ആദ്യമായിട്ടാണ് ഒരു നടിയില്‍ നിന്നും ഇത്ര മോശം അനുഭവുമണ്ടാവുന്നത്, ചാര്‍മിളയുടെ സ്വഭാവത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ബാബു ഷാഹിര്‍

509

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നിന്ന നടിയായിരുന്നു ചാര്‍മിള. താരം ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞതിന്റെ പ്രധാന കാരണം പ്രണയങ്ങളും വിവാഹങ്ങളും തന്നെയായിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയായ ഒന്നായിരുന്നു ചാര്‍മിളയുടെ മൂന്ന് വിവാഹങ്ങളും തകര്‍ച്ചയും.

Advertisements

ചാര്‍മിളയുടെ മൂന്നാമത്തെ ഭര്‍ത്താവിന്റെ പേര് രാജേഷ് എന്നായിരുന്നു. അയാള്‍ ചാര്‍മിളയുടെ അനിയത്തിയുടെ സുഹൃത്ത് കൂടിയായിരുന്നു. നടിയുടെ ആദ്യ വിവാഹത്തിലുണ്ടായ പരാജയത്തോടെ സിനിമ മേഖലയില്‍ നിന്നും പിന്മാറിയ ചാര്‍മിള വലിയൊരു ഇടവേളയ്ക്ക് ശേഷം ആണ് അഭിനയത്തിലേക്ക് തിരിച്ചെത്തിയത്.

Also Read: എല്ലാം കൊണ്ടും ഭാഗ്യവാന്‍, താരരാജാവ് മമ്മൂട്ടിയെക്കുറിച്ച് നടന്‍ രാമു പടിക്കല്‍ പറയുന്നത് കേട്ടോ

എന്നാല്‍ മൂന്നാമത്തെ വിവാഹത്തില്‍ ഒരു കുഞ്ഞ് കൂടി ജനിച്ചതോടെ സ്‌ക്രീനില്‍ നിന്ന് താരം പൂര്‍ണ്ണമായും വിട്ടു നിന്നു. ഇപ്പോള്‍ മകനോപ്പമുള്ള ജീവിതം ആസ്വദിക്കുകയാണ് ആസ്വദിക്കുകയാണ് ചാര്‍മിള. ചാര്‍മിളയുടെ കരിയറിലെ തന്നെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു കാബൂളി വാല.

ഈ ചിത്രം ചെയ്യുമ്പോള്‍ ചാര്‍മിളയ്ക്ക് വലിയ അഹങ്കാരമായിരുന്നുവെന്ന് പറയുകയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ മാനേജന്‍ ബാബു ഷാഹിര്‍. നടന്‍ സൗബിന്‍ ഷാഹിറിന്റെ പിതാവാണ് അദ്ദേഹം. നടിയില്‍ നിന്നും തനിക്ക് മോശമായ ഒരു അനുഭവമുണ്ടായെന്നും അദ്ദേഹം പറയുന്നു.

Also Read: ഭാര്യയെയും കൂട്ടി റിയാസിനെ കാണാനെത്തി അപര്‍ണ മള്‍ബെറി, വൈറലായി ചിത്രം

സിനിമ സെറ്റില്‍ വെച്ച് പലേേപ്പാഴും ചാര്‍മിളയുടെ അഹങ്കാരം താന്‍ കണ്ടിട്ടുണ്ട്. മറ്റുള്ള നടിമാരൊടൊക്കെ നേരത്തെ മേക്കപ്പ് ചെയ്ത് എത്താന്‍ പറഞ്ഞാല്‍ അവരെല്ലാം കറക്ട് സമയത്ത് എത്തുമെന്നും എന്നാല്‍ ചാര്‍മിള വൈകിയാണ് എത്താറുള്ളതെന്നും എന്തിനാണ് നേരത്തെ എത്തുന്നത് എന്ന ഭാവമായിരുന്നു അവരുടേതെന്നും അദ്ദേഹം പറയുന്നു. തലക്കനമാണ് അവര്‍ക്കെന്നും ഇത്രയും അഹങ്കാരിയായ നടിയെ വേറെ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement