ടെലിവിഷൻ ആങ്കറിങ്ങിലൂടെ സിനിമയിലെത്തിയ താരമാണ് ആയുഷ്മാൻ ഖുറാന. 2012 ലാണ് ആയുഷ്മാന്റെ ആദ്യ സിനിമയായ വിക്കി ഡോണർ റിലീസ് ആകുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായാണ് വിക്കി ഡോണർ എത്തിയതെങ്കിലും, ബോക്‌സ് ഓഫീസിൽ വൻ വിജയമാകാൻ ചിത്രത്തിന് സാധിച്ചു.
ആദ്യ ചിത്രം മുതൽ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ മുൻ പന്തിയിലാണ് ആയുഷ്മാൻ ഖുറാന. പരീക്ഷ ചിത്രങ്ങളുടെ ഭാഗമാവാൻ തരം പലപ്പോഴും ശ്രമിക്കാറുണ്ട്. ഡിസംബറിൽ പുറത്തിറങ്ങിയ ആൻ ആക്ഷൻ ഹീറോയാണ് താരത്തിന്റേതായി അവസാനം തിയ്യറ്ററിൽ എത്തിയ സിനിമ.
ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തെക്കുറിച്ചുള്ള രസകരമായ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ‘വിക്കി ഡോണറിൽ അഭിനയിക്കുന്നതിന് മുമ്പ് ബീജം ദാനം ചെയ്യാനുള്ള അവസരം തനിക്ക് ലഭിച്ചിരുന്നു. റോഡീസ് എന്ന ഷോയുടെ ഓഡീഷനിൽ ടാസ്‌ക് വിജയിക്കുന്നതിന് വേണ്ടിയായിരുന്നു അന്ന് ബീജം ദാനം ചെയ്തത്.
ഷുജിത് സിർകാർ ആണ് വിക്കി ഡോണർ സംവിധാനം ചെയ്തത്. സിനിമ വൻ പ്രേക്ഷക പ്രീതി പിടിച്ചുപ്പറ്റി. ഫെർടിലിറ്റി ക്ലിനിക് ഡോക്ടറിന്റെ നിർബന്ധത്തിന് വഴങ്ങി വിക്കി ഒരു സ്‌പേം ഡോണറാകുന്നു. പക്ഷെ കല്യാണം കഴിഞ്ഞതിന് ശേഷമാണ് തന്റെ ഭാര്യക്ക് കുട്ടികൾ ഉണ്ടാവില്ല എന്ന സത്യം വിക്കി മമനസ്സിലാക്കുന്നത്. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സ്റ്റീരിയോ ടൈപ്പ് വേഷങ്ങളിൽ ഒതുങ്ങികൂട്ടാത്ത നടനാണ് ആയുഷ്മാൻ ഖുറാന. നിലവിൽ 2019 ൽ പുറത്തിറങ്ങിയ ഡ്രീം ഗേളിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിച്ചുക്കൊണ്ടിരിക്കുകയാണ് താരം.