മൃദുല വിജയുടെ വീട്ടിൽ വിശേഷങ്ങളുടെ ദിവസങ്ങളാണ് ഈ വർഷം. വിവാഹവും പാലുകാച്ചൽ ചടങ്ങുകളും, ഇതിനു പുറമെ ഇതാ മറ്റൊരു സന്തോഷം കൂടി വന്നെത്തിയിരിക്കുന്നു.
മൃദുലയുടെ അനുജത്തിയും, നടിയുമായിരുന്ന പാർവതി വിജയ് അമ്മയാകാൻ പോകുന്നു എന്ന സന്തോഷവാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പാർവതി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. മുൻപ് പല ചിത്രങ്ങൾ പങ്കിടുമ്പോഴും ആരാധകർ സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അവർ സ്ഥിരീകരിച്ചിരുന്നില്ല.
അഞ്ചാം മാസത്തിലേക്ക് താൻ കടക്കുകയാണ് ബേബി ലോഡിങ് എന്നാണ് പാർവതി സോഷ്യൽ മീഡിയ വഴി പറയുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം എന്റെ ശരീരം എനിക്ക് സമ്മാനിച്ചിരിക്കുന്നു, ഞാൻ അമ്മയാകാൻ പോകുന്നു എന്നാണ് പാർവതി കുറിച്ചത്. മൃദുല ഉൾപ്പെടെ നിരവധി ആളുകൾ ആണ് ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്.
നിരവധി പരമ്പരകളിലെ ക്യാമറമാൻ ആയിരുന്ന അരുൺ ആണ് പാർവതിയെ സ്വന്തം ആക്കിയത്. മൂന്നുമാസത്തെ പ്രണയമാണ് വിവാഹത്തിൽ എത്തിയതെന്ന് പാർവതി മുൻപ് പറഞ്ഞിരുന്നു. ആദ്യം അരുണിന്റെ വീട്ടിൽ നിന്നുമായിരുന്നു പിന്തുണ എങ്കിൽ വിവാഹ ശേഷം സ്വന്തം വീട്ടിലും ഇരുവരെയും അംഗീകരിക്കുകയായിരുന്നു എന്ന് പാർവ്വതി പറഞ്ഞിട്ടുണ്ട്.
വിവാഹത്തിന് ആദ്യമൊക്കെ എതിർപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ഇരു കുടുംബങ്ങളും ഒത്തുചേർന്നിരിയ്ക്കുകയാണ്. അമ്മ എന്നും വീഡിയോ കാൾ ഒക്കെ ചെയ്യും. വളരെ സന്തോഷത്തോടെയാണ് ഇപ്പോൾ ജീവിതം പോകുന്നത്. ലോക് ഡൗൺ സമയത്തായിരുന്നു ഇരുവരുടെയും വിവാഹം. കുടുംബവിളക്കിൽ ശീതളായിട്ട് ആദ്യം എത്തിയത് പാർവതി ആയിരുന്നു.
ഇനി ശീതളായി ഞാൻ കുടുംബവിളക്കിൽ ഉണ്ടാകില്ല. എനിക്ക് പകരക്കാരി ആയി അമൃത പരമ്പരയിലേക്ക് എത്തുകയും ചെയ്തു. മാത്രമല്ല ഇനി അഭിനയമേഖലയിൽ നില്ക്കാൻ എനിക്ക് താത്പര്യം ഇല്ല. ഞാൻ ബിബിഎ കംപ്ലീറ്റ് ചെയ്ത ശേഷമാണ് അഭിനയത്തിലേക്ക് എത്തിയത് എന്നാണഅ പാർവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. പാർവ്വതിക്ക് ശേഷമാണ് അമൃത ആ വേഷം കൈകാര്യം ചെയ്തത്. ഇപ്പോൾ അമൃതയും പരമ്പരയിൽ നിന്നും പിൻമാറി കാരണം വ്യക്തമല്ല.