ഒരാളെ ആദരിക്കുന്നത് കേരളത്തിലെ നമ്പൂതിരി മാത്രം; വന്നു കേറിയാലുടനെ എന്താ കഴിക്കാൻ വേണ്ടതെന്ന് ചോദിക്കുന്ന പതിവ് എല്ലാവർക്കുമില്ല: ബാബു നമ്പൂതിരി വിവാദത്തിൽ

1731

മലയാള സിനിമാ ലോകത്ത് 40 വർഷം തികച്ച് നിന്ന് പ്രേക്ഷകർക്ക് മറക്കാൻ കഴിയാത്ത ഒരു മുഖം സമ്മാനിച്ച നടനാണ് ബാബു നമ്പൂതിരി. അഭിനയ മികവുകൊണ്ട് പല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കണ്ണുകളിൽ മറയുന്ന നടൻ കൂടിയാണ് അദ്ദേഹം. മലയാള സിനിമായ ലോകത്തിനും അത്ര പെട്ടെന്ന് ഒന്നും ഈ താരത്തെ മറക്കാനും കഴിയില്ല.

വർഷങ്ങളോളം സിനിമാ രംഗത്ത് നിറഞ്ഞു നിന്ന നടൻ ഇപ്പോൾ അഭിനയ ലോകം വിട്ട് നിൽക്കുകയാണ്. ഇതുവരെ 215 സിനിമകളിലാണ് ബാബു നമ്പൂതിരി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വലിയ തിരുമേനി അഥവാ മേൽശാന്തിയെന്ന പേരിലും അറിയപ്പെടുന്ന നടനാണ് ബാബു നമ്പൂതിരി. ഇത് ചെയ്ത സിനിമയിലെ കഥാപാത്രങ്ങളിലൂടെ ലഭിച്ച പേര് അല്ല. മറിച്ച് യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം തിരുമേനി തന്നെയാണ്.

Advertisements

കോട്ടയം കുറവിലങ്ങാടിനടുത്ത് മണ്ണനയ്ക്കാട് വലിയപാറചിറ എന്ന ഗണപതി ക്ഷേത്രത്തിൽലാണ് അദ്ദേഹം പൂജാരിയായി സേവനം അനുഷ്ഠിക്കുന്നത്. കുടുംബ ക്ഷേത്രം കൂടിയാണ് ഇത്. 300 വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ പ്രധാന ശാന്തിക്കാരൻ മറ്റൊരാളാണ്. അദ്ദേഹത്തിന് അസൗകര്യങ്ങൾ അറിയിക്കുമ്പോൾ മാത്രമാണ് പൂജാരിയായി ബാബു നമ്പൂതിരി എത്തുന്നത്. പൂജാ വിധികൾ ചെറുപ്പം മുതൽ ഗ്രഹസ്ഥമാക്കിയിട്ടുള്ള താരമാണ് ബാബു നമ്പൂതിരി. നടൻ, പൂജാരി എന്ന വിശേഷങ്ങൾക്ക് പുറമെ, അധ്യാപകൻ കൂടിയാണ് താരം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു പ്രസംഗം വിവാദമായിരിക്കുകയാണ്.

ALSO READ- ദുബായ് മിഠായി നല്ലതല്ല, ഒരുപാട് കഴിക്കേണ്ട; അഞ്ജൂസും നീയും വന്നത് സൗഹൃദമുണ്ടാക്കനല്ല, മത്സരിക്കാനാണ്; റെനീഷയെ ഉപദേശിച്ച് സഹോദരൻ

നമ്പൂതിരിമാർക്കും ബ്രാഹ്‌മിൺസിനും മാത്രമേ അതിഥികളെ ആദരിക്കാനുള്ള കഴിവുള്ളൂവെന്ന ബാബു നമ്പൂതിരിയുടെ പ്രസ്താവനയാണ് വിവാദത്തിലായിരിക്കുന്നത്.

‘നാം 2023 നമ്പൂതിരി മഹാസംഗമം’ എന്ന പരിപാടിയിലാണ് ബാബു നമ്പൂതിരി വിവാദ പ്രസ്താവന നടത്തിയത്. ഇക്കാര്യം സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായിരിക്കുന്നത്.

ബാബു നമ്പൂതിരിയുടെ വാക്കുകളിങ്ങനെ: ‘നാരായണൻ നമ്പൂതിരി അദ്ദേഹത്തിന്റെ അടുത്താണ് ഞാൻ ഇരുന്നത്. നാരായണൻ അപ്പൻ എന്ന് ഞാൻ വിളിക്കട്ടെ. എന്നോട് അദ്ദേഹം കണ്ടപ്പോഴേ ചോദിച്ചത്, ‘കാപ്പി കുടിച്ചോ?’ എന്നാണ്. ഞാൻ പറഞ്ഞു കുടിച്ചു. ‘ഇവിടുന്ന് കുടിച്ചോ?’ എന്ന് ചോദിച്ചു. ഇവിടുന്ന് കുടിച്ചില്ല, ഞാൻ മൂന്ന് ദോശയും നേന്ത്രപ്പഴവും കഴിച്ചിട്ടാണ് വന്നത്. ഇനി കഴിക്കണോ? വേണ്ട എന്ന് പറഞ്ഞ് അദ്ദേഹം ചിരിച്ചു.’

ALSO READ- ഫാമിലി വീക്കിൽ എത്തിയത് അഖിലിന്റെ കുടുംബം; മക്കളെ വാരി പുണർന്നും, ഭാര്യയെ എടുത്തുയർത്തിയും ആഘോഷിച്ച് അഖിൽ; കണ്ണുനിറഞ്ഞ് ആരാധകരും

‘നമ്മുടെ ഒരു ഉപചാരം. നമ്മുടെ കുടുംബത്തിലേക്ക് ഒരാൾ വന്നാൽ ചെയ്യുന്ന ഒരു രീതിയുണ്ട്, ഇത് എല്ലാവർക്കുമില്ല. നമ്പൂതിരിമാർക്കേ ഉള്ളൂ, ബ്രാഹ്‌മിൺസിനെ ഉള്ളൂ, ബ്രാഹ്‌മിൺസിനെന്നല്ല, നമ്മുടെ കേരളത്തിലെ നമ്പൂതിരിമാർക്കേ ഉള്ളൂ.- എന്നാണ് ബാബു നമ്പൂതിരി പറയുന്നത്.

”ഒരാളെ ആദരിക്കുക, ശത്രുവാകട്ടെ മിത്രമാകട്ടെ, വന്നു കേറിയാലുടനെ എന്താ കഴിക്കാൻ വേണ്ടത്. കാപ്പിയുടെ സമയമാണെങ്കിൽ കാപ്പി, ഊണിന്റെ സമയമാണെങ്കിൽ ഊണ്, ഊണെന്ന് പറഞ്ഞാൽ വിഭവസമൃദ്ധമായ ഊണ് ആയിരിക്കില്ല, നമുക്ക് അറിയാമല്ലോ, ഒരു ഉപ്പിലിട്ടതും സംഭാരവും, ധാരാളം മതി.”

”അപ്പോൾ ഞാൻ പറഞ്ഞത്, ആദരിക്കാനായി, നമ്മൾ ഒരു പടി പോലും പിറകിലല്ല. നമുക്ക് ഇല്ലായ്മ ഉണ്ടെങ്കിൽ പോലും മറ്റൊരാൾക്ക് വീതിച്ച് കൊടുക്കുന്ന മനസ്ഥിതിയാണ് നമ്പൂതിരിമാർക്കുള്ളത്”- എന്നാണ് ബാബു നമ്പൂതിരി പറയുന്നത്.

Advertisement