വാണിയുടെ സിനിമകള്‍ കണ്ട് മക്കള്‍ ചിരിക്കും, ഒരുകാലത്തെ സൂപ്പര്‍സ്റ്റാറായിരുന്നുവെന്നാണ് ഞാന്‍ അവരോട് പറയുന്നത്, കുടുംബത്തിന്റെ വിശേഷങ്ങളുമായി ബാബുരാജ്

622

തെന്നിന്ത്യന്‍ സിനിമയിലെ തൊണ്ണൂറുകളിലെ തന്റേടിയായ പെണ്‍ കഥാപാത്രങ്ങളുടെ പ്രതിരൂപം ആയിരുന്നു നടി വാണി വിശ്വനാഥ്. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരവും ആയിരുന്നു വാണി വിശ്വനാഥ്. മലയാളത്തിലൂടെ അഭിനയത്തില്‍ കരിയര്‍ തുടങ്ങിയ വാണി വിശ്വനാഥ് മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മിന്നുന്ന പ്രകടനം വാണി കാഴ്ചവെച്ചിട്ടുണ്ട്.

Advertisements

മംഗല്യ ചാര്‍ത്ത് എന്ന സിനിമയിലൂടെ അരങ്ങേറിയ വാണി വിശ്വനാഥിന് പിന്നീട് വെച്ചടി വെച്ചടി കയറ്റമായിരുന്നു. കരുത്തുറ്റ കഥാപാത്രങ്ങള്‍ കൊണ്ട് നിരവധി വേഷങ്ങള്‍ മലയാള സിനിമയില്‍ കൈകാര്യം ചെയ്ത നടി ആരാധകരുടെ ഉള്ളില്‍ സ്ഥാനം പിടിച്ചത് വളരെ പെട്ടന്നായിരുന്നു.

Also Read: ചെലവ് എല്ലാം പകുതിയായി, ഇപ്പോള്‍ അങ്ങനെ വിളിക്കാറുമില്ല, വണ്ണം കുറഞ്ഞപ്പോള്‍ ജീവിതത്തില്‍ സംഭവിച്ചത് വലിയ മാറ്റങ്ങള്‍, തുറന്നുപറഞ്ഞ് നിയ

മലയാള സിനിമയിലെ തന്നെ വില്ലന്‍ നടന്‍ ആയിരുന്ന ബാബുരാജിനെ ആണ് വാണി വിശ്വനാഥ് വിവാഹം ചെയ്തത്. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം. കുടുംബവും മക്കളുമടങ്ങിയ ലോകത്തേക്ക് ചുരുങ്ങുകയായിരുന്നു വാണി വിശ്വനാഥ്.

ഇപ്പോഴിതാ വാണിയെ കുറിച്ചും തന്റെ കുടുംബത്തെ കുറിച്ചും സംസാരിക്കുകയാണ് ബാബുരാജ്. നാല് മക്കളാണ് തനിക്ക്. രണ്ടുപേര്‍ ആദ്യവിവാഹത്തിലുള്ളതാണെന്നും രണ്ടാള്‍ തന്റെയും വാണിയുടെയും മക്കളാണെന്നും ഇപ്പോള്‍ വാണിയും മക്കളും ചെന്നൈയിലാണ് താമസമെന്നും ബാബുരാജ് പറയുന്നു.

Also Read: അങ്ങനെയൊക്കെ സംസാരിക്കാമോ? റിമി ടോമി ദാസേട്ടനോടൊക്കെ സംസാരിക്കുന്നത് കാണുമ്പോൾ അതിശയം തോന്നി; വെളിപ്പെടുത്തി ചിത്ര

മക്കള്‍ എല്ലാവരും പരസ്പരം നല്ല കമ്പനിയാണ്. അവര്‍ക്കെല്ലാം ചെന്നൈയില്‍ താമസിക്കാനാണ് ഇഷ്ടം. വാണിയുടെ പഴയകാല ചിത്രങ്ങളൊക്കെ കാണുമ്പോള്‍ മക്കള്‍ ഇരുന്ന് ചിരിക്കാറുണ്ടെന്നും വീട്ടില്‍ ശരിക്കും ഒരു കോമഡി കഥാപാത്രമാണ് വാണി എന്നും ബാബുരാജ് പറയുന്നു.

പല ഡയലോഗുകളും കേള്‍ക്കുമ്പോള്‍ മക്കള്‍ വാണിയെ കളിയാക്കും. അപ്പോള്‍ താന്‍ അവരോട് പറയുന്നത് ഇതൊന്നും നോക്കണ്ട, നിങ്ങളുടെ അമ്മ ഒരുകാലത്ത് സൂപ്പര്‍സ്റ്റാര്‍ ആയിരുന്നുവെന്നാണെന്നും വാണിക്ക് എപ്പോഴും ഫൈറ്റുകളൊക്കെയുള്ള സിനിമകളോടായിരുന്നു ഇഷ്ടമെന്നും ബാബുരാജ് പറയുന്നു.

ഇപ്പോഴും വാണിക്ക് ഒ്ത്തിരി അവസരങ്ങള്‍ വരാറുണ്ട്. ഒരു പുതിയ ചിത്രത്തില്‍ വാണി അഭിനയിക്കുന്നുണ്ട്. അതിന്റെ ഷൂട്ട് അടുത്തിടെ തുടങ്ങുമെന്നും പോലീസുകാരിയുടെ വേഷത്തിലാണ് ചിത്രത്തില്‍ വാണി എത്തുന്നതെന്നും തന്റെ ഭാര്യ എപ്പോഴും തനിക്ക് അഭിമാനമാണെന്നും ബാബുരാജ് പറയുന്നു.

Advertisement