മമ്മൂട്ടിയെ വിളിച്ചാല്‍ ഫോണെടുക്കില്ല, ലാല്‍ വല്ലാതെ സ്‌നേഹം കാണിക്കുന്നു, കപടമാണോയെന്നറിയില്ല, തുറന്നുപറഞ്ഞ് ബാബു നമ്പൂതിരി

551

മലയാള സിനിമാ ലോകത്ത് 40 വര്‍ഷം തികച്ച് നിന്ന് പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയാത്ത ഒരു മുഖം സമ്മാനിച്ച നടനാണ് ബാബു നമ്പൂതിരി. അഭിനയ മികവുകൊണ്ട് പല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കണ്ണുകളില്‍ മറയുന്ന നടന്‍ കൂടിയാണ് അദ്ദേഹം.

Advertisements

മലയാള സിനിമായ ലോകത്തിനും അത്ര പെട്ടെന്ന് ഒന്നും ഈ താരത്തെ മറക്കാനും കഴിയില്ല. വര്‍ഷങ്ങളോളം സിനിമാ രംഗത്ത് നിറഞ്ഞു നിന്ന നടന്‍ ഇപ്പോള്‍ അഭിനയ ലോകം വിട്ട് നില്‍ക്കുകയാണ്. ഇതുവരെ 215 സിനിമകളിലാണ് ബാബു നമ്പൂതിരി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

Also Read: 17ാം വയസ്സില്‍ വിവാഹം, ഭര്‍ത്താവുമായി 23 വയസ്സിന്റെ വ്യത്യാസം, മൂന്ന് വിവാഹം കഴിച്ച കാര്യം മറച്ചുവെച്ചായിരുന്നു തന്നെ വിവാഹം ചെയ്തതെന്ന് അഞ്ജു, ജീവിതത്തില്‍ സംഭവിച്ച ദുരന്തം വെളിപ്പെടുത്തി താരം

വലിയ തിരുമേനി അഥവാ മേല്‍ശാന്തിയെന്ന പേരിലും അറിയപ്പെടുന്ന നടനാണ് ബാബു നമ്പൂതിരി. ഇത് ചെയ്ത സിനിമയിലെ കഥാപാത്രങ്ങളിലൂടെ ലഭിച്ച പേര് അല്ല. മറിച്ച് യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം തിരുമേനി തന്നെയാണ്.

ഇപ്പോഴിതാ മലയാള സിനിമയിലെ താരരാജാക്കന്മാരായ മമ്മൂട്ടിയേയും മോഹന്‍ലാലിനെയും കുറിച്ച് ബാബു നമ്പൂതിരി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. അവരുമായുള്ള ആത്മബന്ധത്തെ കുറിച്ചാണ് നടന്‍ സംസാരിച്ചത്. തന്നോട് കൂടുതല്‍ ഇന്റിമസി കാണിച്ചത് മോഹന്‍ലാലാണെന്നും തന്റെ കോള്‍ കണ്ടാല്‍ അപ്പോള്‍ തിരിച്ച് വിളിക്കുമെന്നും ബാബു നമ്പൂതിരി പറയുന്നു.

Also Read: മോഹന്‍ലാല്‍ ചെയ്യേണ്ട സിനിമ ഞാന്‍ ചെയ്തതിന് കാക്ക കുളിച്ചാല്‍ കൊക്കാകുമോ എന്നാണ് അദ്ദേഹം ചോദിച്ചത്, തുറന്നുപറഞ്ഞ് ജഗദീഷ്

മമ്മൂട്ടിയെ ബന്ധപ്പെടാന്‍ പോലും ഭയങ്കര ബുദ്ധിമുട്ടാണ്. താനും മോഹന്‍ലാലും തമ്മിലുള്ള കെമിസ്ട്രി തങ്ങള്‍ ഒന്നിച്ച് സിനിമ ചെയ്യുമ്പോള്‍ പോലും പ്രതിഫലിക്കാറുണ്ടെന്നും എന്നാല്‍ മോഹന്‍ലാലിനേക്കാള്‍ കൂടുതല്‍ ഒപ്പം യാത്രചെയ്തത് മമ്മൂട്ടിയുമായിട്ടാണെന്നും ഒരുപാട് സംസാരിച്ചിട്ടുണ്ടെന്നും മമ്മൂട്ടി തന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്നും നടന്‍ പറയുന്നു.

ഇപ്പോള്‍ കംപയര്‍ ചെയ്യുമ്പോള്‍ കൂടുതല്‍ ഇന്റിമസി കാണിക്കുന്നത് ലാലാണ്. അത് കപടമാണായേന്നറിയില്ലെന്നും അദ്ദേഹത്തിന് കപടത കാണിക്കേണ്ട ആവശ്യമില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും മോഹന്‍ലാല്‍ ശരിക്കും ബോണ്‍ ആക്ടറാണെന്നും മമ്മൂട്ടിയും അസാധ്യനടനാണെന്നും ബാബു നമ്പൂതിരി പറയുന്നു.

Advertisement