ഒരു സൂപ്പര്‍സ്റ്റാറാണെന്ന തോന്നലൊന്നുമില്ല, ശരിക്കും ആ മനുഷ്യനെ കാണുമ്പോള്‍ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്, വിജയിയെ കുറിച്ച് മനസ്സുതുറന്ന് ബാബു ആന്റണി

58

ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് ബാബു ആന്റണി. വില്ലനായാണ് കൂടുതലും സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും ബാബു ആന്റണി എന്ന കേട്ടാല്‍ മലയാളിയ്ക്ക് എന്നും ഒരു കോരിത്തരിപ്പ് ആണ്.

Advertisements

ഭരതന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വൈശാലിയിലെ ലോമാപത മഹാരാജാവിന്റെ വേഷം ബാബു ആന്റണിയെ മലയാള സിനിമയിലെ സജീവ സാന്നിധ്യമാക്കി മാറ്റുകയായിരുന്നു. പിന്നീട് അങ്ങോട്ട് അദ്ദേഹത്തിന്റെ തേരോട്ടം തന്നെ ആയിരുന്നു.

Also Read: അതേ എനര്‍ജി, അതേ സൗന്ദര്യം, 19 വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് വിജയ് പറയുന്നു

മലയാളത്തിലെ ആക്ഷന്‍ കിംഗ് എന്ന പേരില്‍ ബാബു ആന്റണി നിറഞ്ഞു നിന്നു. ഇപ്പോഴിതാ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ചലചിത്ര ലോകത്തേക്ക് തിരികെ എത്തിയിരിക്കുകയാണ് താരം. തമിഴ് സൂപ്പര്‍താരം വിജയ് നായകനായി എത്തുന്ന ലിയോയില്‍ ആണ് ഇപ്പോള്‍ അവസാനമായി അഭിനയിച്ചിരിക്കുന്നത്.

ലിയോ ബോക്‌സ് ഓഫീസില്‍ വിജയം കൊയ്യുമ്പോള്‍ നടന്‍ വിജയിയെ കുറിച്ച് സംസാരിക്കുകയാണ് ബാബു ആന്റണി. വിജയിയെ കണ്ടപ്പോള്‍ തനിക്ക് ശരിക്കും അത്ഭുതം തോന്നിയെന്നും ഓരോ സീനും ഷൂട്ട് ചെയ്തതിന് ശേഷവും വിജയ് ലൊക്കേഷന്‍ വിട്ട് പോകാതെ മറ്റുള്ളവര്‍ അഭിനയിക്കുന്നത് ശ്രദ്ധയോടെ വീക്ഷിക്കാറുണ്ടെന്ന് ബാബു ആന്റണി പറയുന്നു.

Also Read: എപ്പോൾ കണ്ടാലും ‘എന്താടാ’ എന്ന് ചോദിച്ച് സംസാരിക്കും; മമ്മൂട്ടിയോട് ഭയങ്കര ഇഷ്ടവും സ്നേഹവുമാണ്; ദൃശ്യത്തിലേക്ക് വരാൻ മീനയോട് സംസാരിച്ചത് മമ്മൂട്ടി

ഒരു സൂപ്പര്‍സ്റ്റാറാണെന്ന തോന്നലൊന്നും വിജയിക്കില്ല.വളരെ ഹംപിള്‍ ആയിട്ടുള്ള വ്യക്തിയാണെന്നും സിനിമയെ വിജയ് പ്രൊഫഷനായി കാണുന്നതുപോലെ തോന്നിയിട്ടുണ്ടെന്നും അഭിനയിക്കുമ്പോള്‍ അതില്‍ ഫോക്കസ് ചെയ്തുകൊണ്ടിരിക്കുകയാണ് ചെയ്യുന്നതെന്നും ബാബു ആന്റണി പറയുന്നു.

Advertisement