15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഗംഭീര മടങ്ങിവരവ്; കൊച്ചുണ്ണിയിലെ ബാബു ആന്റണിയുടെ കിടുക്കാച്ചി ‘തങ്ങള്‍’

105

കായംകുളം കൊച്ചുണ്ണി അതിശയിപ്പിക്കാനുള്ള വരവാണെന്ന് റിലീസിന് മുന്‍പ് തന്നെ പ്രേക്ഷകര്‍ വിധി എഴുതിയിരുന്നു. ഓണത്തിന് റിലീസ് തീരുമാനിച്ചിരുന്ന സിനിമ പ്രളയം കാരണം മാറ്റി വെച്ചെങ്കിലും ഒടുവില്‍ ഒക്ടോബര്‍ പതിനൊന്നിന് റിലീസിനെത്തിയിരിക്കുകയാണ്. ലോകത്ത് എല്ലായിടത്തും ഇന്നലെയായിരുന്നു സിനിമയുടെ റിലീസ്. കേരളത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച്‌ കൊണ്ടാണ് കൊച്ചുണ്ണി എത്തിയിരിക്കുന്നത്.

Advertisements

40 കോടി മുതല്‍ മുടക്കില്‍ ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. റിലീസിന് മുമ്ബ് തന്നെ കോടികള്‍ വാരിക്കൂട്ടിയ ചിത്രം റിലീസിനെത്തി കഴിഞ്ഞപ്പോള്‍ അതേ പ്രകടനം തന്നെയാണ് കാഴ്ച വെച്ചിരിക്കുന്നത്. ആദ്യ ദിവസം മുതല്‍ വലിയ പിന്തുണയാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

തട്ടത്തിന്‍ മറയത്തും പ്രേമവും ഹിറ്റായപ്പോള്‍ നിവിന്‍ പോളിയ്ക്ക് അത്തരം വേഷങ്ങളെ ചേരുകയുള്ളുവെന്നായിരുന്നു പലരും പറഞ്ഞത്. എന്നാല്‍ ഇതിഹാസ പുരുഷനായ കായംകുളം കൊച്ചുണ്ണിയായി വേഷമിട്ടതോടെ മുന്‍വിധികളെല്ലാം തിരുത്തി കുറിച്ചിരിക്കുകയാണ്.

സിനിമയില്‍ നിവിന്റെ കഷ്ടപാടുകള്‍ എത്രത്തോളമുണ്ടെന്നുള്ള കാര്യമെല്ലാം വ്യക്തമാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണി എന്ന ടൈറ്റില്‍ വേഷത്തില്‍ നിവിന്‍ പോളി തകര്‍ത്തഭിനയിച്ചിരിക്കുകയാണ്.

കായംകുളം കൊച്ചുണ്ണിയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രമാണ് ബാബു ആന്റണിയുടെ തങ്ങള്‍. ഷൈന്‍ ടോം ചാക്കോ, ജൂഡ് ആന്റണി എന്നിവരുടെയെല്ലാം പ്രകടനങ്ങള്‍ ട്രോളന്മാര്‍ വിലയിരുത്തിയിരിക്കുകയാണ്. തൊണ്ണൂറുകളില്‍ ആക്ഷന്‍ കിംഗായി വിലസിയ ബാബു ആന്റണിയുടെ ആരാധകരായിരുന്നു എല്ലാവരും. അതിനാല്‍ കൊച്ചുണ്ണിയില്‍ ഇങ്ങേരുടെ മാസും അടവുമുറകളും ഫൈറ്റ് സീനും കാണുന്നവര്‍ക്ക് അദ്ദേഹത്തെ തിരിച്ച് കിട്ടിയ ഫീലാണെന്ന ട്രോളന്മാര്‍ പറയുന്നു.

കായംകുളം കൊച്ചുണ്ണിയില്‍ നിവിന്റെ കൊച്ചുണ്ണിയും മോഹന്‍ലാലിന്റെ ഇത്തിക്കര പക്കിയും ഒപ്പത്തിനൊപ്പം നില്‍ക്കുന്നുവെന്നാണ് സിനിമ കണ്ടിറങ്ങിയവരുടെ അഭിപ്രായം. രാവിലെ മുതല്‍ പ്രത്യേക ഫാന്‍സ് ഷോ പ്രദര്‍ശനം ഉണ്ടായിരുന്നു. 351 തിയേറ്ററുകളിലായി, 1700 പ്രദര്‍ശനങ്ങള്‍ ആണ് ആദ്യദിനം ഉള്ളത്.

ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം പ്രൊഡക്ഷന്‍സ് ആണ്. 45 കോടിയാണ് മുതല്‍മുടക്ക്. ഏകദേശം പതിനായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ചിത്രത്തില്‍ അഭിനയിച്ചു. 161 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപ.പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.

Advertisement