എന്റെ കൂട്ടുകാരന്‍ അഭിയുടെ മോനാണത്, അവന്റെ പ്രായത്തില്‍ ഞാന്‍ ജയിലിലായിരുന്നു, അവനെ സപ്പോര്‍ട്ട് ചെയ്യേണ്ട സമയത്ത് കൂടെയുണ്ടാവും, ഷെയിനിനെ ചേര്‍ത്തുപിടിച്ച് ബാബുരാജ്

289

മലയാള സിനിമയില്‍ വളരെപ്പെട്ടെന്ന്, ചുരുങ്ങിയ സിനിമകള്‍ക്കൊണ്ട് തന്നെ യുവാക്കളുടെ ഹരമായി മാറിയ നടനാണ് ഷെയ്ന്‍ നിഗം. കിസ്മത്ത് മുതല്‍ അവസാനം ഇറങ്ങിയ വെയില്‍ വരെ ചെയ്യുന്ന കഥാപാത്രത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന നടനാണ് അദ്ദേഹം. ഏറ്റവും നന്നായി പ്രണയം കൈകാര്യം ചെയ്യുന്ന താരം.

Advertisements

ഷെയ്‌ന്റെ ഇതുവരെയുള്ള സിനിമകളില്‍ അത് വ്യക്തമാണ്.കിസ്മത്ത്, ഈട, കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനം കൊണ്ടു തന്നെ മലയാളികളുടെ മനസിലെ പ്രണയസങ്കല്‍പങ്ങള്‍ക്കൊത്ത് ഉയരാന്‍ ഈ ചെറുപ്പക്കാരന് കഴിഞ്ഞിട്ടുണ്ട്.

Also Read:നിനക്ക് പ്രേമിക്കാന്‍ ക്രിസ്ത്യാനിയെ കിട്ടിയൂള്ളൂ എന്നായിരുന്നു അമ്മ ചോദിച്ചത്, മതം മാറണമെന്ന് തീരുമാനിച്ചത് പപ്പയാണ്, തുറന്നുപറഞ്ഞ് പാര്‍വതി ഷോണ്‍

മലയാളികളുടെ പ്രിയ നടന്‍നും മിമിക്രി ആര്‍ട്ടിസ്റ്റുമായ അബിയുടെ മകനാണ് ഷെയ്ന്‍. ഒത്തിരി വിവാദങ്ങളില്‍പ്പെട്ട ഷെയിന്‍ അത്രത്തോളം വിമര്‍ശനങ്ങളും പലരില്‍ നിന്നും നേരിട്ടിട്ടുണ്ട്. എന്നാല്‍ സ്വന്തം കഴിവുകൊണ്ട് മലയാള സിനിമയില്‍ വളരാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ഷെയിനെ കുറിച്ചും അബിയെ കുറിച്ചും നടന്‍ ബാബുരാജ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. അബി തന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. തന്റെ സുഹൃത്തിന്റെ മകനാണ് ഷെയിനെന്നും അവന്റെ കുഴപ്പം കൊണ്ടല്ല അവന്‍ ചെറുപ്പത്തിലേ സൂപ്പര്‍സ്റ്റാറായി പോയതെന്നും ബാബുരാാജ് പറയുന്നു.

Also Read:സിനിമകള്‍ കണ്ട് എന്റെ കുഴപ്പങ്ങള്‍ മാത്രം കണ്ടുപിടിച്ച് പറയും, സംയുക്തയെ കുറിച്ച് ബിജു മേനോന്‍ പറയുന്നത് കേട്ടോ

അവന്റെ പ്രായത്തില്‍ താന്‍ ജയിലിലായിരുന്നു. അവന് അങ്ങനെയൊരു അവസ്ഥ വരുമ്പോള്‍ അവനെ സപ്പോര്‍ട്ട് ചെയ്യേണ്ട സാഹചര്യം വരുമ്പോഴാണ് അവനെ നമ്മളിലേക്ക് അടുപ്പിക്കേണ്ടതെന്നും താനും ഷെയിനും ആദ്യം സെറ്റാവാന്‍ കുറച്ച് സമയമെടുത്തുവെന്നും പിന്നെയൊരു പോക്കായിരുന്നുവെന്നും ബാബുരാജ് പറയുന്നു.

Advertisement