മലയാള സിനിമാ ലോകത്ത് 40 വർഷം തികച്ച് നിന്ന് പ്രേക്ഷകർക്ക് മറക്കാൻ കഴിയാത്ത ഒരു മുഖം സമ്മാനിച്ച നടനാണ് ബാബു നമ്പൂതിരി. അഭിനയ മികവുകൊണ്ട് പല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കണ്ണുകളിൽ മറയുന്ന നടൻ കൂടിയാണ് അദ്ദേഹം. മലയാള സിനിമായ ലോകത്തിനും അത്ര പെട്ടെന്ന് ഒന്നും ഈ താരത്തെ മറക്കാനും കഴിയില്ല.
വർഷങ്ങളോളം സിനിമാ രംഗത്ത് നിറഞ്ഞു നിന്ന നടൻ ഇപ്പോൾ അഭിനയ ലോകം വിട്ട് നിൽക്കുകയാണ്. ഇതുവരെ 215 സിനിമകളിലാണ് ബാബു നമ്പൂതിരി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വലിയ തിരുമേനി അഥവാ മേൽശാന്തിയെന്ന പേരിലും അറിയപ്പെടുന്ന നടനാണ് ബാബു നമ്പൂതിരി. ഇത് ചെയ്ത സിനിമയിലെ കഥാപാത്രങ്ങളിലൂടെ ലഭിച്ച പേര് അല്ല. മറിച്ച് യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം തിരുമേനിയാണ്.
ഇപ്പോഴിതാ സൂപ്പർതാരങ്ങളെ കുറിച്ച് സംസാരിച്ച ബാബു നമ്പൂതിരിയുടെ വാക്കുകളാണ് വീണ്ടും ചർച്ചയാകുന്നത്. മോഹൻലാലും മമ്മൂട്ടിയും വിഗ് വെച്ചാണ് ഓരോ ദിവസവും മുന്നോട്ട് പോകുന്നതെന്നും ഇതെല്ലാം ഉപേക്ഷിക്കണമെന്നും യഥാർഥ രൂപത്തിൽ തന്നെ നടക്കണമെന്നും പറയുകയാണ് ബാബു നമ്പൂതിരി.
മോഹൻലാൽ ഒരിക്കൽ വിഗ്ഗ് ഊരിയപ്പോൾ യഥാർത്ഥ രൂപം കണ്ട് സഹതാരമായ ലാലു അലക്‌സ് ഞെട്ടിയെന്നും ബാബു നമ്പൂതിരി പറയുന്നുണ്ട്. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബാബു നമ്പൂതിരി ഇക്കാര്യം പറയുന്നത്.
മോഹൻലാലിന് നല്ല ആകാരസൗഭാവമുണ്ടെന്നും നീളം, തടി, അയാളുടെ അഭിനയ മികവ് എല്ലാമുണ്ട്. നാലാൾ വന്നാലും മോഹൻലാലിന് അടിച്ച് വീഴ്ത്താനാകും എന്ന തോന്നൽ ജനത്തിനുമുണ്ട്. മോഹൻലാലിന്റെ ഇടിപടങ്ങൾ അല്ല ആളുകൾക്ക് ഇഷ്ടം. അദ്ദേഹത്തിന്റെ ഇടിപടങ്ങൾ ഓടിയത് അദ്ദേഹത്തിന്റെ മികവ് കൊണ്ടുമല്ല, മറിച്ച് ആ സിനിമയിൽ പ്രവർത്തിച്ച എല്ലാവരുടെയും മികവ് കൊണ്ടാണെന്നും ബാബു നമ്പൂതിരി പറയുകയാണ്.
ALSO READ- ഈ ഫോട്ടോ എനിക്കേറെ പ്രിയപ്പെട്ടത്, രജനികാന്തിനൊപ്പമുള്ള ചിത്രവുമായി നടി മാധവി, വൈറല്‍
ഇപ്പോൾ ഉദാഹരണം ആറാംതമ്പുരാൻ, ചിത്രത്തിൽ ലാലിന് ഹീറോ പരിവേഷം കൊടുത്തിട്ടുണ്ട്, ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന ഒരാണ്. പിന്നെ മഞ്ജുവാര്യരുടെ അഭിനയവും. രണ്ടും കൂടെ യോജിച്ചപ്പോൾ ഭയങ്കര ക്ലിക്കായി ആ സിനിമയും പാട്ടുകളും. ഇത്രയും പടങ്ങൾ ചെയ്ത മോഹൻലാലിൽ നിന്ന് വീണ്ടും വെറൈറ്റി വേണമെന്ന് ആഗ്രഹിക്കുന്നത് തന്നെ തെറ്റാണ്.
ഇവിടെ മോഹൻലാലും മമ്മൂട്ടിയും ഇത്രയും നാളത്തെ സിനിമ ജീവിതം കൊണ്ട് എല്ലാ റോളും ചെയ്ത് കഴിഞ്ഞെന്നും തമിഴിലൊക്കെ രജിനികാന്തൊക്കെ അദ്ദേഹത്തിന് പറ്റിയ വേഷമേ ഏറ്റെടുക്കൂ. ഓടി നടന്ന് അഭിനയിക്കുന്നില്ലല്ലോയെന്നും ബാബു നമ്പൂതിരി ചൂണ്ടിക്കാണിക്കുന്നു.
സ്വന്തം ശരീരം മറ്റുള്ളവരെ കാണിക്കാൻ അദ്ദേഹത്തിന് യാതൊരു മടിയും ഇല്ല. എന്റെ തലയും താടിയും രൂപവും ഇങ്ങനെയൊക്കെയാണെന്ന് അദ്ദേഹം ധൈര്യത്തോടെ കാണിക്കും. അതാണ് ആളുകൾ ഇഷ്ടപ്പെടുന്നത്. ലാലും മമ്മൂട്ടിയും രജനികാന്തിനെപ്പോലെ അവരവരുടെ ഇപ്പോഴത്തെ രൂപത്തിൽ ഇറങ്ങി നടക്കണം, അതാണ് ചെയ്യേണ്ടതെന്നും ബാബു നമ്പൂതിരി ആവശ്യപ്പെടുകയാണ്.
താരങ്ങൾ കിടക്കുമ്പോൾ മാത്രം വിഗ് ഊരിവെക്കുന്നവരാണ്. ആണുങ്ങളും പെണ്ണുങ്ങളും ഇങ്ങനെ തന്നെയാണ്. മുടിയില്ലായ്മ കാണിക്കുന്നതിൽ പ്രശ്‌നം ഇല്ലെന്ന് കാണിക്കുന്നത് നടൻ സിദ്ദിഖ് മാത്രമാണ്. മോഹൻലാൽ തന്റെ സ്വരൂപം ലാലു അലക്‌സിന് മുന്നിൽ കാണിച്ചിരുന്നതായി കേട്ടിട്ടുണ്ട്. താൻ എന്നെ ഇങ്ങനെ കണ്ടിട്ടില്ലല്ലോ അല്ലേയെന്ന് സ്വയം പറഞ്ഞ് വിഗ് മാറ്റിയെന്നാണ് ബാബു നമ്പൂതിരി പറയുന്നത്.
അതുകണ്ടതും ‘എന്റെ കർത്താവേ’ എന്നും പറഞ്ഞ് ഓടുകയായിരുന്നു ലാലു അലക്‌സ് എന്ന് പറയുകയാണ് ബാബു നമ്പൂതിരി. ഇക്കാര്യം ലാലു തന്നോട് ഒരിക്കൽ സംസാരത്തിന് ഇടയിൽ പറഞ്ഞതാണ്. മോഹൻലാൽ വിഗ് വെക്കാൻ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ലെന്നും പക്ഷെ മമ്മൂട്ടി സദാസമയവും വിഗ്ഗിലാണെന്നും ബാബു നമ്പൂതിരി പറയുന്നുണ്ട്.
മമ്മൂട്ടിക്ക് പ്രായമായല്ലോ. താരങ്ങൾ അവരുടെ സൗന്ദര്യത്തെ കുറിച്ച് ഭയങ്കര കോൺഷ്യസാണ്. നടൻമാർ രജനിയെ കണ്ട് പഠിക്കട്ടെയെന്നാണ് താരത്തിന് പറയാനുള്ളത്.