ആദ്യത്തെ ഗ്ലാസ് മദ്യം കഴിച്ചപ്പോഴേക്കും നിലത്തു വീണു; മുഖത്താകെ നീരു വന്നു കണ്ടാൽ തിരിച്ചറിയാത്ത വിധമായി; ബാബുരാജിന് സംഭവിച്ചത് പറഞ്ഞ് സാന്ദ്ര തോമസ്

725

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ബാബുരാജ്. ആക്ഷൻ ഹീറോയിൻ വാണി വിശ്വനാഥിനെ വിവാഹം കഴിച്ച വില്ലൻ ബാബുരാജ് എന്ന് അദ്ദേഹത്തെ പലരും വിശേഷിപ്പിക്കാറുമുണ്ട്. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ പ്രശസ്തനായതുകൊണ്ടാണ് താരത്തിനെ അത്തര്തിൽ വിശേഷിപ്പിക്കുന്നത്.

ഇപ്പോൾ സിനിമയിൽ വില്ലനായി മാത്രമല്ല, അഭിനയ പ്രാധാന്യമുള്ള വേഷങ്ങളും ബാബുരാജ് അവതരിപ്പിക്കുന്നുണ്ട്. താരത്തിന്റെ ഏറ്റവും പുതിയചിത്രമാണ് ‘നല്ല നിലാവുള്ള രാത്രി’. സാന്ദ്ര തോമസ് നിർമാണത്തിലേക്ക് തിരികെ വരുന്ന ചിത്രം കൂടിയാണിത്.

Advertisements

ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ബാബുരാജിന് സംഭവിച്ച ആരോഗ്യപരമായ ചില പ്രശ്‌നങ്ങളെ പറ്റി സാന്ദ്രാ തോമസ് പറയുന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്. നല്ല നിലാവുള്ള രാത്രിയുടെ ലൊക്കേഷനിൽ വച്ച് അട്ട കടിയേറ്റ് ബാബുരാജിനെ മൂന്ന് തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നാണ് സാന്ദ്ര പറയുന്നത്.

ALSO READ- തലകീഴായി കിടന്ന് ബ്ലാർണി സ്റ്റോൺ ചുംബിച്ച് ഹണിറോസ്; വശ്യമായ വീഡിയോ പങ്കുവെച്ച് താരം; അതിശയത്തോടെ ആരാധകർ!

തനിക്ക് അട്ട കടി ഗുരുതര പ്രശ്നമുണ്ടാക്കുമെന്ന് നേരത്തെ തന്നെ ബാബുരാജ് പറഞ്ഞിരുന്നു. നല്ല നിലാവുള്ള രാത്രിയിലെ അട്ട കടി മൂലമുണ്ടായ പ്രശ്നങ്ങൾ മാറാൻ കുറച്ച് സമയമെടുക്കുമെന്നും ബാബുരാജ് നേരത്തെ നൽകിയൊരു അഭിമുഖത്തിലും വെളിപ്പെടുത്തിയിരുന്നു.

തന്നോട് ഷൂട്ട് തുടങ്ങും മുമ്പ് ബാബുരാജ് ചേട്ടൻ എന്നെ വിളിച്ച് ചോദിച്ചിരുന്നു അവിടെ അട്ടയുണ്ടോ എന്ന്. പുള്ളിയ്ക്ക് അലർജിയുളളതാണ് ആ ചോദ്യത്തിന് കാരണം. അട്ട ഉണ്ടാകില്ലെന്നാണ് താൻ പറഞ്ഞത്. പക്ഷെ, അവിടെ ചെന്നപ്പോൾ പക്ഷെ ലൊക്കേഷൻ നിറയെ അട്ടയാണെന്ന് പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞത്.

ആ ലൊക്കേഷനിൽ വച്ച് ബാബുരാജിന് അട്ടയുടെ കടിയേൽക്കുകയും ആശുപത്രിയിൽ കൊണ്ടു പോവുകയും ചെയ്തു. ഗുരുതരാവസ്ഥയായതിനാൽ ഇഞ്ചക്ഷൻ എടുക്കേണ്ടി വന്നിരുന്നു.

ആദ്യം അട്ട കടിച്ചപ്പോൾ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടു പോയി. ഇത് വളരെ സീരിയസാണെന്ന് ഡോക്ടർ പറഞ്ഞതോടെ മരുന്ന് ഇഞ്ചക്ട് ചെയ്യേണ്ടി വന്നു. എന്നിട്ട് ആവട്ടെ ഷൂട്ടിന് ശേഷം രാത്രി ബാബുവേട്ടൻ മദ്യപിക്കുകയും ചെയ്തു. ഒരു ഗ്ലാസ് മദ്യം കഴിച്ചപ്പോഴേക്കും താൻ താഴെ വീണു എന്നാണ് ബാബുരാജ് പറയുന്നത്.

ALSO READ- എന്റെ അഫ്ഗാൻ ലുക്കും നിറവും കണ്ട് തീ വ്ര വാദിയാണെന്ന് തെറ്റിദ്ധരിച്ചു; അമേരിക്കൻ എയർപോർട്ടിൽ മുസ്ലിം ആണെങ്കിൽ ഒന്ന് സൂക്ഷിക്കും: രക്ഷപ്പെട്ട കഥ പറഞ്ഞ് ടിനി ടോം

അലർജിക്കുള്ള ആ മരുന്ന് കഴിക്കുമ്പോൾ മദ്യപിക്കാൻ പാടില്ല. തുടർന്ന് ബാബുരാജിന്റെ മുഖം നീരുവെക്കാൻ തുടങ്ങി. ഉടനെ തന്നെ താരത്തെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. മുഖത്തെ നീരു കാരണം തന്നെ ആർക്കും മനസിലായില്ലെന്നാണ് സാന്ദ്രയുടെ കൂടെ അഭിമുഖത്തിൽ പങ്കെടുത്ത ബാബുരാജ് പറയുന്നത്.

പിന്നീട് ആശുപത്രിയിൽ നിന്ന് തിരികെ കൊണ്ട് വന്നതിന് ശേഷം വീണ്ടും ബാബുരാജ് ചേട്ടനെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടി വന്നെന്ന് സാന്ദ്ര പറയുന്നു. താൻ പറഞ്ഞതാണ് മദ്യപിക്കല്ലേന്ന്. കുടിക്കില്ലെന്ന് അപ്പൊ ചേട്ടൻ പറഞ്ഞിരുന്നു. എന്നാൽ കുറച്ചുകഴിഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചു പറഞ്ഞു ബാബുരാജിനെക്കൊണ്ട് ഹോസ്പിറ്റലിൽ പോകണം എന്ന്. കൂടാതെ, ബാബുരാജിനു ഇതിനു മുൻപ് മൂന്ന് തവണ ഇങ്ങനെ സംഭവിച്ചെന്നും താനാകെ പേടിച്ചു പോയെന്നും സാന്ദ്ര പറയുന്നു

മർഫി ദേവസി സംവിധാനം ചെയ്ത ചിത്രമാണ് നല്ല നിലാവുള്ള രാത്രി. ബാബുരാജ്, ചെമ്പൻ വിനോദ് ജോസ്, ബിനു പപ്പു, ഗണപതി, ജിനു ജോസഫ്, റോണി ഡേവിഡ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണിത്.

Advertisement