‘ഡേറ്റ് ചോദിച്ചപ്പോൾ നൽകി, സ്‌ക്രിപ്റ്റ് പോലും വായിക്കാതെയാണ് മോഹൻലാൽ ആ ഹിറ്റ് സിനിമ ചെയ്തത്’; വെളിപ്പെടുത്തി ബി ഉണ്ണികൃഷ്ണൻ

81

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. സിനിമാ ലോകത്തിന്റെ നടന വിസ്മയമാണ് മോഹൻലാൽ. താരത്തിന്റെ അഭിനയ മികവിനെ വെല്ലാൻ മറ്റൊരു സൂപ്പർതാരവുമില്ല എന്നത് പലരും അടിവരയിട്ടു പറയുന്നതുമാണ്.

കുസൃതി നിറഞ്ഞചിരിയും കണ്ണുകളും ശരീര ഭാഷയുമെല്ലാം ജന്മസിദ്ധമായി നടനവൈഭവം ലഭിച്ച മോഹൻലാൽ എന്ന കലാകാരന്റെ മാത്രം പ്രത്യേകതകളാണ്. മോഹൻലാലും മമ്മൂട്ടിയും സൂപ്പർതാരങ്ങളായി ഇന്നും നിറഞ്ഞുനിൽക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും നിർമാതാവുമായ ബി ഉണ്ണികൃഷ്ണൻ.

Advertisements

മോഹൻലാൽ മമ്മൂട്ടി-ദ്വന്ദം പോലെ ഒന്ന് ഇനി മലയാളത്തിൽ ആവർത്തിക്കപ്പെടുമോ എന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ബി ഉണ്ണികൃഷ്ണൻ. ബൃഹത്താഖ്യാനങ്ങൾ എല്ലാം അവസാനിച്ചുവെന്ന് നമ്മൾ പറയാറുണ്ടല്ലോ എന്നും അതുപോലെയായിരിക്കാം ഇതെന്നുമായിരുന്നു ഉണ്ണികൃഷ്ണൻ ദി ക്യൂ സ്റ്റുഡിയോയോട് സംസാരിച്ചത്.

ALSO READ- 73ാം ജന്മദിനത്തിന്റെ തിളക്കത്തിൽ രജനി; ഐശ്വര്യയോട് പിരിഞ്ഞിട്ടും പതിവ് പോലെ ജന്മദിനാശംസ നേർന്ന് ധനുഷ്; കൈയ്യടിച്ച് ആരാധകർ!

ഒരേസമയം താരവും വലിയ നടന്മാരും ആയിരിക്കുക എന്ന് പറയുന്നത് വലിയ കാര്യമാണെന്നും തനിക്ക് തോന്നുന്നത് ഇനി അങ്ങനെ സംഭവിക്കില്ല എന്നാണെന്നും ബി. ഉണ്ണികൃഷ്ണൻ പറയുന്നു.


നമുക്ക് പ്രവചിക്കാൻ ആവില്ലെങ്കിൽപോലും അത് അങ്ങനെയാണ്. പല ഫാക്ടറുകൾ ഇതിന് പിറകിൽ ഉണ്ട്. ഗംഭീര സിനിമകൾ ചെയ്ത് നടനെന്ന നിലയിലും താരമെന്ന നിലയിലും അവർ സ്വയം നിർമിച്ച കാലഘട്ടത്തിലല്ല നമ്മളെന്നും അക്കാലത്ത് മൂന്നും നാലും സിനിമകൾ അവർ ഒരേ സമയം ചെയ്തിട്ടുണ്ടെന്നുമാണ് ബി ഉണ്ണികൃഷ്ണൻ പറയുന്നത്.

ALSO READ- അങ്ങനെ നാഗചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്നു; പുതിയ റിപ്പോര്‍ട്ട് പുറത്ത്

വളരെ പ്രൊഡക്ടീവ് ആയിരുന്നു ആ കാലം. ഒരു ദിവസം നാല് സിനിമകൾ ചെയ്യുന്നു. അന്ന് ഈ പറയുന്ന പോലെയുള്ള നിശിതമായ പടയൊരുക്കമല്ല ഒരു സിനിമ ചെയ്യൽ. സിനിമ റിലീസ് ചെയ്യുക എന്ന് പറയുന്നത് ഒരു യുദ്ധവുമല്ല.അന്ന് ഒരു സുഹൃത്തോ നിർമാതാവോ വിളിച്ചാൽ അഭിനയിക്കാൻ അങ്ങ് പോകുകയാണെന്നും ബി. ഉണ്ണികൃഷ്ണൻ പറയുന്നു.

മോഹൻലാൽ ഇത്തരത്തിൽ സഹപ്രവർത്തകരോടുള്ള വിശ്വാസത്തിന്റെ പേരിൽ ചെയ്ത സിനിമയെ കുറിച്ചും അത് ഹിറ്റായതിനെ കുരിച്ചും സംസാരിക്കുകയാണ് ബി. ഉണ്ണികൃഷ്ണൻ.

തമ്പി കണ്ണന്താനവും ഡെന്നീസ് ജോസഫും തന്നോട് പറഞ്ഞ ഒരു കഥയുണ്ട്. ഒരു ഹോട്ടലിന്റെ ലോബിയിൽ അവരൊരു വിഷമഘട്ടത്തിൽ ഇരിക്കുമ്പോൾ വെറുതെ അത് വഴി നടന്നുപോയ ആളാണ് മോഹൻലാൽ. മോഹൻലാലിനോട് ഇവർ ഒരു പടം ചെയ്തു തരാമോ എന്ന് ചോദിച്ചപ്പോൾ എത്ര ദിവസം വേണമെന്നാണ് തിരിച്ചുചോദിച്ചതെന്ന് ബി. ഉണ്ണികൃഷ്ണൻ പറയുന്നു.


ഒരു 25 ദിവസം മതിയെന്ന് പറഞ്ഞപ്പോൾ രണ്ടായി തന്നാൽ മതിയോ എന്ന് ചോദിക്കുകയായിരുന്നു. ആ സിനിമയാണ് രാജാവിന്റെ മകൻ. അത് ഒരിക്കലും അവർ സ്‌ക്രിപ്റ്റ് വായിച്ചൊന്നും ചെയ്ത ഒരു സംഗതിയല്ല. കാലഘട്ടത്തിൽ അത്ര ബ്രില്യന്റ് ആയിട്ടുള്ള ഒരുപാട് സിനിമകൾ ബാക്ക് ടു ബാക്ക് ഉണ്ടായി. അങ്ങനെ പരുവപ്പെട്ട് പരുവപ്പെട്ട് വന്നവരാണ് അവരെന്നും അദ്ദേഹം പ്രശംസിച്ചു.

കൂടാതെ, ാജാവിന്റെ മകൻ കഴിഞ്ഞ് തുടരെ വന്ന മോഹൻലാലിന്റെ സിനിമകൾ നോക്കൂ, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, 20ാം നൂറ്റാണ്ട്, സന്മനസുള്ളവർക്ക് സമാധാനം, എന്ത് വ്യത്യസ്തമാർന്ന സിനിമകളാണ് ഒന്നോ രണ്ടോ വർഷത്തെ കാലയളവിനുള്ളിൽ ഉണ്ടായതെന്നും അ്ദദേഹം ചൂണ്ടിക്കാണിച്ചു.

അത്തരത്തിൽ ഇനിയുണ്ടാകാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ ബൃഹത്താഖ്യാനങ്ങൾ അവസാനിച്ചുവെന്ന് കരുതേണ്ടി വരുമെന്നും ബി ഉണ്ണികൃഷ്ണൻ പറയുന്നു.

Advertisement