മലയാളികളുടെ പ്രിയപ്പെട്ട സിനിമാ താരമാണ് ബാബുരാജ്. ഏറെ കാലമായി മലയാള സിനിമയില്‍ സജീവമായ നടനാണ് അദ്ദേഹം. ആക്ഷന്‍ ഹീറോയിന്‍ വാണി വിശ്വനാഥിനെ വിവാഹം കഴിച്ച വില്ലന്‍ ബാബുരാജ് എന്ന് അദ്ദേഹത്തെ പലരും വിശേഷിപ്പിക്കാറുമുണ്ട്.
നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ പ്രശസ്തനായതുകൊണ്ടാണ് താരത്തിനെ അത്തത്തില്‍ വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ സിനിമയില്‍ വില്ലനായി മാത്രമല്ല, അഭിനയ പ്രാധാന്യമുള്ള വേഷങ്ങളും ബാബുരാജ് അവതരിപ്പിക്കുന്നുണ്ട്. ആദ്യമൊക്കെ വില്ലന്‍ വേഷങ്ങള്‍ മാത്രമായിരുന്നു താരം ചെയ്തിരുന്നത്.
ഒരുകാലത്ത് മലയാള സിനിമയിലെ ആക്ഷന്‍ ക്യൂനായിരുന്ന വാണി വിശ്വനാഥിനെയാണ് താരം വിവാഹം ചെയ്തത്. നീണ്ട ഇടവേളക്ക് ശേഷം വാണി വിശ്വനാഥ് മലയാള സിനിമയിലേക്ക് തിരികെയെത്തിയിരുന്നു. ഇപ്പോഴിതാ ലിറ്റില്‍ ഹാര്‍ട്‌സ് എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ തന്റെ ഭാര്യ വാണിയെ കുറിച്ച് ബാബുരാജ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
താന്‍ ഒരുപാട് പ്രണയങ്ങളില്‍ക്കൂടെ കടന്നുവന്ന ആളാണ്. അതൊക്കെ ഇവിടെ തുറന്നുപറഞ്ഞാല്‍ വാണി തന്നെ ഡിവോഴ്‌സ് ചെയ്യുമെന്നും പണ്ടത്തെ കാലത്തെ പ്രണയം ഒരു വാക്കിലോ ചിരിയിലോ ഉള്ളതായിരുന്നുവെന്നും എന്നാല്‍ ഇന്നത്തെ കാലത്ത് കുട്ടികള്‍ക്ക് വിരല്‍ത്തുമ്പില്‍ ഫോണില്‍ പ്രസ് ചെയ്താല്‍ മതിയെന്നുമാണ് ബാബുരാജ് പറയുന്നത്.
Also Read:ഇപ്പോള്‍ തുറന്നുപറയാന്‍ സമയമായി, എന്റെ മകന്റെ അച്ഛന്‍ അദ്ദേഹമാണ്, ഒടുവില്‍ മനസ്സുതുറന്ന് ഷീല
ഗ്യാങ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു വാണിക്കും ബാബുരാജിനുമിടയില്‍ പ്രണയം തുടങ്ങിയത്. 2002ലായിരുന്നു ഇവരുടെ വിവാഹം. രണ്ടു മക്കളാണ് വാണിക്കും ബാബുരാജിനുമുള്ളത്. മകള്‍ വിദേശത്ത് മെഡിസിനും മകന്‍ പത്താംക്ലാസ്സിലും പഠിക്കുകയാണ്.