ്യ പ്രഭ ; ഇതിലിപ്പോൾ ഇത്രമാത്രം ഞെട്ടാൻ എന്തിരിയ്ക്കുന്നു എന്ന് ആരാധകർ : വീഡിയോ വൈറൽ

നമുക്ക് അൽപം ദയയുള്ളവരാകാൻ ശ്രമിക്കാം. അത് വളരെ പ്രയാസമുള്ള കാര്യമാണെങ്കിലും ജീവിക്കാൻ വേണ്ടി അത് അനിവാര്യമാണ്.’ എന്ന് കാജൾ കുറിച്ചു. സമാന സാഹചര്യത്തിലൂടെ കടന്നു പോകുന്നവർ ഇത് മനസ്സിലാക്കണമെന്നും കാജൾ വ്യക്തമാക്കിയിട്ടുണ്ട്.

 

Advertisement